ഫിലഡല്‍ഫിയ: ദേശീയ ഗ്രാന്‍ഡ് പേരന്റ്സ് ദിനാചരണത്തോടനുബന്ധിച്ച് സെ. തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ സീനിയേഴ്സിനും, ഗ്രാന്റ് പേരന്റ്സിനും സമുചിതമായ സ്നേഹാദരങ്ങള്‍ നല്കി. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ നേതൃത്വത്തിലാണു ഗ്രാന്‍ഡ്പേരന്റ്സ് ദിനം ആഘോഷിച്ചത്. കൃതഞ്ജതാബലി, സ്നേഹവിരുന്ന്, ഒക്ടോബര്‍ ജډദിനക്കാരെ അനുമോദിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയായിരുന്നു ദിനാചരണത്തിന്റെ സവിശേഷതകള്‍.
എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ലേബര്‍ ഡേ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച്ചയാണു അമേരിക്കയില്‍ ദേശീയ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആയി ആഘോഷിക്കുന്നത്. അനുഭവസമ്പത്തും, അറിവും, സ്നേഹവും, കരുതലുമുള്ള വല്യപ്പച്ചډാരും, വല്യമ്മച്ചിമാരും നമ്മുടെ കുടുംബങ്ങള്‍ക്കും, സമൂഹത്തിനും രാഷ്ട്രത്തിനും നല്കുന്ന വിലമതിക്കാനാകാത്ത സംഭാവനകള്‍ അനുസ്മരിക്കുന്നതിനും, അവരോടുള്ള സ്നേഹാദരങ്ങളും, നന്ദിയും പ്രകടിപ്പിക്കുന്നതിനുമുള്ള അവസരമായിട്ടാണു ഗ്രാന്‍ഡ് പേരന്റ്സ് ദിനാചരണം വിഭാവനചെയ്യുന്നത്. കുടുംബത്തിന്റെ അടിത്തറയായ പ്രായമായവരെ ബഹുമാനിക്കേണ്ടതും, സ്നേഹിക്കേണ്ടതും പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്.
ഒരു പക്ഷേ സ്വന്തം മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സ്നേഹിക്കാനും, താലോലിക്കാനും, പ്രതിസന്ധികളില്‍ ശരിയായ വഴി കാണിച്ചുതരാനും കഴിവുള്ള അമൂല്യഅനുഗ്രഹങ്ങളായ ഗ്രാന്‍ഡ്പേരന്റ്സിന്റെ നിസ്വാര്‍ത്ഥസ്നേഹം കുട്ടികളുടെ വളര്‍ച്ചക്ക് വലിയ പിന്തുണയാണ്.
ഒക്ടോബര്‍ 18 ഞായറാഴ്ച്ച ഇടവക വികാരി റവ: ഡോ. ജോര്‍ജ് ദാനവേലിലിന്റെ കാര്‍മ്മികത്വത്തില്‍ കൃതഞ്ജതാബലിയര്‍പ്പണം നടന്നു. സീനിയേഴ്സും, ഗ്രാന്ഡ്പേരന്റ്സും ആണു ഇടവകയുടെ വിശ്വാസം, സ്നേഹകൂട്ടായ്മ, സമ്പത്തികം, കുടുംബമൂല്യങ്ങള്‍ എന്നിവയുടെ സ്രോതസെന്നും, അവരുടെ ത്യാഗങ്ങളുടെയും, നിസ്വാര്‍ധ സേവനത്തിന്റെയും ഫലമനുഭവിക്കുന്ന ഇടവകാസമൂഹം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അനുമോദന സന്ദേശത്തില്‍ ദാനവേലില്‍ അച്ചന് പറഞ്ഞു.
ദിവ്യബലിയെതുടര്‍ന്ന് റവ: ഡോ. ജോര്‍ജ് ദാനവേലിലിന്റെ അധ്യക്ഷതയില്‍ പാരീഷ്ഹാളില്‍ ചേര്‍ന്ന അനുമോദനസമ്മേളനത്തില്‍ ഒക്ടോബര്‍മാസം ജډദിനം ആഘോഷിക്കുന്ന എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് പിറന്നാള്‍ നവതി ആഘോഷിക്കുന്ന സീനിയര്‍ ഫോറം സ്ഥാപകനേതാവും, ഇടവകയുടെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച് കാരണവസ്ഥാനീയനുമായ ഡോ. ജയിംസ് കുറിച്ചി കേക്കു മുറിച്ച് എല്ലാവര്ക്കും മംഗളദിനത്തിന്റെ മധുരം നല്കി.
തുടര്‍ന്ന് പ്രായത്തെ വകവെക്കാതെ സീനിയേഴ്സും, ഗ്രാന്ഡ്പേരന്റ്സും ദൈവദാനമായി ലഭിച്ച കലാപരമായ കഴിവുകള്‍ പാട്ടിലൂടെയും, സ്കിറ്റിലൂടെയും, ഫാഷന്‍ ഷോയിലൂടെയും രംഗത്തവതരിപ്പിച്ച് കാണികളുടെ പ്രശംസയും, കയ്യടിയും നേടി. ജോസഫ് തോമസ് കോര്‍ഡിനേറ്റു ചെയ്ത സംഗീതവിരുന്നും, സാലി ജോസഫ്, ഷാജി മിറ്റത്താനി, സെബാസ്റ്റ്യന്‍ എബ്രാഹം, സിബിച്ചന് മുക്കാടന്‍, ജോര്‍ജ് ജോസഫ്, ആന്‍സി മിറ്റത്താനി എന്നിവര്‍ അവതരിപ്പിച്ച കൂട്ടുകുടുംബം എന്ന ലഘുനാടകവും, സാലി ജോസഫ്, റൂബി എന്നിവര്‍ കോര്ഡിനേറ്റുചെയ്ത് ചടുലമായ നൃത്തച്ചുവടുകളോടെ കലാകാരികള്‍ രംഗത്തവതരിപ്പിച്ച ഫാഷന്‍ റാംപ് വാക്കും കാണികള്‍ കയ്യടികളോടെ ആസ്വദിച്ചു.

