മലപ്പുറം: നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തു വരുന്ന ദേശീയപാത 66 കൂരിയാട് വന്ന തകർച്ച അശാസ്ത്രീയമായ നിർമ്മാണ രീതിയുടെ പരിണിതഫലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രാദേശികമായ ഭൂമിശാസ്ത്ര സവിശേഷകൾ പാടെ അവഗണിച്ചത് കാരണമാണ് ഇത്തരത്തിൽ വലിയ ദുരന്തം ഉണ്ടാവുന്ന വിധം തകർച്ച സംഭവിച്ചത്. കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും ഹൈവേ അതോറിറ്റിയും ഇതിൽ കുറ്റക്കാരാണ്. ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ മത്സരിക്കുന്ന സംസ്ഥാന സർക്കാർ ഇതിന്റെ അപകടകരമായ നിർമ്മാണ രീതിയിൽ ഇടപെടാതിരുന്നതിൽ ന്യായീകരണമില്ല. കൂരിയാട്ടെ പാത അടക്കം തകർച്ച ഭീഷണി ഉണ്ടാവുന്ന മേഖലകൾ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കി എലവേറ്റഡ് ഹൈവേ സംവിധാനങ്ങൾ കൊണ്ടുവന്ന് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Author: .
ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം: ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ട്രേറ്റിന് മുന്നിൽ
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ട്രേറ്റിന് മുന്നിലാണ് സമരം പുനരാരംഭിച്ചത്. 314 ദിവസത്തോളം നീണ്ടുനിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. ഭൂമി നൽകുമെന്ന് മുൻപ് കളക്ടർ ഉറപ്പ് നൽകുകയും നിരവധി ഡേറ്റുകൾ നൽകുകയും ചെയ്‌തെങ്കിലും…
നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ല്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ
കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോളവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. 1700 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിഖ്യാസൂനഹദോസിന്റെ പ്രസക്തി സഭയില്‍ ഇന്നും നിലനില്‍ക്കുന്നു. ക്രൈസ്തവ ലോകത്തെ ആദ്യപൊതുസമ്മേളനമായിട്ടാണ് എ.ഡി.325 മെയ് 20 മുതല്‍ ജൂലൈ 25 വരെ നടന്ന നിഖ്യസൂനഹദോസ് അറിയപ്പെടുന്നത്. അതിലുപരി ദൈവശാസ്ത്ര ചിന്തകള്‍ക്ക് ആരംഭംകുറിച്ചതും വിശ്വാസപ്രമാണം രൂപപ്പെട്ടതും കാനന്‍ നിയമങ്ങള്‍ക്ക് തുടക്കമായതും ഈ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു. സഭയുടെ വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുവാന്‍ സാധിച്ച നിഖ്യാസൂനഹദോസിന്റെ പ്രസക്തി ഭാരതസഭയിലും നിറഞ്ഞുനില്‍ക്കുന്നു. മധ്യപൂര്‍വ്വദേശത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സമൂഹത്തിന്റെ സ്വാധീനവും പങ്കും എന്തായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് നിഖ്യാസൂനഹദോസ്. ഒരേ വിശ്വാസം അവകാശപ്പെടുന്നവരുടെയിടയിൽ പൂർണവും ദൃശ്യവുമായ ഐക്യം അനിവാര്യമാണ്. ആധുനിക…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്റ്ററേറ്റ് മാർച്ച് 21ന്
ജില്ലയിൽ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 219 സ്ഥിരം ബാച്ചുകൾ ഉടൻ അനുവദിക്കുക പാലക്കാട്: ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2025-26 അക്കാദമിക വർഷത്തിലേക്കുള്ള എച്. എസ്. ഇ,വി.എച്.എസ്. ഇ, ഐ. ടി. ഐ, പോളി മുതലായ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ പ്രസ്താവിച്ചു. മതിയായ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. 39809വിദ്യാർഥികൾ ഇപ്രാവശ്യം SSLC പാസ്സ് ആയപ്പോൾ 24150 ഹയർ സെക്കണ്ടറി സീറ്റുകൾ,…
എഞ്ചിനീയറിംഗ് മേഖലയിലെ കരിയർ സാധ്യതകൾ അറിയാൻ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: ‘എഞ്ചിനീയറിംഗ് മേഖലയിലെ കോഴ്സുകൾ, കോളേജുകൾ, സാധ്യതകൾ’ എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യും കൊല്ലം ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 23 വെള്ളിയാഴ്‌ച രാവിലെ 9.30 ന് കോഴിക്കോട്, ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എൻജിനീയറിംഹ് മേഖലയിൽ കരിയർ വിദഗ്ധർ സംവദിക്കും. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക: 8086664004
കെ.പി. എ സ്ഥാപകാംഗം കിഷോർ കുമാറിന് യാത്രയയപ്പു നൽകി
ബഹ്റൈന്‍: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെ.പി. എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കെ പി എ സ്ഥാപക ട്രഷറർ രാജ് ഉണ്ണികൃഷ്ണൻ, മുൻ കെ പി എ അസിസ്റ്റന്റ് ട്രഷറർ ബിനു…
ഗാസയിലെ പുതിയ ആക്രമണത്തെ തുടർന്ന് ഇസ്രായേലുമായുള്ള വ്യാപാര ചർച്ചകൾ ബ്രിട്ടൻ നിർത്തിവച്ചു; അംബാസഡറെ വിളിച്ചുവരുത്തി
ഇസ്രയേലുമായുള്ള വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ ചൊവ്വാഴ്ച (മെയ് 20) പ്രഖ്യാപിച്ചു. ഗാസയിൽ ഇസ്രായേൽ സൈനിക നടപടികൾ ശക്തമാക്കുന്നതിന് മറുപടിയായാണ് ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തിയതെന്നും സർക്കാർ അറിയിച്ചു. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ഇസ്രായേൽ സൈന്യം കഴിഞ്ഞ ആഴ്ച ഒരു പുതിയ ഓപ്പറേഷൻ ആരംഭിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് ആദ്യം മുതൽ ഗാസയിലേക്കുള്ള മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രായേൽ തടഞ്ഞത് അന്താരാഷ്ട്ര വിദഗ്ധർ ആസന്നമായ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കാരണമായി. വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിൽ ആക്രമണം ഫലപ്രദമല്ലെന്ന് വിശേഷിപ്പിക്കുകയും ഇസ്രായേലിനുള്ള സഹായ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ ഗവൺമെന്റിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന “തീവ്രവാദ”ത്തെയും…
ഗാസയുടെ മേൽ ‘സമ്പൂർണ നിയന്ത്രണം’ വേണമെന്ന് നെതന്യാഹു
ഇസ്രായേലിന്റെ ആക്രമണാത്മക നയത്തിനെതിരെ ബ്രിട്ടൺ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചു. നെതന്യാഹു സർക്കാർ ഗാസയിൽ സൈനിക ആക്രമണങ്ങൾ തുടരുകയും മാനുഷിക സഹായങ്ങൾ നിരോധിക്കുകയും ചെയ്താൽ, അവർ നിശബ്ദത പാലിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു. അതനുസരിച്ച് അദ്ദേഹം മുഴുവൻ ഗാസ നഗരത്തെയും ‘യുദ്ധ മേഖല’യായി പ്രഖ്യാപിച്ചു. അതേസമയം, ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ സൈന്യം ഗാസയുടെ ശേഷിക്കുന്ന ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് വിവാദ പ്രസ്താവന നടത്തിയത് അന്താരാഷ്ട്ര സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ചു. സൈനിക അധിനിവേശം, ഹമാസിന്റെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കൽ, ബന്ദികളെ മോചിപ്പിക്കൽ, ഇസ്രായേലിന് ആ പ്രദേശം സുരക്ഷിതമാക്കൽ എന്നിവയാണ് ഇസ്രായേലിന്റെ ഗാസ നയം.…
ഇനി ‘ഗോൾഡൻ ഡോം’ അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കും: ട്രംപ്
വാഷിംഗ്ടന്‍: സാധ്യമായ മിസൈൽ ആക്രമണങ്ങളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനായി ഒരുങ്ങുന്ന വിപ്ലവകരമായ പ്രതിരോധ പദ്ധതി ‘ഗോൾഡൻ ഡോം’ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭ ചെലവ് 25 ബില്യൺ ഡോളറായി ട്രംപ് പ്രഖ്യാപിച്ചു, അതേസമയം മൊത്തം ചെലവ് 175 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകും. “തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അത്യാധുനിക മിസൈൽ പ്രതിരോധ കവചം നിർമ്മിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് അതിന്റെ വാസ്തുവിദ്യയ്ക്ക് അന്തിമരൂപം നൽകിയതായി ഞാൻ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു,” വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും, ബഹിരാകാശത്ത് നിന്ന് പോലും, വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തടയാൻ ഗോൾഡൻ ഡോമിന് കഴിയുമെന്ന് ട്രംപ് അവകാശപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും നിലനിൽപ്പിനും ഇത് അത്യന്താപേക്ഷിതമാണ്. യുഎസ് ബഹിരാകാശ സേന ജനറൽ…
ഈ കണ്ണട നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും! മെറ്റയ്ക്കെതിരെ കടുത്ത മത്സരത്തിന് ഗൂഗിളിന്റെ AI ഗ്ലാസ് എത്തുന്നു
ഈ ഗ്ലാസുകളിലൂടെ, മെറ്റയുടെ AR ഗ്ലാസുകൾക്ക് ഗൂഗിൾ തുറന്ന വെല്ലുവിളി നൽകിയിരിക്കുകയാണ്. മെറ്റ, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകൾ വെർച്വൽ റിയാലിറ്റിയുടെയും മിക്സഡ് റിയാലിറ്റിയുടെയും ലോകത്ത് ആധിപത്യം സ്ഥാപിക്കുന്ന സമയത്ത്, ഗൂഗിളിന്റെ ഈ നീക്കം ഒരു ഗെയിം ചേഞ്ചർ ആയേക്കാം. കാലിഫോര്‍ണിയ: സാങ്കേതിക ലോകത്തെ എല്ലാവരെയും ഗൂഗിൾ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ഒരു നേർക്കാഴ്ച നൽകുന്ന നൂതനാശയങ്ങൾ ഗൂഗിൾ ഇവന്റ് 2025 അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ ജനറേറ്റീവ് AI സാങ്കേതികവിദ്യയായ ജെമിനി AI ഉൾപ്പെടുന്ന ഗൂഗിളിന്റെ പുതിയ AI പവർഡ് സ്മാർട്ട് ഗ്ലാസുകളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നിങ്ങളുടെ ഫോൺ പുറത്തെടുക്കേണ്ടതില്ല, കാരണം ഉത്തരങ്ങൾ നിങ്ങളുടെ കൺമുന്നിൽ പൊങ്ങിക്കിടക്കുന്നതായി ദൃശ്യമാകും. ഈ ഗ്ലാസുകളിലൂടെ, മെറ്റയുടെ AR ഗ്ലാസുകൾക്ക് ഗൂഗിൾ തുറന്ന വെല്ലുവിളി നൽകിയിരിക്കുകയാണ്. മെറ്റ, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകൾ വെർച്വൽ…
