സി.പി.എം സമ്മേളനം: മന്ത്രിസഭാ യോഗം 9ലേക്ക് മാറ്റി; മുഖ്യമന്ത്രി ഇന്ന് ചെന്നൈയില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകളില്‍ ബുധനാഴ്ച ചേരേണ്ട മന്ത്രിസഭാ യോഗം ഈ മാസം 9ലേക്ക് മാറ്റി. ഇന്ന് ചെന്നൈയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിലെ വിവിധ ചടങ്ങുകളിലും പങ്കെടുത്ത ശേഷം പിണറായി വിജയന്‍, അടുത്ത മാസം എട്ടിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു.

മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലാത്ത സാഹചര്യത്തില്‍ ഈ ആഴ്ച പതിവു മന്ത്രിസഭായോഗവുമില്ല. അടുത്ത മാസം ഒന്‍പതിനു മാത്രമേ ഇനി മന്ത്രിസഭ ചേരുകയുള്ളു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയനും ചെന്നൈയിലേക്കു പോകുന്നത്.

Print Friendly, PDF & Email

Leave a Comment

More News