ദോഹ: കാലിക്കറ്റ് സര്‍വ്വകലാശാല അറബി വകുപ്പിലെ ഗവേഷകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ‘സ്പോക്കണ് അറബിക് ഫോര്‍ എവരിഡേ’ പ്രകാശനം ചെയ്തു.
അറബി വകുപ്പില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല സിന്റിക്കേറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ഫോര്‍ കോഴ്സസ് & റിസേര്‍ച്ച് ചെയര്മാന് പ്രൊഫ. ടി.എന്‍. വാസുദേവനാണ് പുസ്തകം പ്രകാശനം ചെയ്തത്.
സര്‍വ്വകലാശാല അറബി വകുപ്പ് മേധാവി പ്രൊഫ. ടി.എ. അബ്ദുല്‍ മജീദ് ആദ്യ പ്രതി ഏറ്റുവാങ്ങി. സര്‍വ്വകലാശാല മുന്‍ ഫിനാന്‍സ് ഓഫീസര്‍ അന്‍വര്‍ വി വിശിഷ്ടാതിഥിയായിരുന്നു.
പ്രസാധകരായ എഡ്യൂമാര്‍ട്ട് പ്ളസ് മാനേജിംഗ് ഡയറക്ടര്‍ മുജീബുറഹ്മാന്‍, ഓഫീസ് സുപ്രണ്ട് അബ്ദുല്‍ ശുക്കൂര്‍, ഗ്രന്ഥകാരന് അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.
അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവര്‍ക്ക് അറബി ഭാഷയില്‍ ദൈനംദിന കാര്യങ്ങള്‍ സംസാരിച്ചു പഠിക്കുവാന്‍ പരിശീലിപ്പിക്കുന്ന കൃതിയും, അറബി പദങ്ങളുടെയും വാചകങ്ങളുടേയും ഉച്ഛാരണവും അര്‍ത്ഥവും ഇംഗ്ളീഷില്‍ നല്കിയ ഈ കൃതി കേരളത്തിനകത്തും പുറത്തും വിവിധ സര്‍വ്വകലാശാലകളിലെ കമ്മ്യൂണിക്കേറ്റീവ് അറബിക് സിലബസില്‍ ശുപാര്‍ശ ചെയ്യപ്പെട്ടതാണ്.
