ലീലാമ്മ വർഗീസ് (85) ഡാളസില്‍ നിര്യാതയായി

ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ലീലാമ്മ വർഗീസ് (ലീല – 85) ഒക്ടോബർ 17 ശനിയാഴ്ച നിര്യാതയായി. പരേതനായ കെ.സി. വർഗീസിന്റെ (കുഞ്ഞുമോൻ) ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23, 24 തീയതികളിൽ നടക്കും.

ഒളശ്ശയിലുള്ള കൈതയിൽ കുടുംബത്തിൽ പരേതരായ കെ.ഐ. ചെറിയാന്റെയും ഏലിയാമ്മ ചെറിയാന്റെയും മകളാണ്. 1983-ൽ അമേരിക്കയിലേക്ക് കുടിയേറി കുടുംബം ടെക്സസിലെ മെസ്കീറ്റിൽ സ്ഥിരതാമസമാക്കി. നീണ്ട ജോലി സമയങ്ങൾക്കിടയിലും കുടുംബത്തിനും സഭാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. ഗായകസംഘത്തിലെ അംഗമായിരുന്നു.

മക്കൾ: ബോബി – സ്റ്റാൻലി, റൂബി. നവീൻ – ജെന്നി. കൊച്ചുമക്കൾ: എമ്മ, ആഞ്ചലിൻ, ഇഷ, ആരോൺ.

സഹോദരി: തങ്കമ്മ മാത്യു.

ഒക്ടോബർ 23, വെള്ളിയാഴ്ച: വൈകിട്ട് 6:00മുതൽ രാത്രി 9:00 വരെ പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങളും കരോൾട്ടണിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ നടക്കും.

വിലാസം: St. Mary’s Orthodox Church of India, 1080 W Jackson Road, Carrollton, TX 75006.

ഒക്ടോബർ 24, ശനിയാഴ്ച: രാവിലെ 8:30-ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ സംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം നടക്കും.

തുടർന്ന് കോപ്പലിലെ റോളിംഗ് ഓക്സ് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

വിലാസം: Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019.

Leave a Comment

More News