എടത്വ:പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകള്‍ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ ഒത്തു കൂടി.കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതിയുടെയും സഹകരണത്തോടെ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായം അനുസ്മരണം വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയൻ ഉദ്ഘാടനം ചെയ്തു.
കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യ സന്ദേശം നല്കി. മഴമിത്രത്തില്‍ നടുന്നതിനുള്ള വ്യക്ഷ തൈ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് കേന്ദ്ര വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് കൈമാറി.ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, സെക്രട്ടറി അഡ്വ. വിനോദ് വര്‍ഗ്ഗീസ്,എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ജി. ജയചന്ദ്രന്‍, സമിതി കൺവീനർ എൻ ജെ സജീവ്, ജേക്കബ് മാത്യു , ജിബി ഈപ്പൻ, പി.കെ ബാലകൃഷ്ണൻ എന്നിവർ അനുസ്മരണ സന്ദേശം നല്കി.
ആന്റപ്പന്‍ അമ്പിയായത്തിന്റെ കല്ലറയിലും , മഴമിത്രത്തിലും പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിലെ വനമായ വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ മിത്രങ്ങൾ ഒത്തു കൂടിയത്. ഏകദേശം 400 വർഷം പഴക്കമുള്ള മാവിന് വൃക്ഷ വന്ദനം നടത്തിയാണ് അനുസ്മരണ സമ്മേളനം തുടക്ക മായത്.
പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്‌നേഹിയായ ആന്റപ്പന്‍ അമ്പിയായം 2013 ജൂണ്‍ 3 ന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന യാത്രക്കിടയിൽ വാഹന അപകടത്തിൽ മരണപ്പെട്ടത്.

