സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണള്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഓരോ ജില്ലയിലേയും ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. കൂടാതെ സിനിമാ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ മീറ്റിംഗുകളും ട്രെയിനിംഗുകളും ഓഫ് ലൈനായി നടത്താം. പൊതുപരിപാടികള്‍ക്ക് 1500 ആളുകളെവരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.…

കേരളത്തില്‍ ഞായറാഴ്ച 2524 പേര്‍ക്ക് കോവിഡ്; ആകെ മരണം 65,223 ആയി

കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

ഉക്രെയ്നില്‍നിന്നും വരുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉക്രെയ്നില്‍ നിന്നും തിരികെ വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുദ്ധ സാഹചര്യത്തില്‍നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    

ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി

കൊച്ചി: ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഏഴംഗ സംഘമാണ് എത്തിയത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് 27 മലയാളി വിദ്യാര്‍ഥികളാണ്. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ 11 വിദ്യാര്‍ഥികളാണ് ആദ്യം കൊച്ചിയില്‍ എത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയത് മുതലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റൊമേനിയന്‍ അതിര്‍ത്തിയില്‍ ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെയും രക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു. രാജ്യത്ത് എത്തിയ മൂന്ന് വിമാനങ്ങളിലായി 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ സംഘം കരിപ്പൂരിലാണ് എത്തിയത്. അതിനിടെ, ഇന്ത്യക്കാരുമായുള്ള നാലാമത്തെ എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. വിമാനത്തില്‍ 198 യാത്രക്കാരുണ്ട്. ഡല്‍ഹിയിലാണ് വിമാനം എത്തുക.ഇന്ന് രാവിലെ ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള…

കോട്ടയത്ത് റിട്ട. എഎസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കോട്ടയം: റിട്ട. എഎസ്ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഫിലിപ്പ് ജോര്‍ജ്(60)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫിലിപ്പ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സാഹച്യം അനുസരിച്ചുള്ള നടപടി സ്വീകരിക്കും. ആശങ്കപ്പെടേണ്ട ഒരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നില്‍നിന്നും ഡല്‍ഹിയിലെത്തിയ സംഘത്തെ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവരെയാണ് ഇന്ന് മടക്കിയെത്തിച്ചത്. ഇവര്‍ വലിയ പ്രതിന്ധികള്‍ നേരിട്ടില്ലെന്ന് പറഞ്ഞതായും മുരളീധരന്‍ വിശദീകരിച്ചു.