ചൈനയുടെ ഇന്ത്യന്‍ അധിനിവേശം-ഇന്ത്യയ്‌ക്കൊപ്പം നിന്നത് യു.എസ്; റഷ്യയല്ലെന്ന് റൊഖന്ന

വാഷിംഗ്ടണ്‍: ഡി.സി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ഉക്രെയ്‌നൊപ്പം നില്‍ക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തതും അവിടെ നിന്നും ഓയില്‍ വാങ്ങുന്നതിനു തീരുമാനിച്ചതും ശരിയായില്ലെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റൊഖന്ന അഭിപ്രായപ്പെട്ടു. റൊവന്നയുടെ അഭിപ്രായത്തോടെ മെറ്റാരു ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും അനുകൂലിച്ചു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന് അമേരിക്കയാണെന്നും റഷ്യ അല്ലായിരുന്നുവെന്നും പറഞ്ഞു.

യു.എസ് അസംബ്ലിയില്‍ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തേണ്ടയിരുന്നത് ഇന്ത്യയായിരുന്നുവെന്ന് ഞാന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ മറിച്ച് സംഭവിച്ചതില്‍ ഖേദമുെണ്ടന്നും റൊ ഖന്ന പറഞ്ഞു.

ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതു അമേരിക്കയാണെന്നും റഷ്യയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എപ്പോഴും അമേരിക്കയുമായി നല്ലൊരു സൂഹൃദ ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും മനുഷ്യത്വ രഹിതമാവുമാണ്. ലോകരാഷ്ട്രങ്ങളുടെ ബഹുഭൂരിപക്ഷ അഭിപ്രായത്തിനെതിരെ ഇന്ത്യ വ്യത്യസ്ഥ നിലപാട് സ്വീകരിക്കുന്നത് അനാരോഗ്യകരമാണെന്നും വന്ന പറഞ്ഞു. യു.എസ്-ഇന്ത്യ കോക്കസ് വൈസ് ചെയര്‍മാന്‍ കൂടിയാണ് ഖന്ന.

Print Friendly, PDF & Email

Leave a Comment

More News