ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ന്

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ാം തീയതി വൈകീട്ട് 5 മണിക്ക് ഫിലഡൽഫിയ Ascension church (10197 Northeast Ave, Philadelphia, PA 19116) ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടത്തും. ചടങ്ങ് കലാസാംസ്കാരിക സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും അനുഗ്രഹവും കൊണ്ട് ധന്യമാകും.

ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ, വിശിഷ്ടാതിഥിയായി എത്തുന്നത് ഫിലഡൽഫിയ സിറ്റി കൗൺസിൽ മെമ്പറും അമേരിക്കൻ ശാസ്ത്രജ്ഞയും, രാഷ്ട്രീയ പ്രവർത്തകയും, വനിതാ അവകാശ പ്രവർത്തകയുമായ ഡോ. നീന അഹമ്മദ് ആണ്. കൂടാതെ, മലയാള സാഹിത്യ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായ പ്രൊഫസർ കോശി തലക്കല്‍, തെന്നിന്ത്യന്‍ നടി സുവർണ്ണ വർഗീസ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവരും അതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളായ ലിജോ ജോർജ് (പ്രസിഡന്റ് ), എബിൻ സെബാസ്റ്റ്യൻ (സെക്രട്ടറി), റോജിഷ് സാമുവൽ (ജോയിൻറ് ട്രഷറർ), സുധ കർത്താ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സജു വർഗീസ് (ജോയിന്റ് ട്രഷറർ) എന്നിവര്‍ ഏവരെയും ഈ സുദിനത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

Leave a Comment

More News