ക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം ഒക്ടോബര്‍ 22ന്

ഷിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വർഷത്തെ ഇടവക തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 22ന് നടത്തപ്പെടും. ആഗോള സഭാ മിഷൻ ഞായറായി ആചരിക്കുന്ന അന്നേദിവസം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം കൂടിയാണ്.

ക്നാനായ റീജിയന്റെ കീഴിലുള്ള 17 ഇടവകകളിലും മിഷനുകളിലും അന്നേദിവസം പ്രവർത്തനോദ്‌ഘാടനം നടത്തപ്പെടും. ആഘോഷമായ കുർബാന, മീറ്റിംഗുകൾ, കലാപരിപാടികൾ, ക്‌ളാസ്സുകൾ, ജപമാല റാലി തുടങ്ങിയ വിവിധ പരിപാടികൾ അന്നേദിവസം സംഘടിപ്പിക്കും

Print Friendly, PDF & Email

Leave a Comment

More News