ന്യൂഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപറേഷന്‍ ഗംഗ’ ദൗത്യം പുരോഗമിക്കുന്നു. 249 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ആറാമത്തെ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഇന്നു രാവിലെ പുറപ്പെട്ടു. വൈകിട്ടോടെ ഡല്‍ഹിയിലെത്തും. ഇന്നലെ രാത്രി പുറപ്പെട്ട അഞ്ചാമത്തെ വിമാനം രാവിലെ 7.30 ഓടെ ഡല്‍ഹിയിലെത്തി. 249 യാത്രക്കാരില്‍ 12 മലയാളികളുമുണ്ട്. ഇതോടെ ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി. ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ സഹായവും നല്‍കിയതായി തിരിച്ചെത്തിയവര്‍ പറയുന്നു. സര്‍ക്കാര്‍ ഞങ്ങളെ നന്നായി സഹായിച്ചു. അതിര്‍ത്തി കടക്കുക എന്നതായിരുന്നു പ്രധാന പ്രശ്‌നം. എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇനിയും നിരവധി ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള 100 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനകം മടങ്ങിയെത്തി. മുംബൈയിലും ഡല്‍ഹിയിലുമാണ്…
Author: .
കണിയാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. വന്‍ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല; ജലീല്‍-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല:: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും. ഇവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. കെ.ടി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന്‍ സ്‌കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.
കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു; അക്രമി കസ്റ്റഡിയില്‍
തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ എട്ട് മണിയോടെയാണ് കമ്പിപ്പാര കൊണ്ട് വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.
സി.പി.എം സമ്മേളനം: മന്ത്രിസഭാ യോഗം 9ലേക്ക് മാറ്റി; മുഖ്യമന്ത്രി ഇന്ന് ചെന്നൈയില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകളില്‍ ബുധനാഴ്ച ചേരേണ്ട മന്ത്രിസഭാ യോഗം ഈ മാസം 9ലേക്ക് മാറ്റി. ഇന്ന് ചെന്നൈയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിലെ വിവിധ ചടങ്ങുകളിലും പങ്കെടുത്ത ശേഷം പിണറായി വിജയന്‍, അടുത്ത മാസം എട്ടിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലാത്ത സാഹചര്യത്തില്‍ ഈ ആഴ്ച പതിവു മന്ത്രിസഭായോഗവുമില്ല. അടുത്ത മാസം ഒന്‍പതിനു മാത്രമേ ഇനി മന്ത്രിസഭ ചേരുകയുള്ളു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയനും ചെന്നൈയിലേക്കു പോകുന്നത്.
യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്
യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ഏവരും പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആഹ്വാനം ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന സുന്നഹദോസ് ഇന്നലെ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു. കോലഞ്ചേരി അസ്സോസിയേഷനില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുളള തെരഞ്ഞെടുക്കപ്പെട്ടവരെ സുന്നഹദോസ് അംഗീകരിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു. കോട്ടയം-നാഗ്പൂര്‍ വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത സാമ്പത്തിക…
ആഘോഷപ്പൊലിമയില്‍ രാജ്യം; ദേശീയദിനം ആഘോഷിച്ച് സ്വദേശികളും വിദേശികളും
കുവൈറ്റ് സിറ്റി : അറുപതൊന്നാമത് ദേശീയദിനം ആഘോഷിച്ച് കുവൈറ്റ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷങ്ങളില്ലാതെയായിരുന്നു ദേശീയദിനം കടന്ന് പോയത്. രാജ്യത്തിന്റെ ഓരോ മുക്കുമൂലയിലും ആഘോഷങ്ങളായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പുരുഷന്മാരും സ്ത്രീകളും ആഘോഷത്തില്‍ പങ്കാളികളായി.വെള്ളിയാഴ്ച ഉച്ച മുതല്‍ കുവൈറ്റ് ടവറിന് സമീപമുള്ള ഗള്‍ഫ് റോഡിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് ജനനിബിഡമായ ഗള്‍ഫ് റോഡിലേക്കുള്ള ഗതാഗതം ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. വാട്ടര്‍ ഗണ്ണുകള്‍ നിരോധിച്ചിരുന്നുവെങ്കിലും റോഡിന്റെ ഇരു വശത്തും കുവൈറ്റ് പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും സ്ത്രീകളും അണിനിരന്ന് വാഹനത്തിലേക്ക് വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ജലം പരസ്പരം ജലം ചീറ്റുന്നത് ആഘോഷപരിപാടികളിലെ പ്രധാന ഇനമായി മാറി. നേരത്തെ ഫോം സ്‌പ്രേകള്‍ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌പ്രേ നിരോധിച്ചതോടെയാണ് ജലത്തോക്കുകള്‍ പകരമെത്തിയത്. വാഹനങ്ങളും റോഡുകളും ദേശീയ പതാകകള്‍ കൊണ്ടും അമീറിന്റെയും കിരീടാവകാശിയുടേയും ചിത്രങ്ങളാലും…
സൗദി സ്ഥാപക ദിനം ആഘോഷിച്ചു
ജിദ്ദ: സൗദി സ്ഥാപക ദിനത്തില്‍ അംബാസിഡര്‍ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കള്‍ ഒത്തുച്ചേര്‍ന്നു. അവിചാരിതമായി വീണു കിട്ടിയ അവധി ദിവസം ചെങ്കടലിന്റെ തീരത്തുള്ള വില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങള്‍ സംഘടിപ്പിച്ചും കുടുംബ സമേതം സ്ഥാപക ദിനം ഉപയോഗപ്പെടുത്തി. ന്ധപ്രവാസം കടന്നു പോയ വഴികള്‍ന്ധ എന്ന വിഷയത്തില്‍ ചീഫ് ഫാക്കല്‍റ്റി നസീര്‍ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി . അഹമ്മദ് കബീര്‍ ഗാനമാലപിച്ചു. മൊയ്തീന്‍, ജാബിര്‍ കോട്ടയം, അഡ്വ. ഷംശുദ്ധീന്‍, ആര്‍ പി ഷംശുദ്ധീന്‍ കണ്ണൂര്‍, നഷ്രിഫ് തലശേരി എന്നിവര്‍ സംസാരിച്ചു . പ്രവാസ ജീവിതത്തില്‍ നമ്മെ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂര്‍ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ടൊരു അനുഭവമായി. കെ.ടി മുസ്തഫ പെരുവള്ളൂര്‍
യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കണം: കല കുവൈറ്റ്
കുവൈറ്റ്: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കല കുവൈറ്റ്. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിയ്ക്കും, നോര്‍ക്കയ്ക്കും കല കുവൈറ്റ് കത്തയച്ചു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ഥികള്‍ നിലവില്‍ അവിടെയുണ്ട്. കുവൈറ്റ് പ്രവാസികളായവരുടെ മക്കളും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാര്‍ഥികളുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും, ഇവരെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കല കുവൈറ്റ് പ്രസിഡന്റ് പി.ബി.സുരേഷ്, ജനറല്‍ സെക്രട്ടറി ജെ.സജി എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സലിം കോട്ടയില്‍
