ഇന്നത്തെ രാശിഫലം (17-09-2026 വ്യാഴം)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ അലട്ടാം. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.

തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌ന ങ്ങള്‍ ഒഴിവാക്കാം. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം.

വൃശ്ചികം: മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ നടക്കും.

ധനു: നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവന്നേക്കാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.

മകരം: നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും. ഒരു സുഹൃത്തിൽ നിന്ന് ഒരു പ്രതീക്ഷിക്കാത്ത സമ്മാനം ഇന്ന് പ്രതീക്ഷിക്കാം.

കുംഭം: നിങ്ങൾ തൊഴിൽപരമായി മികച്ചരീതിയിൽ പ്രവർത്തിക്കും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം നിങ്ങളുടെ സഹപ്രവർത്തകരുടെ ഒരു ചെറിയ പിന്തുണയും ലഭിക്കും.

മീനം: മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. നിങ്ങളുടെ മനസ്‌ ഇന്ന് നിഷേധാത്മകമായ, അനാവശ്യചിന്തകൾകൊണ്ടു നിറഞ്ഞതായിരിക്കും. ഇന്ന് എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് ഇന്ന് അനുഭവപ്പെടും. പക്ഷെ, നിങ്ങള്‍ സംസാരത്തില്‍ അതീവശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക.

ഇടവം: ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം നിങ്ങള്‍ ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. വിദൂരസ്ഥലങ്ങലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം: നിങ്ങളുടെ വീട്ടില് ഒരു കുടുംബയോഗം സംഘടിപ്പിക്കും. നിങ്ങൾ അടുത്ത സുഹൃത്തുക്കളെയും, ബിസിനസ്‌ പങ്കാളികളെയും നിങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിക്കും.

കര്‍ക്കടകം: നിങ്ങളുടെ നിഷേധാത്മക വികാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കാനും സമീപമുള്ളതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇത് നിങ്ങളെ സഹായിക്കും.

Leave a Comment

More News