പിറവം നേറ്റീവ് അസ്സോസിയേഷന്‍ വാര്‍ഷിക സംഗമം ജൂലൈ 18 -ന്

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്ററില്‍ (1824 FAIR FAX ST ELMONT 11003 ) വെച്ച് ജൂലൈ 18 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

1995-ല്‍ ആരംഭിച്ച, വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ ‘പിറവം നേറ്റീവ് അസ്സോസിയേഷന്റെ’ ആദ്യ യോഗം മുതല്‍ 31 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ കൂട്ടായ്മ വര്‍ഷത്തിലൊരിക്കലുള്ള ഒരു സൗഹൃദസംഗമമായിത്തീര്‍ന്നു.

പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്. നിർധനര്‍ക്ക് വീട് നിര്‍മ്മിച്ച് നൽകാനും പിറവം സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.

സ്‌കൂള്‍/കോളേജുകളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാർഡുകൾ നേടിയ പിറവം നിവാസികളെയും ഈ സംഗമത്തില്‍ ആദരിക്കും. കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോഹർ തോമസ് (പ്രസിഡന്റ് ) 917-974-2670, ജെനു കെ പോൾ (സെക്രട്ടറി) 516 957 0716.

Leave a Comment

More News