കുവൈറ്റ് സിറ്റി: ‘ഐസിഎഫ് പ്രവാസത്തിന്റെ അഭയം’ എന്ന പ്രമേയവുമായി നടന്നു വരുന്ന ‘കണക്ട് 2022’ മെന്പര്‍ഷിപ്പ് കാന്പയിന്റെ ഭാഗമായി ഐസിഎഫ് കുവൈറ്റ് സിറ്റി സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദലി സഖാഫി പട്ടാന്പി (പ്രസിഡന്റ്), സാദിഖ് കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ബാദുഷ മുട്ടനൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും പ്രസിഡന്റുമാരായി ഉസ്മാന്‍ കോയ മായനാട് (സംഘടന), അബ്ദുറസാഖ് മുസ്ലിയാര്‍ പുത്തൂപാടം (ദഅവ), ഇബ്‌റാഹീം മുസ്ലിയാര്‍ വെണ്ണിയോട് (സര്‍വീസ്, വെല്‍ഫെയര്‍), മുഹമ്മദ് സഖാഫി തിരുവനന്തപുരം (പി.ആര്‍, അഡ്മിന്‍), ഉബൈദ് ഹാജി മായനാട് (മീഡിയ, പബ്ലിക്കേഷന്‍), ഉമര്‍ ഹാജി തളിപ്പറന്പ് (വിദ്യാഭ്യാസം) സെക്രട്ടറിമാരായി ജാഫര്‍ ചപ്പാരപ്പടവ് (സംഘടന), റാശിദ് ചെറുശോല (ദഅവ), ശുഐബ് മുട്ടം (സര്‍വീസ്, വെല്‍ഫെയര്‍), നിസാര്‍ ചെന്പുകടവ് (പി.ആര്‍ അഡ്മിന്‍), അബ്ദുറഊഫ് വെണ്ണക്കോട് (മീഡിയ, പബ്ലിക്കേഷന്‍), അബ്ദുസലാം വിളത്തൂര്‍ (വിദ്യാഭ്യാസം) എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദലി…
Author: .
സില്‍വര്‍ ലൈന്‍; പ്രദേശവാസികള്‍ക്ക് വായ്പ നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്‌സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു പത്തനംതിട്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും മന്ത്രി പറഞ്ഞു. സ്ഥലങ്ങള്‍ക്ക് വായ്പ നിഷേധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളുടെ മനസില്‍ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ വ്യാഴാഴ്ച 29 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,913 ആയി
കേരളത്തില്‍ 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 50 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3171 കോവിഡ് കേസുകളില്‍, 11.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷം: മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാവശ്യമായത് ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെയ്യേണ്ടത് സമയത്ത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷം. ബഹളം വയ്ക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് വെള്ളക്കരം വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുത്തുക. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കുവര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. 5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുകല്‍ 15 രൂപ 44 പൈസ വരെയാണ് വര്‍ധിക്കുക. പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം…
യു.ഡി.എഫ് പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് മാണി സി.കാപ്പന്‍; നിഷേധിച്ച് സതീശനും ജോസഫും
കോട്ടയം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മാണി സി.കാപ്പന്‍ എം.എല്‍.എ. യു.ഡി.എഫ് വേദികളില്‍ തന്നെ സ്ഥിരമായി തഴയുന്നു. അഭിപ്രായ വ്യത്യാസമില്ലെങ്കിലും മുട്ടില്‍ മരംമുറി, ഗവര്‍ണറെ കണ്ട് പാതിപ്പെട്ടാന്‍ പോയതും മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ല. കോട്ടയം ജില്ലയില്‍ നടന്ന പ്രതിഷേധമായിട്ടും തന്നെ വിളിച്ചില്ല. ഒരു നേതാവിനു മാത്രമാണ് പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി കാപ്പന്‍ പറഞ്ഞു. കെ.സുധാകരന്‍ വളരെ നന്നായി കൊണ്ടുപോകുന്നുണ്ടെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. സതീശന്‍ അസംബ്ലിയില്‍ നിന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷേ എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ചെറിയ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. -കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാപ്പന്‍ അങ്ങനെ പരാതി ഉന്നയിച്ചതായി അറിയില്ലെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ‘ ഞാനാണ് യു.ഡി.എഫ് ചെയര്‍മാന്‍. എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിന്റെ രീതി വേറെയാണ്.…
ഏപ്രില്‍ നാല് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഏപ്രില്‍ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ ആകാശത്ത് കാര്‍മേഘം കാണുന്നത് മുതല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍ മഴ ശക്തമായിരുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി. ഇതിന് പിന്നാലെയാണ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്.
ഫിയോക്ക് യോഗത്തിനെത്തിയത് ക്ഷണിച്ചിട്ട്; ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാന്‍ പോയതല്ല: രഞ്ജിത്
കൊച്ചി: ദിലീപുമായി വേദി പങ്കിട്ടത് വിവാദമായതില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ദിലീപിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോയതല്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് പോയത്. തനിക്കും മധുപാലിനും ഉള്ള സ്വീകരണമാണ് അവിടെ നടന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു. രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞത്. തീയറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മറുപടി പ്രസംഗത്തില്‍ രഞ്ജിത്ത് വ്യക്തമാക്കി.
ദുല്‍ഖറിന്റെ വിലക്ക് ഫിയോക് പിന്‍വലിച്ചു
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഫിയോക് ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്കു നല്‍കിയതെന്നാണ് ഫിയോക് ആരോപിക്കുന്നത്. ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തിയതെന്ന് സംഘടന പറയുന്നു.
പുന്നോല്‍ ഹരിദാസന്‍ വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തലശേരി: പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സെഷന്‍സ് േകാടതി തള്ളി. കേസില്‍ ഒളിവലുള്ള ആര്‍.എസ്.എസ് നതാവ് നിജില്‍ ദാസിന്റെമുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി ഫെബ്രുവരി 21നാണ് സി.പി.എം പ്രവര്‍ത്തകനായ തലശേരി പുന്നോല്‍ സ്വദേശിയും ത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ ജോലി കഴിഞ്ഞ് വീട്ടിലെത്തവേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വെട്ടിക്കൊന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
