ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇവര്‍ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛന്‍ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാന്‍ തങ്കമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയ ശേഷം അച്ഛന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചെന്ന് മനസിലായപ്പോള്‍ തങ്കമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ജുവനൈല്‍…
Author: .
കെ റെയില്‍ സമരം: യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിന്
തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിനു ചേരും. കെ റെയില്‍ കല്ലിടലിനെതിരേ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. എട്ടിനു രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം.
ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചു
തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കള്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.
ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്. ഈ.മ.യൗ, ലൂസിഫര്‍ , ഇഷ്ഖ്, ഹോം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. നാടക നടനായാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. കെ.എസ്.ആര്‍.ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. 10,000ലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചു. കേരളപുരം വേലംകോണത്തെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുനു അന്ത്യം. കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ മുഖ്യകഥാപാത്രമായ വാവച്ചനായാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 35ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; അഞ്ച് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കുന്നംകുളം അയ്നൂര്‍ സ്വദേശികളായ സുഷിന്‍, നിഖില്‍ദാസ്, അതുല്‍, അതിഷ്, മുഹമ്മദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. കേസിലെ പ്രതികളായ ഏഴ് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവര്‍ പ്രതികരിച്ചു. സംഭവം സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവര്‍…
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സതീശന്‍ പങ്കെടുക്കില്ലെന്ന് വി.ഡി സതീശനും മുസ്ലീം ലീഗും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കില്ല. സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരുതരത്തിലുള്ള യോജിപ്പും വേണ്ടെന്നാണ് സതീശന്റെ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വാര്‍ഷിക പരിപാടികളില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ…
മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും നാട്ടുകാരും
മൂവാറ്റുപുഴ: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ…
കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു
പാലാ: കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു(44) ആണ് മരിച്ചത സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ സൗത്ത് സെറിയില്‍ വച്ച് ശില്‍പയെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശില്‍പ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ഇന്ത്യ- യുഎഇ വ്യാപാര കരാര്‍:ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടന പങ്കാളിത്തം വഹിക്കണം
അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അബുദാബി ചാപ്റ്റര്‍ ഡിജിറ്റല്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യയും യു എ ഇ യും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്വ കരാര്‍ നടപ്പിലാക്കുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടനക്ക് ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിനെയും , സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി സംഘടന പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലും , വ്യാപിപ്പിക്കുന്നതിലും ഇന്ത്യ ബഹുദൂരം മുന്‍പോട്ടു പോയതായി അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍ ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ദേബാശിഷ് മിത്ര മുഖ്യ പ്രഭാഷണം നടത്തി . ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രോഹിത് ഡേയ്മ , വൈസ് ചെയര്‍മാന്‍ എന്‍ വി കൃഷ്ണന്‍ എന്നിവര്‍…
മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റംസാന്‍ വ്രതാരംഭം ഞായറാഴ്ച
മസ്‌കറ്റ്: വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു റംസാന്‍ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം ശനിയാഴ്ച ആരംഭിച്ചു.
