കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
Author: .
ലൈംഗികാരോപണം: കാലിക്കറ്റ് സര്‍വകലാശാല അസി.പ്രഫസര്‍ ഡോ.ഹാരിസിനെ പുറത്താക്കി
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി രംഗത്തെത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. പിന്നാലെ ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷനുശേഷം സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.തുടര്‍ന്നാണ് ഹാരിസിനെ പുറത്താക്കിയത്.
ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയ്ക്കല്‍ ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയെ (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു..ഏപ്രില്‍ 1 മുതല്‍ 6 മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് നിയമനം. തിയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ദേവിക അന്തര്‍ജനത്തിന്റെയും മകനാണ്. ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ബികോം ബിരുദധാരിയായ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ്. മേല്‍ശാന്തിയാകാന്‍ 39 പേരാണ് അപേക്ഷിച്ചത്. ഇന്നലെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നടത്തിയ അഭിമുഖത്തിന് 36 പേരാണ് എത്തിയത്. ഇവരില്‍ 33 പേര്‍ യോഗ്യത നേടിയിരുന്നു. ക്ഷേത്രത്തില്‍ ഉച്ചപ്പൂജയ്ക്കു ശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. നമസ്‌കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് ഇപ്പോഴത്തെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരി നറുക്കെടുപ്പ് നടത്തി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം…
എസ്എഫ്‌ഐ ഭീകരസംഘടനയെ പോലെ, നിരോധിക്കണം; ലോ കോളജ് അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍
ന്യൂഡല്‍ഹിന്മ തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് ൈഹബി ഈഡന്‍ എംപി. ഭീകരസംഘടനകളെപ്പോലെ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടു. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി പറഞ്ഞു. ‘കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെയും സഹപ്രവര്‍ത്തകരെയും എസ്എഫ്ഗുണ്ടകള്‍ വളരെ ക്രൂരമായാണ് ആക്രമിച്ചത്. എസ്എഫ്‌ഐയെ ഭീകര സംഘടനകളെപ്പോലെ നിരോധിക്കുകയാണു വേണ്ടത്. എസ്എഫ്‌ഐ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയാണെന്നും അവ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ളതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു
എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസ്: 11 പ്രതികളെ ഉള്‍പ്പെടുത്തി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ വധക്കേസില്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരും ഉള്‍പ്പെടെ 11 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസംബര്‍ 18 ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ കാറിലിലെത്തിയവര്‍ ഷാനി ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്‌കൂളില്‍ തൊഴിലുറപ്പ് യോഗം; കുട്ടികള്‍ കഞ്ഞിപ്പുരയില്‍; ചൂടില്‍ വെന്തുരുകി കരഞ്ഞ് നിലവിളിച്ച് കുട്ടികള്‍
തിരുവനന്തപുരം: അക്ഷരം നുകരാനെത്തിയ കുരുന്നുകളെ കഞ്ഞിപ്പുരയിലേക്ക് മാറ്റി ക്ലാസ് മുറിയില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് യോഗം. മാരായമുട്ടം തത്തിയൂര്‍ ഗവ.സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളില്‍ നിന്നാണ് കുട്ടികളെ ഒഴിപ്പിച്ച് യോഗം നടത്തിയത്. കഞ്ഞിപ്പുരയില്‍ തിങ്ങിനിറഞ്ഞിരുന്ന കുട്ടികള്‍ കടുത്ത ചൂടില്‍ വെന്തുരുകി. ചൂട് സഹക്കാന്‍ കഴിയാതെ കുട്ടികള്‍ കരഞ്ഞതോടെ നാട്ടുകാര്‍ ഇടപെടുകയും അധ്യാപകര്‍ കുട്ടികളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ വിവരം അറിയിച്ചതോടെ എഇഒ സ്‌കൂളിലെത്തി യോഗം തടഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ യോഗമാണ് സ്‌കൂളില്‍ നടന്നത്. പെരുങ്കടവിള പഞ്ചായത്തിലെ മൂന്നോളം വാര്‍ഡുകളുടെ യോഗമായിരുന്നു ഇന്ന്. യോഗം നടക്കുമ്പോഴെല്ലാം കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിപ്പിക്കുന്നത് പതിവാണ്. ഇന്ന് കുട്ടികളെ തൊട്ടടുത്ത പാചകപ്പുരയിലേക്കാണ് മാറ്റിയത്. തുടര്‍ന്ന്, ചൂട് കുടുതലായപ്പോള്‍ അധ്യാപകര്‍ കുട്ടികളെ അവിടെ നിന്നു മാറ്റി. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്കു പരാതി വിളിച്ചറിയിച്ചതോടെ എഇഒ എത്തി…
ലോ കോളജ് സംഘടനം; കെ.എസ്.യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തുനീക്കി
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. നിയമസഭയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ തന്നെ പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. ഇതിനിടെ കല്ലേറുമുണ്ടായി. തുടര്‍ന്ന് പാളയത്ത് കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്ളക്സുകളും കൊടികളും തകര്‍ത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. കെ.എം.അഭിജിത്, ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
തെളിവ് നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസിലെന്ന് ക്രൈംബ്രാഞ്ച്; നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ നടന്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോണ്‍ രേഖകള്‍ മായിച്ചത്. സായിശങ്കര്‍ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ രേഖകള്‍ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി…
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റം ജോലിയും കാര്യക്ഷമതയും നോക്കി; ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കണമെന്നുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഉടന്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കുലര്‍ ഇറങ്ങും. ജോലിയും കാര്യക്ഷമതയും പരിഗണിച്ച് വേണം സ്ഥാനക്കയറ്റം നല്‍കേണ്ടതെന്നാണ് ശിപാര്‍ശ. ഫയലുകള്‍ വൈകിപ്പിച്ചാലും ജനങ്ങളോട് മോശമായി പെരുമാറിയാലും ജോലിസമയത്ത് സീറ്റിലില്ലെങ്കിലും സ്ഥാനക്കയറ്റം തടയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് എന്ന് തരംതിരിച്ചും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് 13, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഒന്‍പത് എന്ന് സ്‌കോര്‍ നിശ്ചയിച്ചുമാണ് ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. പുതിയ പരിഷ്‌കാര പ്രകാരം രണ്ടു കൂട്ടര്‍ക്കും 20 ആണ് സ്‌കോര്‍. ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി സര്‍ക്കാരിനു കൈമാറിയിരുന്നു. ശിപാര്‍ശ സര്‍ക്കാരും അംഗീകരിച്ച സ്ഥിതിക്ക് സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങും.
കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു; രണ്ടു പേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാറളം സ്വദേശിയായ സാഹിര്‍ , ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത് ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിലെ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം കണ്ട് ടെല്‍സണ്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. എന്നാല്‍ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
