ഫലസ്തീന് പിന്തുണയുമായി നൂറുകണക്കിന് ആളുകൾ ഡാലസിൽ ഒത്തുകൂടി

ഡാളസ്: ഇസ്രായേലികളും ഹമാസ് തീവ്രവാദി ഗ്രൂപ്പും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, നൂറുകണക്കിന് ഫലസ്തീൻ അനുകൂലികൾ ഞായറാഴ്ച ഡാലസിൽ പ്രതിഷേധ പ്രകടനം നടത്തി.ഡൗൺടൗണിൽ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിൽ നൂറുകണക്കിന് ഏരിയ ഫലസ്തീനികളും അനുകൂലികളും ഫലസ്തീൻ അനുകൂല പോസ്റ്ററുകലും, ബാനറുകളും ഉയർത്തി പിടിച്ചിരുന്നു. പ്രകടനം കാണുന്നതിന് റോഡിനിരുവശവും ആളുകൾ തടിച്ചുകൂടിയിരുന്നു .

ഫലസ്തീനിലെ നീതിക്കുവേണ്ടിയുള്ള യു.ടി ഡാളസ് സ്റ്റുഡന്റ്‌സ്, ഡാളസ് പാലസ്‌തീൻ കോളിഷൻ, മുസ്‌ലിം അമേരിക്കൻ സൊസൈറ്റി എന്നിവയുൾപ്പെടെ ഒന്നിലധികം പലസ്‌തീനിയൻ, മുസ്‌ലിം ഗ്രൂപ്പുകൾ ചേർന്നാണ് “ഓൾ ഔട്ട് ഫോർ പാലസ്‌തീൻ” പ്രതിഷേധം സംഘടിപ്പിച്ചത് .

കഴിഞ്ഞയാഴ്ചയിലുണ്ടായ ജീവഹാനിയെ അപലപിച്ച് പരിപാടിക്കിടെ പോസ്റ്ററുകൾ പതിച്ചിരുന്നു

ഒക്‌ടോബർ 15 വരെ, പോരാട്ടം ആരംഭിച്ചതിന് ശേഷം 2,670 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

ഒക്‌ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിൽ 1400-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 150-ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായി പറയപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News