മോഷ്ടാവെന്ന് ആരോപിച്ച് ഓട്ടോഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം; നാല് മണിക്കൂറിനു ശേഷം ആളുമാറിയെന്ന് പറഞ്ഞ് വിട്ടയച്ചു

തിരുവനന്തപുരം: മോഷണക്കേസിലെ പ്രതിയെന്നാരോപിച്ച് ആളുമാറി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിന് പോലീസ് മര്‍ദ്ദനം. നട്ടെല്ലിന് ക്ഷതമേറ്റ യുവാവ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.മണക്കാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കുമാര്‍ (40) എന്ന യുവാവിനെയാണ് മോഷണക്കേസിലെ പ്രതിയെന്ന് സംശയിച്ച് ആളുമാറി ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം നടന്നത്. നാല് മണിക്കൂറിന് ശേഷം ആള് മാറിയെന്ന് മനസിലാക്കിയ ശേഷം യുവാവിനെ പോലീസ് വിട്ടയച്ചു. പോലീസ് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നതിനാലാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാറിന് പരാതി നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു.

സിപിഎം ടിക്കറ്റില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹിം രാജ്യസഭയിലേക്ക്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍് എ.എ റഹിം രാജ്യസഭയിലേക്ക്. റഹിമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹിമിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ഥി. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. സഭയിലെ അംഗബലം അനുസരിച്ച് ഒന്ന് യുഡിഎഫിനും ലഭിക്കും.

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ അഡ്വ.രാമന്‍പിള്ള ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷന്‍ അഡ്വ.ബി. രാമന്‍പിള്ളയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ രംഗത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് പിന്‍മാറിയത്.

അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നിലവിലിരിക്കുന്ന സമയമാറ്റം പൂര്‍ണ്ണമായൂം അവസാനിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച്-നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പിലാക്കിയിരുന്നത്. ഇതുസംബന്ധിച്ച് സണ്‍റെഷന്‍ പ്രൊട്ടക്ഷന്‍ ബില്‍ യു.എസ് സെനറ്റില്‍ ഐക്യകണേ്ഠന പാസാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 15)യാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ്മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു. പുതിയ ബില്‍ ഡെ ലൈറ്റ് സേവിംഗ് സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബറില്‍ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം. സെനറ്റ് ഐക്യകണേ്ഠന ബില്‍ അംഗീകരിച്ചുവെങ്കിലും യു.എസ് ഹൗസും ബില്‍ അംഗീകരിച്ചു പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. ഇരു പാര്‍ട്ടികളും ഒരേസ്വരത്തില്‍ സമയമാറ്റം അവതരിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍…

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ പുനഃസ്ഥാപിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഇ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിലവിലുള്ള ഇ.ടൂറിസ്റ്റ് വിസകളും സാധാരണ (പേപ്പര്‍) ടൂറിസ്റ്റു വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ (ദീര്‍ഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cgisf.gov.in, വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുമെന്ന് കോണ്‍സുല്‍ ഡോ. നകുല്‍ സമ്പര്‍വാളിന്റെ അറിയിപ്പിലുണ്ട്. ആഗോള തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവന്നതും വാക്‌സിനേഷന്‍ വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഏഷ്യന്‍ വംശജയായ 66കാരിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

യോങ്കേഴ്‌സ് (ന്യുയോര്‍ക്ക്): ന്യുയോര്‍ക്ക് സിറ്റിയുട വടക്ക് ഭാഗത്തു അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച് അറുപത്തിയാറു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രുരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്പത്തി രണ്ടുകാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ലോബിയില്‍ പ്രവേശിച്ച സ്ത്രീയെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞും വംശയാധിക്ഷേപം നടത്തിയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറില്‍പരം തവണ ഈ സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ബഹളം വച്ച് പുറത്തിറങ്ങിയ പ്രതിയെ പോലീസ് എത്തി പിടികൂടി. ഇയാള്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പോലീസ് കമ്മീഷണര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കാതെ ജയിലില്‍ അടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊറോണ വൈറസ് അമേരിക്കയില്‍…

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ ഓടിച്ച തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്. ഇവരെ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഹോട്ടലിലെ ജീവനക്കാരായ വിഷണു, മെല്‍വിന്‍, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നിവരാണ് മറ്റ് പ്രതികള്‍. നമ്പര്‍ 18 ഹോട്ടലിലെ ഡിവിആര്‍ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികള്‍ക്കെതിരായ കുറ്റം. കേസില്‍ ഒന്നാം പ്രതിയായ അബ്ദുള്‍ റഹ്മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍…

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം. കോളജിലെ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷം നടന്നത്. കെഎസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്ക്കും മറ്റൊരു വിദ്യാര്‍ഥിക്കുമാണ് പരിക്കേറ്റത്. കോളജില്‍ ഇരു വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഘടനവും നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു  

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ പോയത് അല്‍ഫാം കഴിക്കാന്‍; അധ്യാപകരുടെ ജാഗ്രതയില്‍ തിരികെയെത്തി

ഇടുക്കി: അല്‍ഫാം കഴിക്കാനുള്ള ആഗ്രഹത്താല്‍ സ്‌കൂളില്‍ കയറാതെ റെസ്‌റ്റോറന്റ് ലക്ഷ്യമാക്കി മുങ്ങിയ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി. 15, 13 വയസുള്ള വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ മുങ്ങിയത്. കട്ടപ്പനയിലേക്കാണ് ഇവര്‍ പോയത കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു. ഒരു കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബസ് കടന്നുപോകുന്ന ബാലഗ്രാമില്‍ ഇറങ്ങി. എന്നാല്‍ കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതി സഞ്ചാരം തുടര്‍ന്നു. നെടുങ്കണ്ടത്ത് എത്തിയ കുട്ടി രാജാക്കാട് ബസില്‍ കയറി. എന്നാല്‍ മൈലാടുംപാറയില്‍ വച്ച് കുട്ടിയെ പോലീസ് പിടികൂടി. പിന്നീട് ഇരുവരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മകളെ കോളജിലേക്ക് യാത്രയാക്കാന്‍ വന്ന പിതാവ് ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ട് മരിച്ചു; മകള്‍ക്ക് പരിക്ക്

കോട്ടയം: മകളെ കോളജിലേക്ക് യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ പിതാവ് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ടു മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണാണചങ്ങനാശേരി വടക്കേക്കര പാലത്ര അലക്സ്(62) മരിച്ചത്. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ പഠിക്കുന്ന മകള്‍ അന്‍സയെ യാത്രയാക്കാനാണ് അലക്സ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിനില്‍ മകളെ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അലക്‌സ് വീഴുന്നത് കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അന്‍സയും പുറത്തേക്കു ചാടി. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണു പരിക്ക്.