തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വിവിധ ജില്ലകളില്‍ 15 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 11042022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ 12-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15-04-2022: പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 13 വരെ മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Author: .
അച്ചടക്ക ലംഘനം: കെ.വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
ന്യുഡല്‍ഹി/കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാരണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിര്‍ദേശം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു ചേര്‍ന്ന സമിതി േനാട്ടീസ് നല്‍കിയത്. കെ.വി തോമസിന്റെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നിശ്ചിയിച്ച സമയത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് കെ.വി തോമസ് പറഞ്ഞു. 2018 മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും മറുപടി. അച്ചടക്ക സമിതി പ്രശ്‌നം പരിശോധിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെ.സുധാകരന് പ്രത്യേക അജന്‍ഡയുണ്ട്. അദ്ദേഹത്തിന്റെ നടപടി മവര്യാദയില്ലാത്തത് മകാണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വഞ്ചകന്‍ ആരാണെന്ന് ജനം തീരുമാനിക്കട്ടെ.…
കര്‍ഷക ആത്മഹത്യ: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിക്കും
തിരുവനന്തപുരം: വേനല്‍ മഴയിലുണ്ടായ കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. വേനല്‍മഴയില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് തിരുവല്ല നിരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവിച്ചിരുന്നു. കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
കൊല്ലത്ത് വൃദ്ധമാതാവിനെ തല്ലച്ചതച്ച് മകന്‍, പരാതിയില്ലെന്ന് അമ്മ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനയെയാണ് മകന്‍ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടന്‍ അമ്മയെ മര്‍ദിച്ചു. മര്‍ദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാള്‍ പിന്മാറിയില്ല. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അയല്‍പക്കത്തെ ഒരു കുട്ടിയാണ് മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, മകനെതിരെ മൊഴി നല്‍കാന്‍ ഓമന തയാറായില്ല. മകന്‍ മര്‍ദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. അതേസമയം, അമ്മയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
തിരുവനന്തപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: കല്ലമ്പലം കാപ്പംവിള മുക്കുകടയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. വെള്ളല്ലൂര്‍ സ്വദേശിയുടെ തന്നെയാണ് ആന. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉണ്ണി അപ്പോള്‍തന്നെ മരിച്ചുവെന്നാണ് സൂചന. തടിപിടിക്കുന്നതിനെ വിരണ്ട ആന പാപ്പാന്റെ ദേഹത്തേക്ക് തടിയിട്ടു. പിന്നീട് ചവിട്ടുകയായിരുന്നു. ആനയെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു. പോലീസും എലിഫന്റ് സ്‌ക്വാഡും സ്ഥലത്ത് എത്തി. ആന മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല.
തൃശൂരില്‍ ആറു വയസ്സുകാരന് മഡ് റേസിംഗ് അപകടകരമായ പരിശീലനം; പിതാവിനെതിരെ കേസ്
തൃശൂര്‍: മഡ് റേസിംഗില്‍ പങ്കെടുക്കാന്‍ ആറു വയസ്സുകാരന് പരിശീനലം നല്‍കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 16,17 തീയതികളില്‍ പാലക്കാട് നടക്കുന്ന മഡ് റേസിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കാടാങ്കോട് പരിശീലനം നല്‍കിയിരുന്നു. ഇതിലാണ് അപകടകരമായ രീതിയില്‍ പരിശീലനത്തിന് മകനെ അയച്ചതിനാണ് കേസ്. പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നടപടി.
ബാരിക്കേഡ് തകര്‍ത്ത ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്; പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചതായി സ്വകാര്യ ബസുടമകള്‍. ഇളവ് നല്‍കാനാവില്ലെന്ന് ടോള്‍ പിരിവ് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത് പോയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസ് ഡ്രൈവര്‍മാരെ പ്രതികളാക്കിയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ പിരിവ് കമ്പനിയുടെ പരാതിയിലാണ് നടപടി. നേരത്തെ, ടോള്‍ നിരക്ക് കുറയ്ക്കാന്‍ 12 വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. 12ന് ശേഷം അനിശ്ചിതകാല സമരമെന്നായിരുന്നു സംയുക്ത സമരസമിതിയുടെ തീരുമാനം. എന്നാല്‍ കേസെടുത്തതോടെ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിക്കുകയായിരുന്നു.
കെ.വി. തോമസിന്റെ അച്ചടക്ക ലംഘനം; എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്; സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് തോമസ്
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും. എ.കെ. ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടി തീരുമാനിക്കുന്നത്. അച്ചടക്ക സമിതി തോമസിനോട് വിശദീകരണം ചോദിക്കും. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി. കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍ നിലപാട്. അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ വിമര്‍ശനവുമായി കെ.വി. തോമസ് വീണ്ടും രംഗത്ത്. താന്‍ പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനല്ല. മരിക്കുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നും തോമസ് പറയുന്നു. സുധാകരനെന്ന വ്യക്തിയല്ല കോണ്‍ഗ്രസെന്ന് ആദ്യം അദ്ദേഹം മനസിലാക്കണമെന്നും തോമസ് പറഞ്ഞു. ഓട് പൊളിച്ച് പാര്‍ട്ടിയില്‍ വന്നവനല്ല. പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍…
വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചു; തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കി
തിരുവല്ല: ശക്തമായ വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം സ്വദേശി രാജീവ് (49) ആണ് മരിച്ചത്. പാടവരമ്പത്തെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിരണത്ത് ഇദ്ദേഹം 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത കൃഷി നടത്തിയിരുന്നു. ഇതില്‍ എട്ടേക്കര്‍ വെള്ളം കയറി നശിച്ചിരുന്നു. വലിയ തുക വായ്പ എടുത്തായിരുന്നു കൃഷി നടത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പാടത്ത് വെള്ളം കയറിയതോടെ കൊയ്ത്ത യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാതെ നെല്ല് മുഴുവന്‍ വീണ് കിടന്ന് നശിക്കുകയാണ്. അച്ചന്‍കോവിലാറില്‍ നിന്നും കുതിച്ചെത്തുന്ന വെള്ളം കയറി വലിയതോതില്‍ കൃഷി നശിച്ചതായാണ് സൂചന. വെണ്‍മണിയില്‍ 150 ഏക്കറില്‍ കൃഷി നശിച്ചതായാണ് പാടശേഖര സമിതി അറിയിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തില്‍ തോടുകളും ആറുകളും എക്കല്‍ വന്ന് അടിഞ്ഞതോടെ ചെറിയ മഴ പെയ്താല്‍ പോലും പാടശേഖരങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. തോടുകളുടെയും ആറുകളുടെയും ആഴവും വീതിയും വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍…
കൊച്ചി വെണ്ണലയില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍; കടബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്
കൊച്ചി: വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവര്‍ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ജീവനൊടുക്കലിന്റെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഫ്ളോര്‍ മില്‍ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
