തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് റെയില്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ചു. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടര്‍ന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററാണ് ഇയാള്‍ പാളത്തില്‍ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.
Author: .
ഉത്സവ പറമ്പിലെ തര്‍ക്കത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിച്ച കേസ്: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
പാലക്കാട്: യുവമോര്‍ച്ച നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പോലീസില്‍ കീഴടങ്ങി. പാലക്കാട് പഴമ്പാലക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി മിഥുന്‍ പിടിയിലായത്. കേസിലെ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇന്ന് രാവിലെയാണ് മിഥുന്‍ കീഴടങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറിന്(28) നെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് അരുണ്‍ മരിച്ചു. പേനാകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തിയതാണ് മരണകാരണമായത്. അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു
കാനഡയില്‍ വാഹനാപകടം; പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ടൊറന്റോ ഹൈവേയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഇവര്‍ ഒരു വാനില്‍ സഞ്ചരിക്കുന്നതിനിടയില്‍ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല.
കേരളത്തില്‍ ഞായറാഴ്ച 885 പേര്‍ക്ക് കോവിഡ്; പ്രതിദിന രോഗികള്‍ ആയിരത്തില്‍ താഴെയെത്തുന്നത് ഒന്നര വര്‍ഷത്തിനുശേഷം
കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8846 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
കുവൈറ്റില്‍ കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍ ഇനി സഹേല്‍ ആപ്പ് വഴി
കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത ജാലകമായ സഹേല്‍ ആപ്ലിക്കേഷനില്‍ തൊഴില്‍ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയും വിദേശിയുമായ ഏതൊരു തൊഴിലാളിക്കും തൊഴിലുടമക്കെതിരെ പരാതി നല്‍കുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസും പുരോഗതിയും തൊഴിലാളിക്കു തന്നെ പരിശോധിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഒരൊറ്റ ക്ലിക്കിലൂടെ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് നാവിഗേറ്റ് ചെയ്തും ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതിന് മള്‍ട്ടി-സ്റ്റെപ്പ് സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ആപ്ലിക്കേഷനില്‍ ഒരു കോണ്‍ടാക്റ്റ് ബോക്‌സ് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്കായുള്ള സേവന…
അബുദാബി എക്‌സ്പ്രസ്- പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു
അബുദാബി: എമിറേറ്റില്‍ അതിവേഗ പൊതുഗതാഗത സംവിധാനം ഒരുക്കി പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു. അബുദാബി എക്‌സ്പ്രസ് എന്ന പേരിലാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആരംഭിക്കുന്നത്. സ്വകാര്യ ഗതാഗത കമ്പനികളായ അല്‍ ഗസല്‍ ട്രാന്‍സ്പോര്‍ട്ട്, എമിരേറ്റ്‌സ് ടാക്‌സി എന്നീ കമ്പനികളാണ് നോണ്‍ സ്റ്റോപ്പ് എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്റഗ്രെറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. രണ്ടു ഘട്ടത്തിലായി ആരംഭിക്കുന്ന സര്‍വീസിന്റെ ആദ്യ ഘട്ടത്തില്‍ മുസഫ വ്യവസായ മേഖലയില്‍ നിന്നും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കും , ഖലീഫ സിറ്റി, ബനിയസ് ഷഹാമ , അല്‍ ഫലാഹ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബുദാബി നഗരത്തിലേക്ക് നേരിട്ടുമാണ് സര്‍വീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തില്‍ അല്‍ഐനില്‍ അഞ്ചു സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ 680 ട്രിപ്പുകളാണ് ഉണ്ടാകുക. 64 പുതിയ ബസുകള്‍ ഇതിനായി വാങ്ങിയിട്ടുണ്ട്. അനില്‍ സി. ഇടിക്കുള
കുവൈറ്റില്‍ പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിദിന കേസുകളുടെ അറിയിപ്പുകള്‍ അടുത്തയാഴ്ച മുതല്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഒദ്യോഗികമായി കണക്കുകള്‍ പുറത്തു വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിലേറെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 747 ദിവസമായി പ്രതിദിന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സംഭാവന നല്‍കിയ എല്ലാ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് ടീമുകള്‍ക്കും അല്‍-സനദ് നന്ദി പറഞ്ഞു. 2020 ഫെബ്രുവരി 24 നാണ് രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. സലിം കോട്ടയില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ; സോണിയയും പ്രിയങ്കയും രാജിസന്നദ്ധത പ്രകടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഭിമുഖീകരിക്കേണ്ടിവന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഇത് തള്ളി. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇവര്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃമാറ്റത്തിനായി ഒരു വിഭാഗം ശക്തമായ ആവശ്യം ഉന്നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ആലോചനകള്‍ നടത്തുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുംവിധത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും സ്ഥാനങ്ങള്‍ ഒഴിയുമന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പരാജയത്തിനു പിന്നാലെ ഗുലാം നബി…
ഒഡീഷയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എം.എല്‍.എ വാഹനം ഓടിച്ചുകയറ്റി; പോലീസുകാരടക്കം 24 പേര്‍ക്ക് പരിക്ക്
ഭൂവനേശ്വര്‍: ഒഡീഷയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വാഹനം ഇടിച്ചുകയറി പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ പ്രശാന്ത് ജഗ്‌ദേവിന്റെ വാഹനമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തെ തുടര്‍ന്ന് ജനക്കൂട്ടം എംഎല്‍എയെ മര്‍ദിച്ചു. ഖുര്‍ദ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്‌ദേവ് എസ്യുവിയുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ജഗ്‌ദേവിന്റെ വാഹനം എത്തിയപ്പോള്‍ പോലീസുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് എംഎല്‍എ വീണ്ടും വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,793 ആയി
കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂര്‍ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂര്‍ 37, വയനാട് 37, പാലക്കാട് 34, കാസര്‍ഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 9530 കോവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
