ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് ; മൊഴി തിരുത്താന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു.

ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍ പറയേണ്ടതെന്ന് വക്കീല്‍ പറഞ്ഞു തരുമെന്നും സൂരജ് പറയുന്നു.

ഇതുവരെ എങ്ങനെയായി എന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍, ഇതുവരെ പ്രശ്നം ഒന്നുമില്ല. ചണ്ഡീഗഡില്‍ നിന്നും റിപ്പോര്‍ട്ട് വന്നശേഷമേ നമ്മുടെ ക്രോസ് തുടങ്ങൂ. ഡോക്ടറുടെ സ്റ്റേറ്റ്മെന്റ് റിക്കാര്‍ഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പോകേണ്ടി വരില്ല. കണ്‍ഫര്‍മേഷന് വേണ്ടി ഡേറ്റ് ഒക്കെ ചോദിക്കും. എത്രാം തീയതി, എന്ന ഡേറ്റ് തുടങ്ങി ചോദിക്കും. അതേ മൊഴി തന്നെ നഴ്സും നല്‍കുന്നതോടെ അതിന്റെ ക്ലാരിഫിക്കേഷന്‍ കഴിഞ്ഞുവെന്നും സൂരജ് പറയുന്നു. ശിപ്പിക്കപ്പെട്ട ദിലീപിന്റെ ഫോണ്‍ രേഖകള്‍ വിദഗ്ധപരിശോധനയിലൂടെ തിരികെ എടുത്തപ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍സംഭാഷണം അന്വേഷണസംഘത്തിന് ലഭിച്ചത്

Print Friendly, PDF & Email

Leave a Comment

More News