കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് സുധാകരന്‍ ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്തും നല്‍കിയിരുന്നു 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.
Author: .
ഇന്ധന വില ഞായറാഴ്ചയും വര്‍ധിക്കും; 10 ദിവസത്തിനുള്ളില്‍ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് ഞായറാഴ്ചയും ഇന്ധന വില വര്‍ധിക്കും. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിക്കുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും വര്‍ധിച്ചു.
കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യാസ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു
കോതമംഗലം: കന്യാസ്ത്രീ മഠത്തില്‍ ഒരു സന്യാസ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോതമംഗലം എസ്എച്ച് സമൂഹത്തിലെ അന്നു അലക്സി (21) നെയാണ് കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് അന്നു അലക്‌സ് ഏപ്രില്‍ ഒന്നിന് രാത്രി10.15 വരെ മഠത്തിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. രാത്രി 11ന് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് ചാപ്പലില്‍ അന്നുവിനെ കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊച്ചിയില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് ബൈക്കിലെത്തി ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
കൊച്ചി: പനമ്പിള്ളി നഗര്‍ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴയില്‍ വാഹന ഷോറൂമില്‍ സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് ഇയാള്‍. പുലര്‍ച്ചെ മൂന്നിന് മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ കൊച്ചിയിലേക്ക് സ്‌കൂട്ടറില്‍ എത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. സ്്രതീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തിയശേഷം അതിവേഗം സ്‌കൂട്ടര്‍ ഓടിച്ചുപോകുകയുമായിരുന്നു ഇയാളുടെ രീതി. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ കറങിയിരുന്നത്. ഇടപ്പള്ളിയിലും പനമ്പള്ളി നഗറിലുമായി അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പനമ്പിള്ളി നഗര്‍ ഭാഗത്തുനിന്നും 75 സിസിടിവി കാമറകളിലെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നഗരത്തിന്റെ…
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി; ലിറ്ററിന് 22 രൂപയുടെ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി. ലിറ്ററിന് 22 രൂപ കൂടിയാണ് വര്‍ധിക്കുന്നത്. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണക്ക് ഈ മാസം മുതല്‍ 81 രൂപയാകും റേഷന്‍ കടയിലെ വില. ഈ മാസം മുതല്‍ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാര്‍ക്ക് വിവരം ലഭിച്ചു. അതേസമയം ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍.
കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19; ആകെ മരണം 68,066
കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 60,…
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 33കാരനായ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും
മഞ്ചേരി: അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീന് (33) പത്ത് വര്‍ഷം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷല്‍ കോടതിയുടെയാണ് വിധി. 75,000 രൂപ പിഴ നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2016 ഫെബ്രുവരി 12ന് രാത്രി 6.45നായിരുന്നു സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പതുരേഖകളും ഹാജരാക്കി.
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം: ഭൂമി ഏറ്റെടുക്കാന്‍ ത്വരിതനടപടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല മന്ത്രി വി.അബ്ദുറഹിമാന് ചുമതല നല്‍കി. മന്ത്രി തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. കരിപ്പൂരിന്റെ വികസനം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കരിപ്പൂരിലുണ്ടായ അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് വ്യോമയാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കരിപ്പൂരില്‍ നേരത്തെ അക്വിസിഷന്‍ ഓഫീസും ഒരു തഹസില്‍ദാരെയും നിയമിച്ചിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ജി. സുധാകരന്‍
ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് അദ്ദേഹം ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്ത് നല്‍കി. 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.
അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ!; പരാതിയുമായി എം.എല്‍.എ; ആലപ്പുഴയിലെ ഹോട്ടലുകളില്‍ പരിശോധന
ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിനു അമിത വില ഈടാക്കിയെന്ന എംഎല്‍എ ചിത്തരഞ്ജന്റെ പരാതിക്കു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആദ്യ ഘട്ടമെന്നോണം ചേര്‍ത്തലയിലെ ഹോട്ടലുകളിലാണ് പരിശോധന. ആലപ്പുഴ കളക്ടര്‍ രേണു രാജാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചില ഹോട്ടലുകളില്‍ തോന്നിയ വിധമാണ് വിലയീടാക്കുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി. ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു കളക്ടര്‍ക്കു ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച തന്നോട് 184 രൂപ ഈടാക്കിയെന്നു കാണിച്ച് ബില്‍ സഹിതം എം.എല്‍.എ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
