കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മാത്യദിനാഘോഷം ഭക്തിപൂര്‍വ്വം നടത്തി

ഡാളസ്: മെയ് 10ാം തീയതി ഞായറാഴ്ച കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വവും സന്തോഷപൂര്‍വ്വവുമായി മാത്യദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് എല്ലാ അമ്മമാര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും വളര്‍ച്ചയില്‍ അമ്മമാര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക് ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. മാത്യത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതൊടൊപ്പം നമ്മില്‍ നിന്നു വേര്‍പ്പെട്ടു പോയ അമ്മമാരെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ അമ്മമാര്‍ക്കും റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറത്തിലെ എല്ലാ വനിതകളും തുടര്‍ന്ന് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒന്നിച്ചു കൂടി ഫോട്ടോകള്‍ എടുക്കുകയും സൗഹ്യദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് ഈവര്‍ഷത്തെ മാത്യദിനാഘോഷം കൂടുതല്‍ ആനന്ദപ്രദമാക്കി.

ദേവാലയ ട്രസ്റ്റിമാരുടെ സംയുക്ത നേത്യത്വത്തില്‍ മാത്യദിനാഘോഷം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.

Leave a Comment

More News