ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സാഹച്യം അനുസരിച്ചുള്ള നടപടി സ്വീകരിക്കും. ആശങ്കപ്പെടേണ്ട ഒരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നില്‍നിന്നും ഡല്‍ഹിയിലെത്തിയ സംഘത്തെ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവരെയാണ് ഇന്ന് മടക്കിയെത്തിച്ചത്. ഇവര്‍ വലിയ പ്രതിന്ധികള്‍ നേരിട്ടില്ലെന്ന് പറഞ്ഞതായും മുരളീധരന്‍ വിശദീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News