
പൂക്കോട്ടൂർ: ജിഎൽപിസ്‌കൂൾ പൂക്കോട്ടൂർ (ന്യൂ) വിദ്യാത്ഥികൾ ശേഖരിച്ച വിവിധയിനം നാട്ടുമാവുകളുടെ നാലായിരത്തിൽപരം വിത്തുകൾ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ സാജിത അബൂബക്കർ ഏറ്റുവാങ്ങി. സ്കൂള്‍ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കാർഷിക അവബോധം വളർത്തുന്നതിനും നാട്ടു വിത്തുകളുടെ സംരക്ഷണത്തിനുമായി 2026-27 വാർഷിക പദ്ധതിയിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്ന് വിത്ത് ശേഖരണം നടത്തിയത്.
കൂടുതൽ വിത്ത് ശേഖരിച്ച വിദ്യാർത്ഥികളായ മുഹമ്മദ് അമിഷാൻ, ഷെൻസ ഫാത്തിമ എം, മുഹമ്മദ് സ്വാലിഹ് കുട്ടികൾക്ക് ബ്ലോക് മെമ്പർ ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് ഹഫ്‌സ കാവുങ്ങൽ, വാർഡ് മെമ്പർ ഹാരിഫ ടീച്ചർ, അദ്ധ്യാപകരായ പ്രവീണ, ജലജ, ഫസീല, റഷീദ, പ്രസീന, ഉനൈസ്, സുധിൽ, ജാനിഷ്, മുബഷിറ, ഉമൈറ തുടങ്ങിയവർ പങ്കെടുത്തു.

