ഇന്ത്യ- യുഎഇ വ്യാപാര കരാര്‍:ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടന പങ്കാളിത്തം വഹിക്കണം

അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അബുദാബി ചാപ്റ്റര്‍ ഡിജിറ്റല്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യയും യു എ ഇ യും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്വ കരാര്‍ നടപ്പിലാക്കുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടനക്ക് ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

സര്‍ക്കാരിനെയും , സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി സംഘടന പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലും , വ്യാപിപ്പിക്കുന്നതിലും ഇന്ത്യ ബഹുദൂരം മുന്‍പോട്ടു പോയതായി അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍ ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ദേബാശിഷ് മിത്ര മുഖ്യ പ്രഭാഷണം നടത്തി . ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രോഹിത് ഡേയ്മ , വൈസ് ചെയര്‍മാന്‍ എന്‍ വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബയാനത് ജി 42 സി എഫ് ഒ റെനില്‍ റൗഫ് പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

അനില്‍ സി ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News