ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പൊതുവായ ആഘോഷപൂർവമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളോടെ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, കൈപ്പുഴ ഫൊറോനാ വികാരി ഫാ. സാബു മാലിത്തുരുത്തേൽ, ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. ബേബി വെള്ളാപ്പള്ളിൽ, ഫാ. ജോസ് ആദോപള്ളിൽ ഫാ. ബിൻസ് ചേത്തലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മുപ്പത് കുട്ടികളാണ് ഒരു വർഷത്തോളം നീണ്ടു നിന്ന ഒരുക്കങ്ങൾക്ക് ശേഷം ഈ വർഷത്തെ ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ പങ്കെടുത്തത്. സജി പൂതൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപെടുന്ന വിശ്വാസ…
Author: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാമത് വാർഷികാഘോഷങ്ങൾ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: ചിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടത്തപ്പെട്ട ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണ തിരുക്കർമ്മങ്ങൾക്ക് ശേഷമായിരുന്നു വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്. 2010 ജൂലൈ മാസത്തിൽ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പങ്കാളിത്വത്തിൽ ആഗോള ക്നാനായ സമൂഹത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായി കരുതപ്പെടുന്ന ചിക്കാഗോ സെന്റ് മേരീസ്, ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾക്കും സജീവമായ മിനിസ്ട്രികളുടെ പ്രവർത്തനങ്ങൾക്കും പുറമെ, ആഗോള ക്നാനായ സമൂഹത്തിൽ നിസ്തുലമായ സേവന സന്നദ്ധ പ്രവർത്തനങ്ങളും കൊണ്ട് ക്നാനായ സമുദായത്തിന് തന്നെ അഭിമാനമായി മാറിയിട്ടുണ്ട് എന്ന് അഭി. മാർ…
ഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി
ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ഒരു മികച്ച ആത്മീയ അനുഭവം പകർന്നു നൽകുന്നതിനായി കോൺഫറൻസ് ഗായകസംഘം സജ്ജമായി. മിഡ്‌ലൻഡ് പാർക്ക് സെയിന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ.ഡോ.ബാബു കെ. മാത്യുവിൻറെ നേതൃത്വത്തിലുള്ള ഗായകസംഘം അവസാന ഘട്ട പരിശീലനത്തിലാണ്. ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനുമായ ബാബു അച്ചന്റെ നേതൃത്വം പുതുമയാർന്ന സംഗീതാനുഭവം കോൺഫറൻസിൽ നല്കുമെന്നുറപ്പാണ്. വിശ്വാസികളുടെ പങ്കാളിത്തം ഓർത്തഡോക്സ് ആരാധനയുടെ മുഖമുദ്രയാണ്. പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുവാൻ ഗായകസംഘത്തിന്റെ നേതൃത്വം സഹായകരമാവും. ഗായകസംഘം നൽകുന്ന സംഗീതത്തിൻ്റെ ശക്തി, ആരാധനയ്ക്കും പ്രബോധനത്തിനുമുള്ള സുപ്രധാന ഉപകരണമായി മാറും. മിഡ്‌ലൻഡ് പാർക്ക് സെയിന്റ് സ്റ്റീഫൻസ്, മൌണ്ട് ഒലിവ് സെയിന്റ് തോമസ് , ലിൻഡൻ സെയിന്റ് മേരീസ്, ക്ലിഫ്‌ടൺ സെയിന്റ് ഗ്രീഗോറിയോസ്, നോർത്ത് പ്ലെയിൻഫീൽഡ് സെയിന്റ്സ് ബസേലിയോസ്-ഗ്രീഗോറിയോസ് എന്നീ…
ട്രംപും ഹാർവാർഡും തമ്മിലുള്ള യുദ്ധത്തിന് ഞങ്ങളെ കരുവാക്കുകയാണെന്ന് ജൂത വിദ്യാര്‍ത്ഥികള്‍
ബോസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാരിനും ഇടയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രശ്നങ്ങളാണ് ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്രംപിന്റെ തീരുമാനത്തിൽ ഭയപ്പെട്ടിരിക്കുകയാണിപ്പോള്‍. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അവകാശം ട്രംപ് ഭരണകൂടം റദ്ദാക്കിയതാണ് ഇതിനു കാരണം. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് കോടതി ഇപ്പോൾ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിലാണ്. ലിയോ ഗെർഡൻ എന്ന വിദ്യാര്‍ത്ഥി സ്വീഡനിൽ നിന്ന് ഹാർവാർഡിൽ പഠിക്കാൻ വന്നതാണ്. അടുത്ത ആഴ്ച ബിരുദം നേടാനിരിക്കെയാണ് ട്രംപിന്റെ ഉത്തരവ്. “വൈറ്റ് ഹൗസും ഹാർവാർഡും തമ്മിലുള്ള യുദ്ധത്തിൽ ഞങ്ങളെ ‘പോക്കർ ചിപ്പുകളായി ഉപയോഗിക്കുന്നു എന്നും, അത് വളരെ മനുഷ്യത്വരഹിതമാണെന്ന് തോന്നുന്നു” എന്നും ലിയോ മാധ്യമങ്ങളോട് പറഞ്ഞു. ഹാർവാർഡ് സർവകലാശാലയുടെ കാമ്പസിൽ സുരക്ഷിതമല്ലാത്ത ഒരു സംസ്കാരം…
ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് 2025 ജൂണ്‍ ഒന്നിന്
ഷിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയേഴ്സിന്റെ അംബ്രല്ലാ സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) ആനുവല്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നാം തീയതി ഞായറാഴ്ച ബേന്‍ഡന്‍വില്ലായിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്. അതിനുശേഷം നടക്കുന്ന ഡിന്നറും, എന്റര്‍ടൈന്‍മെന്റും മഹാരാജ് ഇന്ത്യന്‍ റെസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളില്‍ (3400 River Road, Franklin Park, IL) -ല്‍ വച്ച് നടത്തും. ഈ ഗോള്‍ഫ് ടൂര്‍ണമെന്റിലും, ഡിന്നറിലും പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍ജിനീയേഴ്‌സ് AAEIOUSA@gmail.com എന്നതിലേക്ക് മെയില്‍ ചെയ്യുക. എ.എ.ഇ.ഐ.ഒയുടെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (Global Director, G.E), ഗോള്‍ഫ് & ചാരിറ്റി ചെയര്‍മാന്‍ ഗുല്‍സാര്‍ സിംഗ് (EEO Pan America Inc), ഗോള്‍ഫ് & ചാരിറ്റി കോ-ചെയര്‍മാന്‍മാരായ ഡോ. പ്രമോദ് വൊഹ്‌റ (President Probys Inc), ദിപന്‍ മോദി (CEO Modi Financial Group),…
അമേരിക്കൻ മലയാളികളുടെ ആദ്യകാല കുടിയേറ്റ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഡോക്യുമെന്ററി “കഥ” അണിയറയില്‍ ഒരുങ്ങുന്നു
ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർധവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും. അന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുണ്ടായിരുന്ന അവർ ഇന്ന് എൺപതുകളോട് അടുത്ത പ്രായമുള്ളവരാണ്. അന്ന് വന്നവരിൽ നല്ലൊരു വിഭാഗം പേരും മരണം വഴി ഇന്ന് ലോകത്തിൽ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരെ തലമുറകൾ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിലുണ്ട്. അന്നത്തെ ജീവിത സാഹചര്യത്തിൻറെയും ഇന്നത്തെ സമൂഹത്തിന്റെയും കാലാന്തര വ്യതിയാനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആ ഒന്നാം തലമുറയിൽ പെട്ടവർ. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിൻറെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ട ഏതാനും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്…
പാക്കിസ്താൻ ഇന്ത്യയെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി കണക്കാക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: പാക്കിസ്താന്‍ ഇന്ത്യയെ അവരുടെ നിലനിൽപ്പിന് ഭീഷണിയായി കണക്കാക്കുന്നു എന്ന് യു എസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ 2025 ലെ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യ ചൈനയെ അതിന്റെ പ്രധാന എതിരാളിയായി കണക്കാക്കുന്നു. ആഗോള നേതൃത്വം, സൈനിക നവീകരണം, ചൈനയെ നേരിടൽ എന്നിവയാണ് ഇന്ത്യയുടെ പ്രതിരോധ മുൻഗണനകൾ. അമേരിക്കയ്ക്ക് ഏറ്റവും വലിയ സൈബർ, സൈനിക ഭീഷണിയായി ചൈന തുടരുന്നു. അതേസമയം, പാക്കിസ്താന്‍ തങ്ങളുടെ ആണവായുധ ശേഖരം ആധുനികവൽക്കരിക്കുകയും ചൈനയിൽ നിന്ന് തന്ത്രപരമായ സഹായം സ്വീകരിക്കുകയും ചെയ്യുന്നു, ഇത് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) 2025 ലെ വാർഷിക റിപ്പോർട്ടിലാണ് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്താന്‍ ഇന്ത്യയെ “അസ്തിത്വ ഭീഷണി”യായി കണക്കാക്കുന്നു. അതേസമയം, ഇന്ത്യ ചൈനയെ “പ്രാഥമിക എതിരാളി”യായി കണക്കാക്കുകയും…
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയെ പിടിവിടാതെ പിന്തുടര്‍ന്ന് ട്രംപ്
വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഹാർവാർഡ് സർവകലാശാലയ്ക്ക് സുതാര്യതയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിക്കുകയും അതിന്റെ ഫണ്ടിംഗിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍: ഹാർവാർഡ് സർവകലാശാലയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ വിദ്യാർത്ഥികളുടെ അഡ്മിഷനെക്കുറിച്ചും അവരുടെ എണ്ണത്തെക്കുറിച്ചുമുള്ള സുതാര്യതയെ അദ്ദേഹം ചോദ്യം ചെയ്തു, ഹാർവാർഡ് അമേരിക്കൻ നികുതിദായകരിൽ നിന്ന് കോടിക്കണക്കിന് ഡോളർ എടുക്കുന്നുണ്ടെങ്കിലും വിദേശ വിദ്യാർത്ഥികളെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ പങ്കിടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപ് ഭരണകൂടം ഹാർവാർഡിന്റെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശന ശേഷി അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, കോടതി നിലവിൽ ഈ തീരുമാനത്തിന് സ്റ്റേ ഏർപ്പെടുത്തിയിരിക്കുകയാണ്. ഹാർവാർഡിലെ വിദ്യാർത്ഥികളിൽ ഏകദേശം 31 ശതമാനം വിദേശികളാണെന്നും അവരിൽ പലരും അമേരിക്കയുമായി സൗഹൃദമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അവകാശപ്പെട്ടു. ഈ രാജ്യങ്ങൾ അവരുടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന്…
കോഴിക്കോട് നാദാപുരം സ്വദേശി ആതിഫ് അഷറഫിന് ‘എർഗണോമിക്സിൽ’ ലോകോത്തര പുരസ്കാരം
അമേരിക്കയിലെ പ്രശ്‌സ്തമായ Texax A&M സർവകലാശാലയിൽ Ph.D. ഗവേഷകനായി പ്രവർത്തിക്കുന്ന കോഴിക്കോട്/നാദാപുരം സ്വദേശി ആത്തിഫ് അഷറഫ് Ergonomics (മനുഷ്യന്റെ സുഖസൗകര്യവും പ്രവർത്തന കാര്യക്ഷമതയും വർദ്ധിപ്പിക്കുന്ന രൂപകല്പനയെക്കുറിച്ചുള്ള ശാസ്ത്രശാഖ. ഫാക്ടറികൾ മുതൽ സ്പേസ് സ്റ്റേഷൻ വരെ എല്ലാത്തിലും ഇതിന് പ്രയോഗമുണ്ട്) മേഖലയിലെ ഏറ്റവും ഉയർന്ന ആഗോള അംഗീകാരമായ ‘Dieter W. Jahns Student Award 2025′ കരസ്ഥമാക്കി. അമേരിക്കയിലെ ഫൗണ്ടേഷൻ ഫോർ പ്രൊഫഷണൽ എർഗണോമിക്സ് നൽകുന്ന ഈ പുരസ്കാരം, ലോകമാകെയുള്ള ഉദ്യമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. ഈ വർഷം, ആ അഭിമാന പദവിക്ക് അർഹനായത് ആത്തിഫാണ്. ആതിഫിന്റെ Skip-Order-Action (SOA) ഫ്രെയിം വര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള പിഎച്ച്ഡി ഗവേഷണ പ്രൊജക്റ്റ്, സുരക്ഷാ മാനേജ്മെന്റിലെയും പരിശീലനത്തിലെയും പ്രായോഗിക പ്രയോജനങ്ങൾ മൂലം നിരവധി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കി മികച്ചതായി തിരഞ്ഞെടുത്തു. സിദ്ധാന്ത പൂർണ്ണത മാത്രമല്ല, യഥാർത്ഥ പ്രശ്‌നങ്ങൾ…
മയാമിയില്‍ മലയാളി കത്തോലിക്ക പുരോഹിതരുടെ മഹാസംഗമം
മയാമി: മയാമി നഗരാതിര്‍ത്തിയില്‍ മലയാളികള്‍ക്കായി തലയെടുപ്പോടുകൂടി ഉയര്‍ന്നു നില്‍ക്കുന്ന ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍; ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ അത്യാപൂര്‍വ്വമായ വൈദിക സംഗമം 2025 നവംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിക്കുന്നത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്യുന്ന നൂറോളം വരുന്ന വൈദിക കൂട്ടായ്മയല്ല ഈ സംഗമം ശ്രദ്ധേയമാക്കു ന്നത്. മറിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സീറോ മലബാര്‍; സീറോ മലങ്കര; ലത്തീന്‍ റീത്തുകളിലും; എല്ലാ കോണ്‍ഗ്രിഗേഷനിലും; സന്യാസസഭകളിലും ഉള്‍പ്പെട്ട മലയാളി കത്തോലിക്ക പുരോഹിതരുടെ ഇദംപ്രഥമമായ ഒരു ഒത്തുചേരലാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. അമേരിക്കയിലെമ്പാടും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്ക പുരോഹിതര്‍ അഞ്ഞൂറിലധികം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ അമേരിക്കന്‍ രൂപതകളില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന അനേകം സീനിയര്‍ വൈദികര്‍…
