ഏഴു വയസ്സുകാരന്റെ മരണം; അമ്മയുടെ കാമുകൻ അറസ്റ്റിൽ

ടെക്സസ്: മാരകമായി പരുക്കേറ്റതിനെ തുടർന്ന് ഏഴു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ.

കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകൾ ഏൽപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പൊലീസിനു ഫോൺ വന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരണം സംഭവിച്ചിരുന്നു.

ഇതേ തുടർന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ എത്തി തിരച്ചിൽ നടത്തി. മാതാവിനെയും കാമുകനെയും ചോദ്യം ചെയ്തു. എന്നാൽ വിശദമായ അന്വേഷണത്തിൽ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ സംഭവം നടന്ന വീട്ടിൽ അല്ല ഇയാൾ താമസിച്ചിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നാഷണല്‍ ചൈൽഡ് അബ്യൂസ് പ്രിവൻഷൻ മാസമായി ആചരിക്കുന്ന ഏപ്രിൽ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് അങ്ങേയറ്റം വേദനാജനകമാണെന്നു പൊലീസ് ഡിപാർട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News