സിപിഎംപാര്‍ട്ടി കോണ്‍ഗ്രസ്: സെമിനാറില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കിയ കെപിസിസി നേതൃത്വത്തെ തള്ളി ശശി തരൂര്‍ എം.പി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ് ശശി തരൂര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം കിട്ടിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്നേറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍, കെ.വി തോമസ് തുടങ്ങിയവരെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാരിലേക്ക് ക്ഷണിച്ചിരിക്കുന്നത്.  

കൈവശാവകാശ രേഖയ്ക്ക് കൈക്കൂലിയായി പണവും മദ്യവും; വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍

കാസര്‍ഗോഡ്: കൈവശാവകാശ രേഖയ്ക്ക് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍. നെട്ടണിഗെ വില്ലേജ് ഓഫീസര്‍ എസ്.എല്‍ സോണി, സ്വീപ്പര്‍ഡ ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. പണവും മദ്യവുമാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍യസ് പിടികൂടുകയായിരുന്നു.

കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്; 5 മരണങ്ങള്‍; ആകെ മരണം 67,315 ആയി

കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 98 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6148 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസ പാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വെട്ടുകാട് പള്ളിക്കു സമീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വിശ്വാസസമൂഹത്തെ സാക്ഷിനിര്‍ത്തിയായിരുന്നു ഡോ. തോമസ് ജെ. നെറ്റോ ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷപദമേറ്റത്. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസ പാക്യം ഡോ. തോമസ് ജെ. നെറ്റോയ്ക്ക് സ്ഥാനചിഹ്നങ്ങള്‍ ധരിപ്പിച്ചു. മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോബോള്‍ഡ് ജിറേലി ചടങ്ങില്‍ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊച്ചി…

സില്‍വര്‍ ലൈന്‍: വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍വെടിവയ്പുണ്ടാക്കി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് േകാടിയേരി കുറ്റപ്പെടുത്തി.. പോലീസിനെ അങ്ങോട്ട് ആക്രമിച്ചില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. വഴങ്ങാതിരിക്കുമ്പോള്‍ പോലീസ് എന്ത് ചെയ്യും. വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങള്‍ തടയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. തടസം പറഞ്ഞ് മാറിനില്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ സംഭവമല്ലെന്നും കോടിയേരി പറഞ്ഞു.  

സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിലൂടെ: ശ്രേയാംസ്‌കുമാര്‍; മറുപടി പറയാനില്ലെന്ന് കാനം

കോഴിക്കോട്: വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിവയിലും സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. അതേസമയം ശ്രേയാംസ് കുമാറിന്റെ പരാമര്‍ശങ്ങളോടു പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.  

ലിജുവിനുവേണ്ടി കത്തെഴുതിയിട്ടില്ല; ജെബി മേത്തര്‍ അര്‍ഹതപ്പെട്ടയാള്‍, തിരഞ്ഞെടുപ്പ് കെ.പി.സി.സി പട്ടികയില്‍ നിന്ന്: കെ. സുധാകരന്‍

കണ്ണുര്‍: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറിന്റെ പേര് അപ്രതീക്ഷിതമായി വന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താന്‍ ഒപ്പിട്ട് കൊടുത്ത നാല് പേരുടെ ലിസ്റ്റില്‍ ജെബിയുടെ പേരുണ്ടായിരുന്നു. അതില്‍ ഒരാളെ തിരഞ്ഞെടുക്കാനുളള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് എഴുതാന്‍ താന്‍ മണ്ടനല്ലെന്നും സുധാകരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണുമാണ് ജെബി. വനിതാ യുവ ന്യൂനപക്ഷ മുഖം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയായി ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം, തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല തുടങ്ങിയ ഘടകങ്ങളും കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ അച്ചുതണ്ടിന്റെ പിന്തുണയുമാണ് ജെബി മേത്തറിന് രാജ്യസഭയിലേക്കുളള വാതില്‍ തുറന്നത്. മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിലേക്ക് മൂന്നുതവണ പരാജയപ്പെട്ടത് ലിജുവിനും 2011 ലെ തോല്‍വി ജെയ്സണും തിരിച്ചടിയായി.  

ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ കൊമ്പ് തട്ടി വീണ പാപ്പാന്‍ മരിച്ചു

ഷൊര്‍ണൂര്‍: ആനയുടെ കൊമ്പ് തട്ടി ലോറിയില്‍നിന്ന് റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാന്‍ മരിച്ചു. കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരംവീട്ടില്‍ മണികണ്ഠനാണ് (42) മരിച്ചത്. മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ കുളപ്പുള്ളിയിലായിരുന്നു അപകടം. പുലര്‍ച്ചെ ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയത്ത് പട്ടനല്‍കാനായി കയറിയ മണികണ്ഠന്‍ ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഹൈവേ പോലീസടക്കമുള്ളവരാണ് പരിക്കേറ്റ മണികണ്ഠനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കാവശ്ശേരി പൂരത്തിന് എഴുന്നള്ളിക്കാനായി ആനയെ കൊണ്ടുപോകുകയായിരുന്നു മണികണ്ഠനെന്ന് ബന്ധുക്കള്‍ പറഞ്ഞു

കെ.സി.വേണുഗോപാലിനെ നോട്ടീസ്; കോഴിക്കോട് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി.വേണുഗോപാലിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച പ്രദേശിക നേതാക്കള്‍ക്കെതിരേ നടപടിയുമായി കോഴിക്കോട് ഡിസിസി. വിമര്‍ശനം നടത്തിയ രണ്ടു പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. സലീം കുന്ദമംഗലം, അബ്ദുള്‍ റസാഖ് എന്നിവര്‍ക്കെതിരേയാണ് ജില്ലാ നേതൃത്വം നടപടിയെടുത്തത്. കോഴിക്കോട് വെള്ളലി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളാണ് ഇരുവരും.

ലോ കോളജിലെ അക്രമം: തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധക്കാരെ ആല്‍ത്തറ ജംഗ്ഷനില്‍ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.   തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ പോലീസ് സഹായിക്കുകയാണെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.