അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു

ന്യൂയോർക് :അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള  ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു നിർമ്മാണത്തിലെ പിഴവ് മൂലം ഗുളികകൾ ശരീരത്തിൽ ശരിയായ രീതിയിൽ അലിഞ്ഞു ചേരാത്തതിനെ തുടർന്നാണ് നടപടി. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  ആണ് ഇക്കാര്യം അറിയിച്ചത്.

ക്ലോർതാലിഡോൺ (Chlorthalidone Tablets USP, 25 mg). ശരീരത്തിലെ അമിത ലവണങ്ങളും ജലാംശവും മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഡൈയൂററ്റിക് (Diuretic) മരുന്നാണിത്.

രാജ്യവ്യാപകമായി വിതരണം ചെയ്ത 11,460 കുപ്പി ഗുളികകൾ. (100, 1000 ഗുളികകൾ അടങ്ങിയ കുപ്പികൾ).

ബാച്ച് കോഡുകൾ: RISA24001 (100 ടാബ്‌ലറ്റ് കുപ്പികൾ), RISB24002 (1000 ടാബ്‌ലറ്റ് കുപ്പികൾ).

കാലാവധി (Expiry Date): 2027 ഏപ്രിൽ.

ഇന്ത്യയിലെ ‘ഇൻവെൻഷ്യാ ഹെൽത്ത്‌കെയർ ലിമിറ്റഡ്’ നിർമ്മിച്ച ഈ മരുന്നുകൾ അമേരിക്കയിൽ വിതരണം ചെയ്തത് ‘റൈസിങ് ഫാർമ ഹോൾഡിങ്സ്’ ആണ്. നിർമ്മാണ കമ്പനി തന്നെയാണ് സ്വമേധയാ ഈ തിരിച്ചുവിളിക്കൽ ആരംഭിച്ചത്. ഗുളികകൾ കൃത്യമായി അലിയാത്തതു കൊണ്ട് മരുന്നിന്റെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഈ മരുന്ന് ഉപയോഗിക്കുന്നവർ ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

More News