ദേശീയപാതയുടെ തകർച്ചക്ക് കാരണമായത് അശാസ്ത്രീയമായ നിർമ്മാണ രീതി: വെൽഫെയർ പാർട്ടി

മലപ്പുറം: നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തു വരുന്ന ദേശീയപാത 66 കൂരിയാട് വന്ന തകർച്ച അശാസ്ത്രീയമായ നിർമ്മാണ രീതിയുടെ പരിണിതഫലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രാദേശികമായ ഭൂമിശാസ്ത്ര സവിശേഷകൾ പാടെ അവഗണിച്ചത് കാരണമാണ് ഇത്തരത്തിൽ വലിയ ദുരന്തം ഉണ്ടാവുന്ന വിധം തകർച്ച സംഭവിച്ചത്. കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും ഹൈവേ അതോറിറ്റിയും ഇതിൽ കുറ്റക്കാരാണ്. ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ മത്സരിക്കുന്ന സംസ്ഥാന സർക്കാർ ഇതിന്റെ അപകടകരമായ നിർമ്മാണ രീതിയിൽ ഇടപെടാതിരുന്നതിൽ ന്യായീകരണമില്ല.

കൂരിയാട്ടെ പാത അടക്കം തകർച്ച ഭീഷണി ഉണ്ടാവുന്ന മേഖലകൾ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കി എലവേറ്റഡ് ഹൈവേ സംവിധാനങ്ങൾ കൊണ്ടുവന്ന് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News