‘ബാച്ച്‌ലർ പാർട്ടി Deux’ൽ അന്ന മാത്യൂസായി നാദിയ മൊയ്തു; മാസ് ലുക്കിലുള്ള ക്യാരക്ടർ പോസ്റ്റർ പുറത്ത്

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ലെ നാദിയ മൊയ്തുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അന്ന മാത്യൂസ് എന്ന കഥാപാത്രമായാണ് നാദിയ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ മാസ് ലുക്ക് അവതരിപ്പിക്കുന്ന പുതിയ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. നവംബർ 19നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. 2012ൽ പുറത്തിറങ്ങി മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് ‘ബാച്ച്‌ലർ പാർട്ടി Deux’ ഒരുങ്ങുന്നത്. ആദ്യ ചിത്രത്തിന്റെ റിലീസിന് 14 വർഷങ്ങൾക്കുശേഷം പുതിയ തലമുറയുടെ അഭിരുചികൾക്കും ജെൻ സി വൈബിനും പ്രാധാന്യം നൽകിയാണ് അമൽ നീരദ് രണ്ടാം ഭാഗവുമായി എത്തുന്നത്. സ്റ്റൈലിഷ് ആക്ഷനും വ്യത്യസ്തമായ അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമായ ആദ്യ ചിത്രത്തിന്റെ തുടർച്ചയെന്ന നിലയിൽ പുതിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന…

‘ബാച്ച്‌ലർ പാർട്ടി Deux’: മാസ് ലുക്കിൽ ഷൈൻ ടോം ചാക്കോയും ചന്തു സലീംകുമാറും; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’വിലെ ഷൈൻ ടോം ചാക്കോയുടെയും ചന്തു സലീംകുമാറിന്റെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പുകളിലും സ്റ്റൈലിഷ് ലുക്കുകളിലുമാണ് ഇരുവരും പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ‘ഗുരു’ എന്ന കഥാപാത്രത്തിന്റെ മാസ് ലുക്കാണ് പുതിയ പോസ്റ്ററിന്റെ പ്രധാന ആകർഷണം. ചന്തു സലീംകുമാർ അവതരിപ്പിക്കുന്ന ‘മമ്മു’ എന്ന കഥാപാത്രവും ശ്രദ്ധേയമായ ഗെറ്റപ്പിലാണ് എത്തുന്നത്. ചുണ്ടിൽ സിഗരറ്റും കൈയിൽ തോക്കുമായി നിൽക്കുന്ന മമ്മുവിന്റെ ലുക്കാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഓരോ താരത്തെയും വ്യത്യസ്തമായ രൂപഭാവങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അമൽ നീരദ് ചിത്രങ്ങളുടെ സവിശേഷതയായ സ്റ്റൈലിഷ് അവതരണവും ആക്ഷൻ പശ്ചാത്തലവും പുതിയ പോസ്റ്ററുകളിലും പ്രകടമാണ്. നവംബർ…

‘കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; അന്വേഷണ സംഘത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വനിതാ എസ്‌ഐ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ കണ്ണൂർ ടൗൺ വനിതാ എസ്‌ഐ ദീപ്തി. പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിൽ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ ആദ്യ അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് ദീപ്തി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നൽകിയ മൊഴിയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ താൻ നൽകിയതെന്ന പേരിൽ വ്യാജ മൊഴി അന്വേഷണ രേഖകളിൽ ഉൾപ്പെടുത്തിയെന്നുമാണ് ദീപ്തിയുടെ ആരോപണം. കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയതായി താൻ ഒരിക്കലും മൊഴി നൽകിയിട്ടില്ലെന്നും അവർ എസ്‌ഐടിയെ അറിയിച്ചു. സംഭവം നടന്ന ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതല…

ലേബർ കോഡ് നടപ്പാക്കൽ: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആശങ്കകളും വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കുക. സമിതി രൂപീകരിച്ച് പത്ത് ദിവസത്തിനകം വിശദമായ റിപ്പോർട്ടും ആവശ്യമായ നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കണം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽസുരക്ഷയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. പുതിയ നിയമവ്യവസ്ഥകൾ തൊഴിലാളികളെയും തൊഴിൽമേഖലയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കകളും സംഘടനാ പ്രതിനിധികൾ…

സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസ്: പിണറായി വിജയന്റെ അപ്പീൽ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കും; നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സൂചന

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞ സാഹചര്യത്തിലാണ് നിയമനടപടികളിൽ നിർണായകമായ പുതിയ നീക്കങ്ങൾ നടക്കുന്നത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരായ അപ്പീലുമായി ബന്ധപ്പെട്ട നടപടികളിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. ഇതോടെ പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകാൻ പിണറായി വിജയന് സമൻസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരാകാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. സുപ്രീം കോടതിയുടെ പുതിയ ഉത്തരവും നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടി നിശ്ചയിച്ച തീയതിയിൽ ചോദ്യം ചെയ്യലിന് എത്താൻ സാധിക്കില്ലെന്ന് പിണറായി വിജയൻ ഇഡിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഇഡിയുടെ തുടർനടപടികൾ…

‘എല്ലാം നിസാരമെന്ന ഭാവത്തിൽ മുരളീധരൻ; ആരോഗ്യമന്ത്രിയായി തുടരാൻ അർഹതയില്ല’; രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം താറുമാറായിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മുൻ ആരോഗ്യമന്ത്രിമാർ രംഗത്ത്. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്തിയെന്ന ആരോപണം ഉൾപ്പെടെ ഉയർത്തിയാണ് ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജ്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ രൂക്ഷവിമർശനം ഉന്നയിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടുവെന്നും ആരോപിച്ച ഇവർ, കെ. മുരളീധരന് ആരോഗ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ എല്ലാ കാര്യങ്ങളും വളരെ നിസാരമായി കൈകാര്യം ചെയ്യാമെന്ന സമീപനമായിരുന്നു കെ. മുരളീധരന്റേതെന്ന് പി.കെ. ശ്രീമതി വിമർശിച്ചു. എന്നാൽ, ആരോഗ്യവകുപ്പ് പോലൊരു സുപ്രധാന സംവിധാനത്തിന്റെ പ്രവർത്തനം അത്ര നിസാരമായി കാണേണ്ട വിഷയമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പിന്റെ…

കേരളത്തിലെ ചില ആശുപത്രികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂറോളജിസ്റ്റ് ഡോ. ജേസൺ ഫിലിപ്പ്

അനധികൃത വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുന്നതിനായി കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ തന്നെ സമീപിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രമുഖ കൺസൾട്ടന്റ് യൂറോളജിസ്റ്റും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ജേസൺ ഫിലിപ്പ്. നിയമവിരുദ്ധമായ അവയവമാറ്റ ശസ്ത്രക്രിയകൾ തടസ്സങ്ങളില്ലാതെ നടത്തുന്നതിന് മനുഷ്യജീവൻ അപഹരിക്കാൻ പോലും ചില ആശുപത്രി അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന ആരോപണം. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കേരളത്തിലെ ആരോഗ്യരംഗത്തെ സംബന്ധിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്ന വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചില സ്വകാര്യ ആശുപത്രികൾ അനധികൃത വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്നാണ് ഡോ. ജേസൺ ഫിലിപ്പ് പറയുന്നത്. നിയമപരമായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും മറികടന്ന് അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള സഹകരണമാണ് ഇവർ തേടിയതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത്തരം ശസ്ത്രക്രിയകൾ സുഗമമായി നടത്തുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കാൻ കൊലപാതകം നടത്താൻ പോലും…

കർഷകരുടെ കണക്കുകൾ തെറ്റിച്ച് വില്ലനായി കനത്ത മഴ

എടത്വ: കർഷകരുടെ കണക്കുകൾ തെറ്റിച്ച് വില്ലനായി കനത്ത മഴ. ഏറെ പ്രയാസം സഹിച്ച് നിലമൊരുക്കി വിതച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ കനത്ത മഴയില്‍ മുങ്ങി. തുടരെ പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും വിത്ത് ചീഞ്ഞ് പോകുമോ എന്ന ആശങ്കയിലാണ് കർഷകർ. നിലമൊരുക്കി വെള്ളം പൂർണ്ണമായും വറ്റിച്ചതിന് ശേഷം വരി നെല്ലും കളകളും കിളിർപ്പിച്ചതിന് ശേഷം തോട്ടിൽ നിന്നും വെള്ളം കയറ്റി മുക്കിയിരുന്നു. അതിന് ശേഷം നടത്തിയ വിതയാണ് മുങ്ങി കിടക്കുന്നത്. കഴിഞ്ഞ തവണ വിളവെടുപ്പ് സമയത്ത് ഉണ്ടായ മഴ മൂലം ഈർപ്പത്തിന്റെ കാരണം പറഞ്ഞ് നെല്ലെടുപ്പ് വൈകിയിരുന്നു. തലവടി ചൂട്ടുമാലി പാട ശേഖര നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിൽ കൃഷി ഭവനിൽ പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്നാണ് നെല്ലെടുപ്പ് നടന്നത്. ഈ കാരണത്താൽ ഇത്തവണ വിത ഇറക്കൽ നേരത്തെ ആക്കുകയായിരുന്നു. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയുടെ പൊതുയോഗ തീരുമാന പ്രകാരം ഒക്ടോബർ…

സി.ഐ.സി ഏഷ്യൻ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവർക്കായി വാട്സാപ്പ് വഴി ഡിജിറ്റൽ കാർഡ് ലഭിക്കും

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തർ ) ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബും സംയുക്തമായി ഇന്ത്യ, നേപ്പാൾ , ബംഗ്ലാദേശ്ഏഷ്യൻ രാജ്യങ്ങളിലെ കുറഞ്ഞ വരുമാനക്കാർക്കായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി ജനറൽ കൺവീനർ നൗഫൽ പാലേരി അറിയിച്ചു. ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും, ഹമദ് മെഡിക്കൽ കോർപറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സഹകരണത്തോടെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തർ ) ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം ആളുകളാണ് ഇതുവരെ ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ കാർഡ് അയക്കും. കാർഡിൽ രേഖപ്പെടുത്തുന്ന പരിശോധന സമയത്ത് കാർഡുമായാണ് മെഡിക്കൽ ക്യാമ്പിൽ എത്തേണ്ടതെന്നും കൺവീനർ അറിയിച്ചു .വിവിധ ഷിഫ്റ്റുകളിലായാണ് ക്യാമ്പിൽ പരിശോധന…

‘അടുത്ത 30 വർഷത്തേക്കും നിങ്ങൾക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനാകില്ല’; വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ അമിത് ഷാ

ന്യൂഡൽഹി: വോട്ട് മോഷണവും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) ക്രമക്കേടുകളും സംബന്ധിച്ച കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് കടുത്ത മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം കണ്ടെത്തുന്നതിനുപകരം ഇവിഎമ്മുകളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നിഷേധാത്മക രാഷ്ട്രീയം തുടർന്നാൽ അടുത്ത 30 വർഷത്തേക്കും കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താനാകില്ലെന്നും അമിത് ഷാ പരിഹസിച്ചു. ഡൽഹിയിൽ യമുന നദിയുടെ ശുചീകരണവും ജലവിതരണ സംവിധാനങ്ങളുടെ നവീകരണവും ലക്ഷ്യമിട്ട് 8,941 കോടി രൂപയുടെ ഡൽഹി ജലബോർഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും അമിത് ഷാ രൂക്ഷവിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പുകളിൽ ജനപിന്തുണ നഷ്ടപ്പെടുന്നതിന്റെ യഥാർഥ കാരണങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു. പരാജയപ്പെടുമ്പോഴെല്ലാം ഇവിഎമ്മുകളിലും തിരഞ്ഞെടുപ്പ് നടപടികളിലും ക്രമക്കേടുണ്ടെന്ന ആരോപണം…