ഒരുത്തിയായി ആരതി; ബസില്‍ ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചു പിടിച്ച് പോലീസിലേല്‍പ്പിച്ചു

കരിവെള്ളൂര്‍: യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി നഗരത്തിലൂടെ ഓടിച്ചിട്ട്് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം. ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട്…

ബാലചന്ദ്രകുമാറിന്റെ നീക്കം സംശയകരമെന്ന് ഹൈക്കോടതി; വിവാദങ്ങള്‍ക്കിടയില്‍ ദിലീപും രഞ്ജിതും ഒരേവേദിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥെര വധിക്കാന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് ഹൈക്കോടതി. ദിലീപിനെതിരെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത് ഇപ്പോഴത്തെ നിലപാടില്‍ ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക പ്രസക്തിയില്ലെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യ വെളിപ്പെടുന്നുണ്ടോ എന്ന മാത്രമാണ് പരിശോധിക്കേണ്ടത്. ദിലീപ് ഫോണില്‍ നിന്ന് പ്രധാന തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ആവശ്യപ്പെട്ടതില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടുപ്രതികളും ഹാജരാക്കിയത്. ദിലീപും ബാലചന്ദ്ര കുമാറും ഏറെക്കാലം സുഹൃത്തുക്കളായിരുന്നുവെന്നും പ്രോസിക്യുഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ 2018ല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം തുടരുന്നത്. ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോള്‍ തന്നെ കേസിന്റെ നിലനില്‍പ്പ് കോടതി ചോദ്യം…

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുടങ്ങുന്നത് പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനും അഴിമതിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യശാലകളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനു തുടര്‍ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായപ്പോള്‍ ബസ്, ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ മേല്‍ അധിക ഭാരമുണ്ടാക്കുന്നത്. പഠിക്കാതെയാണ് നിരക്ക് വര്‍ധന വരുത്തിയത്. ഇന്ധന വില വര്‍ധന മൂലം ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ സര്‍ക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്. അതിനാല്‍ സര്‍ക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ തയാറാകണം. ഇന്ധന സബ്‌സിഡി കൊടുക്കണമെന്നും സതീശന്‍ പറഞ്ഞു.

നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒരാള്‍ കൂടി പിടിയില്‍; കൗണ്‍സിലര്‍ ജലീലിന്റെ ഖബറടക്കം ഉച്ചകഴിഞ്ഞ്

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ദുള്‍ മജീദ് ബുധനാഴ്ച രാത്രിയില്‍ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുന്നു. മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11നാണ് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ജലീലിനെ ആക്രമിച്ചത്. ജലീലിന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഖബറടക്കം നടത്തും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.  

കോവിഡ് പ്രതിരോധം: രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി: യു.എസ് ഫുഡ് ആന്റ് സേഫ്ടി ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍, മൊഡേര്‍ണ, വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ക്ക് സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ബുധനാഴ്ച നല്‍കി. സെപ്തംബരില്‍ ബൈഡന്‍ ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നുരുന്നു. അതീവ വ്യാപനഗതിയിലുള്ള BA2 ഒമിക്രോണ്‍ സബ് വേരിയന്റ് യു.എസ് വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആദ്യ ബൂസ്റ്റര്‍ ഡോസിനു പുരുങ്ങിയത് നാലു മാസത്തിനുശേഷമാണ് രണ്ടാമത്തെ ബുസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. 65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷില വലന്‍സ്‌കി നിര്‍ദേശിച്ചു. അമ്പതു വയസ്സിനു…

ചൈനയുടെ ഇന്ത്യന്‍ അധിനിവേശം-ഇന്ത്യയ്‌ക്കൊപ്പം നിന്നത് യു.എസ്; റഷ്യയല്ലെന്ന് റൊഖന്ന

വാഷിംഗ്ടണ്‍: ഡി.സി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ഉക്രെയ്‌നൊപ്പം നില്‍ക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തതും അവിടെ നിന്നും ഓയില്‍ വാങ്ങുന്നതിനു തീരുമാനിച്ചതും ശരിയായില്ലെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റൊഖന്ന അഭിപ്രായപ്പെട്ടു. റൊവന്നയുടെ അഭിപ്രായത്തോടെ മെറ്റാരു ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും അനുകൂലിച്ചു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന് അമേരിക്കയാണെന്നും റഷ്യ അല്ലായിരുന്നുവെന്നും പറഞ്ഞു. യു.എസ് അസംബ്ലിയില്‍ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തേണ്ടയിരുന്നത് ഇന്ത്യയായിരുന്നുവെന്ന് ഞാന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ മറിച്ച് സംഭവിച്ചതില്‍ ഖേദമുെണ്ടന്നും റൊ ഖന്ന പറഞ്ഞു. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതു അമേരിക്കയാണെന്നും റഷ്യയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എപ്പോഴും അമേരിക്കയുമായി നല്ലൊരു സൂഹൃദ ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും…

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി; ഇത്തവണ പരീക്ഷയെഴുതുന്നത് 4.26 ലക്ഷം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കമായി. 4,26,999 വിദ്യാര്‍ഥികള്‍ റഗുലറായും 408 വിദ്യാര്‍ഥികള്‍ പ്രൈവറ്റായും പരീക്ഷയ്ക്കിരിക്കുന്നു. പരീക്ഷയുടെ ആദ്യദിവസമായ ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടന്നത്. അടുത്ത മാസം 29 ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും. ആകെ പരീക്ഷയ്ക്കിരിക്കുന്നതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,707 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. ആകെ 2962 പരീക്ഷാ സെന്ററുകളാണ് ഉള്ളത്. ഗള്‍ഫ് മേഖലയിലെ ഒന്‍പത് പരീക്ഷാ സെന്ററുകളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒന്‍പതു സെന്ററുകളില്‍ 882 വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നു. ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. മാസ്‌കും സാനിട്ടെസറും നിര്‍ബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ബുധനാഴ്ച മുതല്‍ തുടക്കമായി.

വാളയാറില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു; രണ്ട് മരണം

  പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലജി, മുരുകന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായായിരുന്നു ഇവര്‍.

നവേഡായില്‍ നിന്ന് കാണാതായ 18കാരിയുടെ മൃതദേഹം കണ്ടെത്തി

റിതൊ(നേവഡ): രണ്ടാഴ്ച മുന്‍പ് നോര്‍തേണ്‍ നവേഡയില്‍ നിന്ന് അപ്രത്യക്ഷമായ 18 കാരിയുടെ മൃതദേഹം മാര്‍ച്ച് 29 ചൊവ്വാഴ്ച കണ്ടെത്തി. മാര്‍ച്ച് 12നാണ് നയോമി റിയോനെ തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ എഫ്.സി.ഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്തേണ്‍ നവേഡയിലെ ഉള്‍പ്രദേശത്തെ സൈറ്റില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 30 ബുധനാഴ്ച നടത്തിയ ഓട്ടോപ്‌സിക്ക് ശേഷം മൃതദേഹം നയോമിയുടെതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ച് 41 വയസ്സുള്ള, നിരവധി കേസുകളില്‍ പ്രതിയായ ട്രോയ് ഡ്രൈവറെ അറസ്റ്റു െചയ്തിരുന്നു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിംഗിന് കേസെടുത്തിട്ടുണ്ട്. 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു. മാര്‍ച്ച് 12ന് വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കണ്ടത്. മൂന്നു ദിവസത്തിുന ശേഷം ഇവരുടെ കാര്‍ സമീപത്തുള്ള…

കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്; ഒരു മരണം, ആകെ മരണം 67,865 ആയി

കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, വയനാട് 6, പാലക്കാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 52 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3410 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…