Toronto: Global Indian Council Inc., the fast-growing non-profit Network Organization of the Indian Diaspora, announced its new GIC Canada National Chapter (GIC-CAN-CA)in Canada on Sunday, March 26, 2023. Global Indian Council is incorporated in the State of Texas as a nonprofit, nonreligious, and nonpolitical organization giving equal opportunity to people who want to give back to the community to connect, support, promote, and empower youth, students, and professionals worldwide in ventures that would benefit the society at large. GIC has sixteen different Centers of Excellence to impart the passion of…
Author: Dr. Mathew Joys, GIC Global Media Chair
‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ
ബിബിസി ടോപ്ഗിയർ ഇന്ത്യാ പെട്രോൾഹെഡും അവാർഡ് ദുൽഖറിനായിരുന്നു ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചത്. ശേഷമാണ് കവർ ചിത്രമാകുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ചുപ്പ്’ ആണ് അവസാനം റിലീസ്…
ജന്മദിനമാഘോഷം ഒഴിവാക്കി കൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു
തലവടി: ജന്മദിനമാഘോഷം ഒഴിവാക്കി കൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു.രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്ത് സൗഹൃദ വേദി നടത്തി വരുന്ന കുടിവെള്ള വിതരണ യജ്ഞത്തിൽ പങ്കാളിയാകുന്നതിന് വേണ്ടിയാണ് മകളുടെ നാലാം ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് തലവടി ആനപ്രമ്പാൽ തെക്ക് പ്രവർത്തിക്കുന്ന 111-ാം നമ്പർ അംഗനവാടിക്ക് കുടിവെള്ള സംഭരണി നല്കിയത്.കൂടാതെ പ്രദേശത്തെ 30-ലധികം വീടുകളിലും കുടിവെള്ളം വിതരണം ചെയ്തു. വാലയിൽ പ്രെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി സി.ഇ.ഒ: സിബി ഈപ്പനും കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത് ആരോഗ്യ പ്രവർത്തകയായ ബിൽബി സിബി യുടെയും മകൾ ആൻഡ്രിയ സിബിയുടെ നാലാമത്തെ ജന്മദിനമാണ് ആഘോഷങ്ങൾ ഒഴിവാക്കി തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിയത്.ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എഡ്യൂക്കേഷനൽ സ്ക്കൂൾ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് ആൻഡ്രിയ സിബി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ കുടിവെള്ള സംഭരണി അംഗനവാടി വർക്കർ പി.എം വിജിക്ക്…
അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്‌കുമാറിന്റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. മാർച്ച് 23നു വ്യാഴാഴ്ച വൈകുന്നരം 7 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം. ഡബ്ലിയൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാൻ ആമുഖപ്രസംഗം നടത്തി. അനോജ് ഡബ്ലിയു റാന്നി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ റാന്നി മുതലായ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്‌കെ എടുത്തു പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് ബാബു ചാക്കോ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ…
ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന വാരമാണ് ഹാശാ ആഴ്ച. ഓശാന ഞായറാഴ്ച യിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം, ശിഷ്യന്മാരുടെ കാൽ കഴുകൽ, കുരിശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്. ഹോളി ടാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ആദ്യമായിട്ടാണ് ഹാശാ ശുശ്രൂഷകൾ ഭദ്രാസനം നടത്തുന്നത്. ഫാ. ജെറി വര്ഗീസ് സഹ കാർമ്മികൻ ആയിരിക്കും . ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6:00 ന് സന്ധ്യാപ്രാർത്ഥനയോടെ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഹാശാ ശുശ്രൂഷകൾ ആരംഭിക്കും. ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.…
തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച
ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിതറിപ്പാർക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു കൂടി പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിയ്ക്കുന്നതെന്ന് ഓൺലൈൻ കൺവീനർ ബാബുജി കരിമ്പന്നൂർ (റാന്നി) പറഞ്ഞു. കരിമ്പന്നൂർ മഹാകുടുംബത്തിൽ , കരിമ്പന്നൂർ, വരിക്കോലിൽ, വേലംപറമ്പിൽ, പനംന്തോട്ടത്തിൽ, ഐക്കര മണ്ണിൽ, മണിയാറ്റ്, ഒവനാലിൽ എന്നീ 7 ശാഖകളാണുള്ളത്. എല്ലാ കുടുംബാഗംങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് ബാബുജി അഭ്യർത്ഥിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശാഖകൾക്ക് ഒരുമിച്ച് കൂടുന്നതിനും, അവരവർ അധിവസിക്കുന്ന ഭൂഖണ്ഡം അനുസരിച്ചു ഒരുമിച്ച് സമ്മേളിക്കുന്നതിനും സൂം ബ്രേക്ക് ഔട്ട് റൂംസ് ഉണ്ടായിരിക്കും. മീറ്റിംഗ് ഐഡി :…
ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി
ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച് 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ പ്രിയങ്ക നായർ ആയിരുന്നു മുഖ്യ അതിഥിയും ഉദ്ഘാടകയും, ജനഗണമന, ട്വൽത്ത് മാൻ, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികൾക്ക് സുരിചിതയായ പ്രിയങ്ക 2008 ൽ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു, ചടങ്ങിൽ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലിൽ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു, ഫോമാ ജനറൽ സെക്രട്ടറി ഓജസ്സ് ജോൺ കൾച്ചറൽ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി…
റോക്‌ലാൻഡ് സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു
മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ് സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New York) കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ ഇടവക വികാരി ഫാദർ Dr. രാജു വര്ഗീസ് അദ്ധ്യക്ഷത വഹിച്ചു. തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, ബഹുമാനപെട്ട അച്ചൻ കാതോലിക്ക ദിനത്തിന്റെ പ്രാധാന്യവും സഭയുടെ പാരമ്പര്യവും വിശദമായി വിവരിച്ചു സംസാരിച്ചു. സഭാമക്കൾ സഭയ്ക്ക് വേണ്ടി മുട്ടിപ്പായിപ്രാർത്ഥിക്കണമെന്നും, സഭയോട് കൂറും വിശ്വസ്തതയും പുലർത്തുന്ന ഉത്തമ വിശ്വാസികൾ ആയിരിക്കണമെന്നും ആഹ്വനം ചെയ്തു. മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് തൻ്റെ സന്ദേശത്തിൽ സഭയുടെ AD 52 മുതലുള്ള ചരിത്രവും സഭയുടെ കേസിന്റെ നാൾ വഴികളും വിശദമായി പ്രതിപാദിച്ചു. ഇത്‌വരെയുള്ള കേസിന്റെ…
പ്രൊഫ. കോശി വര്‍ഗീസ് (63) ഡാളസിൽ അന്തരിച്ചു
ഡാളസ് :പ്രൊഫ. കോശി വര്‍ഗീസ് (63) ഡാളസിൽ നിര്യാതനായി. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വര്ഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത് . 37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം.നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനുപുറമെ, ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു. ഭാര്യ: സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ് ) മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്. എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ എന്നിവരാണ് സഹോദരങ്ങൾ. ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30, വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ…
ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രതീക്ഷയേകി അറ്റ്‌ലാന്റാ നേതൃസംഗമം
അറ്റ്‌ലാന്റയിൽ നടത്തപ്പെട്ട ‘THE LEADERS MEET ‘ സമുദായത്തിന്റെ ഐക്യത്തിനും പുരോഗമനതിനും പ്രത്യാശ നൽകുന്നതും പുതുതലമുറക്ക് നല്ലൊരു സന്ദേശം നൽകുന്നതുമായി തീർന്നു. മാർച്ച് 26 നു ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ സംഘടിപ്പിച്ച നേതൃസംഗമത്തിൽ KCAG സ്ഥാപിത പ്രസിഡന്റ് തോമസ് കവണാൻ, മറ്റു പൂർവ പ്രെസിഡന്റുമാരായ ജോസ് കാപറമ്പിൽ, ഫിലിപ്പ് ചാക്കച്ചേരിൽ, ജോയ് ഏലക്കാട്ട്, സന്തോഷ് ഉപ്പൂട്ടിൽ, ജസ്റ്റിൻ പുത്തൻപുര, ഷാജൻ പൂവത്തുംമൂട്ടിൽ ചേർന്ന് ഭദ്രദീപം തെളിയിച്ചു PRESIDENTIAL CLUB ഉത്‌ഘാടനം ചെയ്തു. PRESIDENTIAL CLUB അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന്റെ ഭാവിക്കു വഴികാട്ടിയായും KCAG യുടെ അഭിവൃത്തിക്കും ഉപദേശകസമിതിയായും പ്രവർത്തിക്കുമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അംഗങ്ങൾക്ക് പ്രതീക്ഷ നൽകി സംസാരിച്ചു. പൂർവ പ്രസിഡന്റ്മാർ എല്ലാരും ചേർന്ന് സ്പോൺസർ ചെയ്യുന്ന PRESIDENTIAL AWARD FOR ACADEMIC EXCELLENCE പ്രക്യപിക്കുകയും, ഇനിവരും ഗ്രാഡുവേഷൻ സെലിബ്രേഷൻ സമയത്തു അർഹതപ്പെട്ടവർക്ക്…