ഡല്ലാസ് സൗഹൃദ വേദിയുടെ ഓണം 2026 ആഘോഷം സെപ്റ്റംബർ 19-ന്

ഡല്ലാസ്: ‘ഡല്ലാസ് സൗഹൃദ വേദി’യുടെ (Dallas Sauhruda Vedhi) ആഭിമുഖ്യത്തിൽ വിപുലമായ ഓണം 2026 ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ജനങ്ങളും സംസ്കാരവും സമൂഹവും” എന്ന മുഖ്യ ആശയവുമായി ഒത്തൊരുമയുടെയും സമൃദ്ധിയുടെയും സന്ദേശം പകർന്നാണ് ഈ വർഷത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷം 2026 സെപ്റ്റംബർ 19, ശനിയാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് (St. Mary’s Malankara Jacobite Syriac Orthodox Church, 2112, Old Denton Road, Carrollton, TX 75006) ആരംഭിക്കും

മുഖ്യ അതിഥിയായി  സജി ജോർജ്ജ് (മേയർ, ടൗൺ ഓഫ് സണ്ണിവെയ്ൽ) പങ്കെടുക്കും. ഏവരുടെയും മനസ്സിൽ സ്നേഹവും സന്തോഷവും നിറയ്ക്കാൻ ഒത്തുകൂടുന്ന ഈ ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Leave a Comment

More News