തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും

ആലപ്പുഴ: തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ രൂപീകരിക്കുന്ന കോഓർഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിച്ചു. സമിതി വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അജിത്ത് പിഷാരത്ത്, ജോ. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ടീം മാനേജർ ജോമോൻ ചക്കാലയിൽ, സിബി ജോർജ്ജ്, ടോഫാ കോഓർഡിനേറ്റർ പ്രദീപ് കുറുന്തോട്ടക്കൽ, ഷിനു ദിവാകരൻ, ബിനോയി മംഗലതാടിൽ, വിൽസൺ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു.

ധന സമാഹരണത്തിന്റെ ഭാഗമായി സമിതി നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യ കൂപ്പൺ തോട്ടയ്ക്കാട്ട് പറമ്പിൽ നോഹ സിബി ജോർജ്ജിന് നല്‍കി പ്രകാശനം ചെയ്തു.

നെഹ്റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബുമായി കരാർ വെയ്ക്കുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ എന്നിവർ അറിയിച്ചു.

Leave a Comment

More News