ജനഹൃദയങ്ങളില്‍ ഒരിക്കലും അസ്തമിക്കാത്ത ആ സൂര്യതേജസ്സിന് ഫൊക്കാനയുടെ യാത്രാമൊഴി

ഫ്ലോറിഡ: എഐസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഫൊക്കാന ഭാരവാഹികളും മറ്റു കമ്മ്യൂണിറ്റി ലീഡേഴ്‌സും ഫൊക്കാന പ്രസിഡന്റ്‌ രാജന്‍ പടവത്തിലിന്റെ നേതൃത്വത്തില്‍ ജൂലൈ 19ാം തിയ്യതി കൂടിയ മീറ്റിംഗില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രവാസി മലയാളികളുടെ ആരാധ്യ പുരുഷനും ഫൊക്കാനയ്ക്കൊപ്പം എന്നും കൂടെ ഉണ്ടായിരുന്ന കേരളത്തിന്റെ ജനനായകന്റെ വേര്‍പാട്‌ അക്ഷരാര്‍ത്ഥത്തില്‍ തീര്‍ത്താല്‍ തീരാത്ത വിടവുതന്നെയാണെന്ന്‌ പ്രസിഡന്റ്‌ രാജന്‍ പടവത്തില്‍ തന്റെ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. പാവങ്ങളുടെ പടത്തലവനും ജനഹൃദയങ്ങളില്‍ അസ്തമിക്കാത്ത സൂര്യനെയാണ്‌ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ എന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു.

അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസഫ്‌ കുരിയപ്പുറത്തിന്റെ വാക്കുകളില്‍, സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയെ ആണ്‌ കേരള ജനതയ്ക്ക്‌ നഷ്ടമായത്‌ എന്ന് പറഞ്ഞു. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിനോദ്‌ കെയാര്‍കെയുടെ
വാക്കുകളില്‍ ഉമ്മന്‍ചാണ്ടിക്ക്‌ പകരം വെയ്ക്കാന്‍ കേരളത്തില്‍ ആരും തന്നെയില്ല എന്നാണ്‌. മറ്റു ഭാരവാഹികളായ
വേണുഗോപാല്‍, ലൂക്കോസ്‌ മാളികയില്‍, ബാലാ വിനോദ്‌, ഷാജി സാമുവല്‍, ക്രിസ്സ്‌ തോപ്പില്‍, വിമന്‍സ് ഫോറം ചെയര്‍പെഴ്സണ്‍ ഷീലാ ചെറു എന്നിവര്‍ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടല്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

ഫോമയെ പ്രതിനിധീകരിച്ച്‌ ട്രഷറര്‍ ബിജു തോണിക്കടവില്‍ കോവിഡ്‌ കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുമായി അടുത്തു ഇടപെട്ട അനുഭവങ്ങള്‍ വിശദീകരിച്ചു. നവകേരളയെ പ്രതിനിധീകരിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ ഏലിയാസ് പനംകൈയ്യില്‍, ബോര്‍ഡ്‌ മെമ്പര്‍ രാജന്‍ ജോര്‍ജ്‌ എന്നിവരും യോഗത്തില്‍ പങ്കെടുത്തു അനുശോചനം അറിയിച്ചു.

യോഗത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഉമ്മന്‍ ചാണ്ടിയുമായി അടുത്തിടപഴകിയ അനുഭവ കഥകളും പങ്കുവെച്ചു.

ഫൊക്കാനയുടെ പഴയ നേതാവായ ഇന്നസന്റ്‌ ഉലഹന്നാന്‍ തന്റെ അനുഭവ കഥകളിലൂടെ വിതുമ്പികൊണ്ടാണ്‌ അനുശോചനം രേഖപ്പെടുത്തിയത്‌.

ജനസാഗരത്തില്‍ അലിഞ്ഞുചേര്‍ന്ന ജനങ്ങളുടെ ജനകീയനായ ജനനായകന് ഫൊക്കാനയുടെ ആദരാഞ്ജലികളോടെ യാത്രാമൊഴി.

 

Print Friendly, PDF & Email

Leave a Comment

More News