ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ പുനഃസ്ഥാപിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഇ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിലവിലുള്ള ഇ.ടൂറിസ്റ്റ് വിസകളും സാധാരണ (പേപ്പര്‍) ടൂറിസ്റ്റു വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.

അമേരിക്കന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ (ദീര്‍ഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cgisf.gov.in, വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുമെന്ന് കോണ്‍സുല്‍ ഡോ. നകുല്‍ സമ്പര്‍വാളിന്റെ അറിയിപ്പിലുണ്ട്.

ആഗോള തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവന്നതും വാക്‌സിനേഷന്‍ വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News