ഗുരുദക്ഷിണ (ലേഖനം): രാജു മൈലപ്ര

ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ ലോബിയിലെ തിരക്കില്‍, പഴയ സൗഹൃദങ്ങള്‍ പുതുക്കി മുന്നോട്ടു നടന്നു നീങ്ങുമ്പോള്‍, കൈയിലൊരു മൃദുസ്പര്‍ശം. ആരാണെന്നറിയുവാന്‍ വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ. “ഓര്‍മ്മയുണ്ടോ സാറേ ഈ മുഖം?” പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. പഴയ ഓര്‍മ്മകളുടെ ശേഖരത്തിലൊന്നും ആ മുഖം തെളിയുന്നില്ല. “സത്യം പറഞ്ഞാല്‍ എനിക്കു മനസ്സിലായില്ല” ഞാന്‍ ഉള്ള സത്യം പറഞ്ഞു. “പെട്ടെന്നു മനസ്സിലായില്ല എന്നു പറയാതെ ശരിക്കൊന്നു ഓര്‍ത്തു നോക്കിക്കേ! പഴയ പരിചയക്കാരു വല്ലവരുമായിരിക്കും” ആ കമന്‍റ് എന്‍റെ ഭാര്യയുടെ സംഭാവനയാണ്. അവളുടെ സ്വരത്തില്‍ ഒരു കൊടുങ്കാറ്റിന്‍റെ ഇരമ്പല്‍! “സാറേ, ഇതു ഞാനാ മേഴ്സി കുറിയാക്കോസ്. സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്.” ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു. “ഞാനോ?” എനിക്ക് എന്നെത്തന്നെ സംശയം. “നിങ്ങളിവരെ പഠിപ്പിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ അങ്ങനെ ഉറപ്പു പറയില്ലല്ലോ. നിങ്ങളത്ര പുണ്യാളനൊന്നും ചമയണ്ടാ!” ആ സ്വഭാവ…

ഡോ. ജോസഫ് കുര്യൻ ടൊറന്റോയിൽ നിര്യാതനായി

ടൊറന്റോ: സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ടൊറന്റോയുടെ മുതിർന്ന അംഗവും സ്ഥാപകാംഗവുമായ ഡോ. ജോസഫ് കുര്യൻ (93) നിര്യാതനായി. ഇടവക സമൂഹത്തിൽ സ്നേഹപൂർവം ‘കുര്യൻ അങ്കിൾ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതൽ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. വിശ്വാസവും ദീർഘവീക്ഷണവും സമർപ്പണവും ഉദാരമനസ്കതയും കൊണ്ട് ഇടവകയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഡോ. ജോസഫ് കുര്യൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് അനുസ്മരിച്ചു. വർഷങ്ങളോളം സഭയ്ക്കായി വിശ്വസ്തതയോടെ സേവനം ചെയ്ത അദ്ദേഹം ഇടവക സമൂഹത്തിന്റെ ഒരു ശക്തമായ തൂണായിരുന്നുവെന്നും സഭയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. സെപ്റ്റംബർ 2, ബുധനാഴ്ച: ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:00 വരെ പൊതുദർശനം Humphrey Funeral Home, 1403 Bayview Avenue, Torontoയിൽ നടക്കും. സെപ്റ്റംബർ 3, വ്യാഴാഴ്ച: വൈകിട്ട് 5:00 മുതൽ 7:30 വരെ Humphrey…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി; കോട്ടയം എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിൻധാം ഡി.എഫ്.ഡബ്ല്യു. എയർപോർട്ട് ഹോട്ടൽ വേദിയിൽ പ്രൗഢഗംഭീരമായി നടന്നു. മാധ്യമ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. കോട്ടയം എംപി കെ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാഷ്ട്രനിർമാണത്തിൽ മാധ്യമങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണ്. ഏതു സർക്കാരായാലും ഭയപ്പെടുന്നത് മാധ്യമങ്ങളെ മാത്രമാണെന്നും, പ്രവാസി മലയാളികളുടെ ഉന്നമനത്തിനും മാധ്യമ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കും പ്രസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാപ്റ്റർ പ്രസിഡന്റ് സജി സ്റ്റാർലൈൻ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന ഐ.പി.സി.എൻ.എ. ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയും പുതിയ വർഷത്തെ പദ്ധതികളെപ്പറ്റിയും സജി സ്റ്റാർലൈൻ വിശദീകരിച്ചു. ഡാളസ് ചാപ്റ്റർ…

ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ ഫെസ്റ്റിവലിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

വെസ്റ്റ് സസെക്സ്: ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിൽ നടന്ന പ്രമുഖ ക്രിസ്ത്യൻ സംഗീത-ആരാധനാ ഫെസ്റ്റിവലിനിടെ വലിയ സൈൻബോർഡ് തകർന്നുവീണ് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെ വെസ്റ്റ് സസെക്സിലെ സ്റ്റെയ്‌നിങ്ങിന് സമീപമുള്ള വിസ്റ്റൺ പാർക്കിൽ നടന്ന ബിഗ് ചർച്ച് ഫെസ്റ്റിവലിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ശക്തമായ കാറ്റിനിടെ വലിയ സൈൻബോർഡ് തകർന്നുവീണ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കിടയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഈസ്റ്റ്‌ബോൺ സ്വദേശിയായ 41 വയസ്സുകാരൻ മരിച്ചു. പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് എമർജൻസി സർവീസ് വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസ് ജീവനക്കാർ, വിദഗ്ധ മെഡിക്കൽ സംഘങ്ങൾ, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തെ തുടർന്ന് 2026ലെ ബിഗ് ചർച്ച് ഫെസ്റ്റിവൽ അവസാനിപ്പിച്ചതായി സംഘാടകർ അറിയിച്ചു. ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്ന സന്ദർശകരോട് പ്രദേശം ഒഴിയാനും ക്യാമ്പ് ചെയ്തിരുന്നവരോട് ക്യാമ്പ് സൈറ്റുകളിലേക്ക് മടങ്ങാനും നിർദേശം…

ക്യാൻസറിനോട് ധീരപോരാട്ടം; 17-ാം വയസിൽ ലെന വിടവാങ്ങി

റാന്നി: ക്യാൻസറിനോട് ധീരമായി പോരാടുന്നതിനിടയിലും പഠനത്തിൽ മികവ് തെളിയിച്ച 17 – വയസ്സുകാരി ലെനയുടെ അകാലവിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. കീക്കോഴൂർ ഉതിമൂട് കുളങ്ങര വീട്ടിൽ ജോജി–ജിജി ദമ്പതികളുടെ മകൾ ലെന (17) ആണ് അന്തരിച്ചത്. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ലെന മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്കും വിധേയയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. രോഗത്തിന്റെ വേദനകൾക്കിടയിലും പഠനം കൈവിടാതിരുന്ന ലെന SSLC പരീക്ഷ എഴുതി ഉയർന്ന മാർക്കോടെ വിജയിച്ചിരുന്നു. പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന ലെന അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു. ലെനയുടെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അധ്യാപകരെയും സഹപാഠികളെയും നാട്ടുകാരെയും തീരാദുഃഖത്തിലാഴ്ത്തി.

ആംസ്റ്റർ ഇമിഗ്രേഷനെതിരെ ക്രിമിനൽ–സാമ്പത്തിക അന്വേഷണം വേണമെന്ന് AACF; വ്യാപക ഉപഭോക്തൃ വഞ്ചനയും വിദേശ പണമിടപാട് ക്രമക്കേടുകളും ആരോപണം

കോട്ടയം: കുടിയേറ്റം, വിദേശ തൊഴിൽ, റിക്രൂട്ട്‌മെന്റ്, വിസ, സ്ഥിരതാമസം, പ്ലേസ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് M/s. Amster Immigration Overseas Private Limited-നെതിരെ സമഗ്രമായ ക്രിമിനൽ, സാമ്പത്തിക, നിയന്ത്രണാന്വേഷണം നടത്തണമെന്ന് ആംസ്റ്റർ ബാധിത ഉപഭോക്തൃ ഫോറം (Amster Affected Consumers Forum – AACF) ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ സേവനങ്ങൾ സ്വീകരിച്ച് സാമ്പത്തിക നഷ്ടമുണ്ടായതായി പറയുന്ന ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് AACF. കാനഡ, ഓസ്‌ട്രേലിയ, യുഎഇ, പോളണ്ട്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിദേശ തൊഴിൽ, വിസ, സ്ഥിരതാമസം, റിക്രൂട്ട്‌മെന്റ്, കുടിയേറ്റ സേവനങ്ങൾ ലഭ്യമാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരിൽനിന്ന് വൻതുക ഈടാക്കിയതായി ഫോറം ആരോപിച്ചു. ഓരോ ഉപഭോക്താവിൽനിന്നും ഏകദേശം ₹75,000 മുതൽ ₹3 ലക്ഷം വരെയും, ചില കേസുകളിൽ അതിലധികവും കൈപ്പറ്റിയതായി AACF ആരോപിക്കുന്നു. ജീവിതസമ്പാദ്യം, ബാങ്ക് വായ്പ, സ്വർണപ്പണയം, ഉയർന്ന പലിശവായ്പ, ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള കടം…

രക്ഷാബന്ധന്‍ ദിനത്തില്‍ യുപി-ഡല്‍ഹി മുതല്‍ മധ്യപ്രദേശ് വരെ 18 സംസ്ഥാനങ്ങളില്‍ വ്യാപക മഴ; നേപ്പാളിലെ വെള്ളപ്പൊക്കം കാരണം ബീഹാറില്‍ ജാഗ്രത നിര്‍ദ്ദേശം

ഓഗസ്റ്റ് 28 ന് ഡൽഹി-എൻ‌സി‌ആർ, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ന്യൂഡൽഹി: നേപ്പാളിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ഫലങ്ങൾ ഇപ്പോൾ ഇന്ത്യയുടെ സമതലങ്ങളിൽ വ്യക്തമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അയൽരാജ്യത്തു നിന്നുള്ള വെള്ളപ്പൊക്കവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ മൺസൂൺ സംവിധാനവും വടക്കൻ, മധ്യ ഇന്ത്യയിലെ കാലാവസ്ഥയെ പൂർണ്ണമായും മാറ്റിമറിച്ചു. ഓഗസ്റ്റ് 28 ന് ഡൽഹി-എൻ‌സി‌ആർ, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നദികളിലെ വെള്ളപ്പൊക്കം തീരപ്രദേശങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും, മൺസൂൺ പ്രവർത്തനങ്ങൾ മുഴുവൻ മേഖലയെയും വിഴുങ്ങി. ഉത്തർപ്രദേശിൽ മൺസൂൺ പൂർണ്ണമായും സജീവമായി തുടരുന്നു, സംസ്ഥാനത്തെ 61 ജില്ലകളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ, മഹോബയിൽ 131.6 മില്ലിമീറ്റർ…

അനഘ ശശിക്ക് ഐക്യദാർഢ്യം: ഉത്രാട ദിനത്തിൽ ഉപവാസ സമരം

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതീയ വിവേചനത്തിനും അധ്യാപകരുടെ പീഡനങ്ങൾക്കുമെതിരെ പോരാടുന്ന അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. അനഘയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും വരും ദിവസങ്ങളിലും സജീവമായി ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ബുഷ്‌റ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ഉപവാസം സംസ്ഥാന സെക്രട്ടറി രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ, സെക്രട്ടറിമാരായ സലീന അന്നാര, ഷിഫാ ഷെറിൻ, ഷഹനാസ്, വൈസ് പ്രസിഡന്റ് ഷിഫ ഖാജ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നസീറ ബാനു, ഫർഹ നസീഫ് (ഫ്രറ്റേണിറ്റി), ഹന (ജി.ഐ.ഒ.), എൻ.ഇ.പി. സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ വട്ടോളി, വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ്…

മതവിശ്വാസങ്ങളെ അപമാനിക്കൽ, കർശന നടപടി വേണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: ജനകോടികൾ ആരാധിക്കുന്ന ശബരിമല അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കുമെതിരെ, നിന്ദ്യവും നീചവും അപമാനകരവുമായ പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ജനങ്ങൾ ഭക്തിയോടും വിശ്വാസത്തോടും കാണുന്ന അയ്യപ്പ സ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കും വിധമുള്ള പൊതുവേദിയിലെ പരാമർശങ്ങൾ, മതസൗഹാർദ്ദം തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ, അശ്ലീല പരാമർശങ്ങൾ നടത്തി മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കാനാവില്ല. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അപഹസിച്ച് സമൂഹത്തിൽ ശ്രദ്ധ നേടാനുള്ള തരം താണ ശ്രമമാണ് സണ്ണി കപിക്കാട് നടത്തിയത്. കൈപ്പറ്റുന്ന പണത്തിന് ജോലിചെയ്യുന്നു എന്ന്, ചില കേന്ദ്രങ്ങളെ ബോധ്യപ്പെടുത്താനുള്ള പരിശ്രമമാണ്, ഇത്തരം പരാമർശങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്. സമൂഹത്തിൽ ചെരിതിരിവും സംഘർഷവും സൃഷ്ടിക്കാൻ, ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. ജാതി മത വേർതിരിവുകൾ…

ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും ഗൗരവമായി അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. സഫീർ ഷാ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുന്നിയിൽ, മുനീബ് കരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ്…