ഫ്‌ളോറിഡ റിപ്പബ്ലിക്കന്‍ സമ്മേളന സര്‍വ്വേയില്‍ ട്രം‌പ് ഒന്നാം സ്ഥാനത്ത്; ഗവര്‍ണ്ണര്‍ ഡി സാന്റിസ് രണ്ടാമത്

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ഈ വാരാന്ത്യം ചേര്‍ന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ (സ്‌ട്രോ പോള്‍) 2024 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് ഒന്നാമതും, രണ്ടാം സ്ഥാനത്തു ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാകണമെന്ന് അഭിപ്രായപ്പെട്ടു.

2500 അംഗങ്ങളാണ് സ്‌ട്രോപോളില്‍ പങ്കെടുത്തത്. ഞായറാഴ്ച പുറത്തുവിട്ട സര്‍വ്വേ ഫലമനുസരിച്ച് ഡൊണാള്‍ഡ് ട്രമ്പിന് 59% വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സര്‍വ്വേയില്‍ ട്രമ്പിന് ലഭിച്ചതു 55% വോട്ടുകളായിരുന്നു.

ഡിസാന്റിസിന് 28% വോട്ടുകള്‍ ലഭിച്ചത് കഴിഞ്ഞ വര്‍ഷം 21 ശതമാനമാണ് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് ട്രമ്പ് തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു സി.എ.പി.സി. സ്‌ട്രോ പോള്‍.

കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ത്ത് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിപ്പബ്ലിക്കന്‍ സമ്മേളന അംഗങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു. സര്‍വ്വേയില്‍ മൈക്ക് പോം പിയൊ(6.3%), ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍(5.9%), സെനറ്റര്‍ ടെഡ് ക്രൂസ്, റാന്‍ഡ്‌പോള്‍, ഇരുവര്‍ക്കും(3.3%)വോട്ടുകളും ലഭിച്ചു.

അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പിച്ചിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലിക്ക് 2.1 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

 

Print Friendly, PDF & Email

Leave a Comment

More News