അതിവ്യാപന ശേഷിയുള്ള എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്‌സ് ഇ ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എക്‌സ്എം വകഭേദത്തിന്റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യം, വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്‌സ് ഇ (XE) വകഭേദം ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാല്‍, ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് നിഷേധിച്ചു. മുംബൈയില്‍ കൊറോണ വൈറസിന്റെ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളാണ് ആരോഗ്യമന്ത്രാലയം തള്ളിയത്. വകഭേദത്തിന്റെ ജീനോമിക് ഘടന എക്‌സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെയിലാണ് പുതിയ എക്‌സ്ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതേസമയം, മറ്റൊരു കോവിഡ് തരംഗത്തിനു കാരണമാകുന്ന തരത്തില്‍ വകഭേദം ശക്തമാണോയെന്നു…

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് ; മൊഴി തിരുത്താന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു. ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍…

ഇന്നും ഇടിയോട് കൂടിയ തീവ്രമഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

മൂവാറ്റുപുഴയില്‍ ജപ്തി നേരിട്ട കുടുംബം വായ്പാ തുക തിരിച്ചടച്ചു

മൂവാറ്റുപുഴ: മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത വീട് തിരിച്ചെടുത്ത് കുടുംബം. വായ്പതുക പലിശ സഹിതം അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചു. കുടുംബനാഥന്‍ അജേഷിനു വേണ്ടി ഭാര്യ മഞ്ജുവാണ് ബാങ്കിലെത്തി പണം അടച്ചത്. മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു നല്‍കിയ പണമാണ് ബാങ്കില്‍ അടച്ചത്. എം.എല്‍.എ നല്‍കിയ ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴും നാടകീയ രംഗങ്ങളുണ്ടായി. എം.എല്‍.എയുടെ ചെക്ക് സ്വീകരിക്കാനാവില്ലെന്നും ജീവനക്കാര്‍ കടമടച്ചു തീര്‍ത്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മഞ്ജുവും നിലപാട് എടുത്തു. ഒടുവില്‍ എം.എല്‍.എ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് സ്വീകരിച്ചു. കുട്ടികളെ ഇറക്കിവിട്ട് പൂട്ടിയ വീട് എം.എല്‍.എ എത്തിയാണ് പൂട്ട് പൊളിച്ച് കുട്ടികഴെ വീട്ടില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കുകയും ചെയ്തിരുന്നു.  

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്: ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചയാളാണ് ഹാക്കര്‍ സായ് ശങ്കര്‍. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സായ് ശങ്കറെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുക കൂടി ചെയ്തതോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാളുടെ കോഴിക്കോടുള്ള ഫ്‌ളാറ്റുകളില്‍ റെയ്ഡ നടത്തിയിരുന്നു.

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മുപ്പതാം വാര്‍ഡ് ഐലന്റ് സൗത്തിലെ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി. ഇടപ്പള്ളിക്ക് സമീപം കട നടത്തുന്ന കാസര്‍ഗോഡ് സ്വദേശി മണിയെന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. സംഘത്തിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയത്. വ്യാപാര തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ടിബിന്‍ പറയുന്നത്. എന്നാല്‍ ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പാണെന്ന് പോലീസ് പറയുന്നു.  

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രാനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നല്‍കിയത്. മേയ് 11ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്തും. സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിനു നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.    

ഇടുക്കി എന്‍ജി.കോളജിലെ സംഘര്‍ഷം: ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ധീരജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്കു ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ധീരജിനെയാണ് പ്രാദേശിക യൂത്ത്കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി കുത്തിക്കൊന്നതായി കേസുള്ളത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കിയത്. ഇതനുസരിച്ച് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇനി പ്രാബല്യത്തിലുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതും തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.    

ഗുണ്ടാ വിളയാട്ടം: കഴക്കൂട്ടത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറുണ്ടായി. സംഭവത്തില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് പരിക്കേറ്റു.ബോംബേറില്‍ ഇയാളുടെ ഇടതുകാല്‍ ചിന്നിച്ചിതറിയ നിലയിലായി. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്നാണ് പ്രാഥമിക നിഗമനം. ക്ലീറ്റസിനൊപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് അക്രമികള്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ബോംബ് ക്ലീറ്റസിന്റെ കാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.