ചിങ്ങം: നിങ്ങൾ ഇന്ന് മുഴുവൻ ദിവസവും കർമനിരതനായിരിക്കും. ജോലിചെയ്യുന്നവർക്ക് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.
കന്നി: കൂടുതൽ ജോലി ചെയ്യണമെന്നുള്ള ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്തശേഷം മാനസിക ഉല്ലാസം തരുന്ന കാര്യങ്ങളിൽ പങ്കുചേരുക.
തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടുകയും ശേഷം നിങ്ങൾക്ക് വളരെയധികം താത്പര്യമുള്ള ചർച്ചകൾ അവരുമായി നടത്തുകയും ചെയ്യും. വിജ്ഞാനം വർധിപ്പിക്കാൻ ശ്രമിക്കുകയും നിങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും.
വൃശ്ചികം: സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല.
ധനു: സംഭാഷണവും കോപവും നിയന്ത്രിക്കുക. ശ്രമിക്കൂ. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.
മകരം: ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. കഠിനാധ്വാനസ്വഭാവം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. നിങ്ങൾക്ക് വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഇന്ന് അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.
കുംഭം: പണം സംബന്ധമായ പ്രശ്നങ്ങളായിക്കോട്ടെ, ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നല്ല ഒരു സമയം ചെലവിടാൻ സാധിക്കും.
മീനം: ഇന്ന് നിങ്ങൾ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ വല്ലാതെ ആഗ്രഹിക്കും. നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും.
മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസ്സങ്ങൾ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം.
ഇടവം: ധൈര്യവും കഠിനാധ്വാനവും, പ്രയാസവും പ്രചോദിപ്പിക്കുന്ന ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവം മനസ്സിലാക്കി കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. ശാന്തതയോടും സുഖത്തോടും കൂടിയിരിക്കുക. സഹിഷ്ണുതയോടെ പ്രതികരിക്കുക. നിങ്ങളുടെ നന്മയും മാന്യതയും അവസാനം വരെ നിലനിൽക്കും.
മിഥുനം: പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ നിങ്ങളെ ഏൽപ്പിക്കും. ദിവസത്തിൻ്റെ അവസാനം നിങ്ങളുടെ ജോലി ആർപ്പുവിളിയോടും ഉജ്ജ്വലവിജയത്തോടും കൂടിയതായിരിക്കും.
കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നതുതന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. ആവേശവും ഉത്സാഹവും മറ്റുള്ളവരിലേക്കും പടർന്നുപിടിക്കും. എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാൻ കഴിയുകയും ചെയ്യും. എന്നാൽ മോശമായ വാർത്ത കേൾക്കാനിടയുണ്ട്.
