കൊച്ചി: ‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിംഗ ലൊക്കേഷണില്‍ ഒറിജിനല്‍ തല്ല. പ്രദേശത്തെ മാലിന്യം വലിച്ചെറിഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മിലാണ് അടിനടന്നത്. സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നാട്ടുകാരുടെ ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മര്‍ദനമേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി. തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.
Author: .
കാഞ്ഞിരപ്പള്ളിയിലെ സ്വത്ത് തര്‍ക്കം: വെടിയേറ്റ അമ്മാവനും മരിച്ചു
കാഞ്ഞിരപ്പള്ളി : സഹോദരങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തില്‍ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജന്‍ മരിച്ചതിനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മാവനും മരിച്ചു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്‍ (50), അമ്മാവന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ ജ്യേഷ്ഠന്‍ ജോര്‍ജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഇവിടെ വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമുണ്ടവുകയും ചെയ്തിരുന്നു. ജോര്‍ജിനെ മധ്യസ്ഥതയ്ക്ക് വിളിച്ചുകൊണ്ടുവന്നതായിരുന്നു മാത്യു. വീട്ടിലെത്തിയ ഉടന്‍ ജോര്‍ജ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലര്‍ച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ…
ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് വില്‍ക്കുന്ന ഗള്‍ഫ് ബസാര്‍ എന്ന കടയിലാണ് തീ ആദ്യമുണ്ടായതെന്ന് കരുതുന്നു. സമീപത്തുള്ള ലോട്ടറി കടയും പലചരക്ക് കടയും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ കടകള്‍ തുറക്കുന്നതിനു മുന്‍പാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ആളപായമില്ല. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
പോലീസിന് ആശ്വാസം! തിരുവല്ലം കസ്റ്റഡി മരണം ഹൃദയാഘാതമൂലമാണെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതി സുരേഷിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷിന്റെ ദേഹത്ത് കാര്യമായ പരിക്കുകളില്ല. മരണകാരണമാകാവുന്ന ഗുരുതര മര്‍ദ്ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ കാരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ അന്വേഷണം തുടരും. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്് ഈ നിലയില്‍ വകുപ്പുകള്‍ നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്റെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്‌റ്റേഷനിലെ പോലീസുകാരുടെയും പ്രതികളെ കസ്റ്റഡിയിലെടുത്ത ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.…
ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി; ഏപ്രില്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. തുടരന്വേഷണം തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി. ഈ കേസില്‍ പ്രോസിക്യുഷന ഇതുവരെ ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മാസമാണ് കോടതി അനുവദിച്ചത്. അന്വേഷണം പാടില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് കോടതി പരിഗണിച്ചു. ആക്രമണത്തിനിരയായ നടിയും തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, ദിലീപിന്റെ ആശങ്കയും കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അനന്തമായി നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് ദിലീപ് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി…
വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കവച്ചടക്കാരനായ രാഹുല്‍ നിവാസില്‍ പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് നിഖില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ നിരവധിയൂണിറ്റുകള്‍ എത്തിയാണ് വെളുപ്പിന് ആറു മണിയോടെതീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. അയല്‍വാസികളാണ്…
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; കുവൈറ്റില്‍ വിദേശി അറസ്റ്റില്‍
കുവൈറ്റ് സിറ്റി : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ കുവൈറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. അബാസിയയില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ആവശ്യക്കാര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കൊടുത്തിരുന്നത്. ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍ അനധികൃതമായി നിര്‍മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉള്‍പ്പെടുത്തിയിയാണ് കാര്‍ഡുകള്‍ തയാറാക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. ദിവസവും നിരവധി വ്യാജ കാര്‍ഡുകളാണ് ഇയാള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് ഡെലിവറിക്ക് തയാറായ നിലയില്‍ നിരവധി ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.…
രൂപക്ക് റിക്കാര്‍ഡ് തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരു ദിനാറിന് 252 രൂപയാണ് മാര്‍ച്ച് ഏഴിലെ വിനിമയ നിരക്ക്. ദിനാറിന്റെ മൂല്യം 252 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്നു രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് 260 മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം…
വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നു; സുമിയില്‍നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ പ്രതിസന്ധിയില്‍; ബസില്‍ കയറിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി
സുമി: സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി. വഴിയില്‍ സ്ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരി ക്കുക’, എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടിവന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം
കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം: കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍, സഹയാത്രികന്റെ ലൈംഗികാതിക്രമത്തിന് ഇരയായായെന്ന കോഴിക്കോട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബസിലെ യാത്രക്കാന്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും അതിനെ പറ്റി ചോദിച്ചപ്പോള്‍, കയര്‍ത്ത് സംസാരിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും…
