ന്യൂഡല്‍ഹി: വ്യാഴാഴ്ച ദേശീയ തലസ്ഥാന മേഖലയിലേക്ക് (എൻസിആർ) പുകമഞ്ഞിന്റെ കട്ടിയുള്ള പാളി തിരിച്ചെത്തി. ദീപാവലിക്ക് മുമ്പുതന്നെ ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ വായു മലിനമായതിനാൽ ശ്വസിക്കാൻ പ്രയാസമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) വ്യാഴാഴ്ചത്തെ ബുള്ളറ്റിൻ അനുസരിച്ച്, രാജ്യത്തെ ഏറ്റവും മലിനമായ എട്ട് നഗരങ്ങൾ എൻസിആറിൽ സ്ഥിതി ചെയ്യുന്നു, ഇത് വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ വളരെയധികം ആശങ്കാജനകമാക്കും. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി ഗാസിയാബാദ് തിരഞ്ഞെടുക്കപ്പെട്ടു. വായു ഗുണനിലവാര സൂചിക (എക്യുഐ) 307 ആയി രേഖപ്പെടുത്തി, ഇത് “വളരെ മോശം” വിഭാഗത്തിൽ പെടുന്നു. ഫരീദാബാദിലെ ബല്ലഭ്ഗഢ് 296 ഉം, നോയിഡ 288 ഉം, ഗ്രേറ്റർ നോയിഡ 272 ഉം, ഗുരുഗ്രാം 260 ഉം സ്ഥാനങ്ങളിൽ എത്തി. തലസ്ഥാനമായ ഡൽഹിയും ഏഴാം സ്ഥാനത്താണ്, 245 എന്ന എക്യുഐ രേഖപ്പെടുത്തി – ഈ സീസണിൽ ഇതുവരെയുള്ളതിൽ…
Author: പ്രശാന്ത്, ന്യൂഡല്‍ഹി
ഇന്ത്യൻ വംശജനായ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സീനിയർ ഉപദേഷ്ടാവ് ആഷ്‌ലി ടെല്ലിസിനെ ഒക്ടോബർ 12 ന് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയതിനും കുറ്റം ചുമത്തിയാണ് അറസ്റ്റ്. ടെല്ലിസിന്റെ വിർജീനിയയിലെ വീട്ടിൽ നിന്ന് 1,000 പേജിലധികം രഹസ്യ രേഖകൾ എഫ്ബിഐ കണ്ടെടുത്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, 10 വർഷം തടവും 250,000 ഡോളർ പിഴയും ലഭിക്കാം. ടെല്ലിസിന്റെ വിചാരണ വിർജീനിയ കോടതിയിലാണ് നടക്കുക. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. 64 കാരനായ ടെല്ലിസ് ഇന്ത്യയിൽ ജനിച്ച, നാച്വറൈസേഷനിലൂടെ യുഎസ് പൗരത്വം ലഭിച്ച ഉദ്യോഗസ്ഥനാണ്. ഇന്ത്യ-യുഎസ് ബന്ധങ്ങളെക്കുറിച്ച് വിപുലമായി എഴുതുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുള്ള പ്രശസ്തനായ ഒരു അക്കാദമിക് വിദഗ്ദ്ധനാണ് അദ്ദേഹം. അന്താരാഷ്ട്ര സുരക്ഷ, പ്രതിരോധം, ഏഷ്യൻ തന്ത്രപരമായ…
മെക്സിക്കോയിലെ മുഴുവൻ ഗ്രാമങ്ങളെയും വെള്ളപ്പൊക്കം നശിപ്പിച്ചു
മെക്സിക്കോ സിറ്റി: വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മെക്സിക്കോയിൽ വൻ നാശനഷ്ടങ്ങൾ വിതച്ചു. 400 പേരടങ്ങുന്ന ഒരു ഗ്രാമം മുഴുവൻ ഒറ്റപ്പെട്ടു, നിരവധി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിച്ചുവരികയാണ്. ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരും സിവിലിയൻ തൊഴിലാളികളും ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനും റോഡുകൾ പുനഃസ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഇതുവരെ 64 പേർ മരിച്ചതായും ഡസൻ കണക്കിന് പേരെ ഇപ്പോഴും കാണാതായതായും മെക്സിക്കൻ സർക്കാർ സ്ഥിരീകരിച്ചു. “ഒന്നും അവശേഷിച്ചിട്ടില്ല, എല്ലാം നശിച്ചു. പാലങ്ങൾ, വീടുകൾ, റോഡുകൾ, എല്ലാം നഷ്ടപ്പെട്ടു” എന്ന് ഇരകള്‍ പറയുന്നു വിദൂര പ്രദേശങ്ങളിൽ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് ആളുകളെ കാണാതായതായും വൻ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്ത് രണ്ട് ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ സംഗമസ്ഥാനം മെക്സിക്കോയിൽ കനത്ത മഴയ്ക്ക് കാരണമായി, ഇത് നദികൾ കവിഞ്ഞൊഴുകുന്നതിനും പർവതപ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും കാരണമായി. ജനങ്ങൾക്ക്…
മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക്: കാരൂർ സോമൻ (ചാരുംമൂടൻ)
കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാർത്ഥ വീക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്‌കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുൻവിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, സി.എച്ച്.മുഹമ്മദ് കോയ, എം.എ. ബേബി, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെ വിദ്യാരംഗത്തു് പുത്തൻ ആശയങ്ങളുണർത്തി കുട്ടികളെ മൂല്യബോധമുള്ളവരാക്കിയവരാണ്. ഇന്ന് വിദ്യാലയങ്ങളിൽ എങ്ങനെ ഹിജാബ് (ശിരോവസ്ത്രം) മത വിശ്വാസ പരിഷ്‌കരണം പ്രായോഗിക മാക്കാമെന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വ്യക്തമായ ദിശാ ബോധമില്ലാത്തവർ, പിന്നാമ്പുറങ്ങളിലൂടെ ബിരുദം നേടിയവർ അധ്യാപകരായാൽ, അധികാരി കളായാൽ അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കേണ്ട വിദ്യാർത്ഥികൾ കൂടും വീടും മറന്ന് അറിവ് നേടാൻ വിദേശത്തേക്ക് പ്രാണനുംകൊണ്ട് പറക്കുന്ന കാഴ്ചയാണ് കാണുന്നത്. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ അരങ്ങേറിയ ഹിജാബ് വിഷയം സാംസ്‌കാരിക ജീർണ്ണതയിൽ ജീവിക്കുന്ന മത വർഗ്ഗീയ…
ഹ്യൂസ്റ്റണിൽ യുവജന തിരുനാൾ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തുന്ന തിരുനാൾ ഭക്തിസാന്ദ്രമായ പരിസമാപ്തിയിലേക്ക്. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാളിനു എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു. ഒക്ടോബർ 18 ശനിയാഴ്ച്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക്ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികനായിരുക്കും. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപവും വഹിച്ചുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ചേർന്ന് മെഴുകുതിരി പ്രദിക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാർ രൂപതാദ്ധ്യക്ഷൻ…
ഹൂസ്റ്റണിലെ ബിലിയണർ റിച്ച് കിൻഡർ സമ്പത്തിന്റെ ഭൂരിഭാഗവും ചാരിറ്റികൾക്ക് നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബിലിയണർമാരായ റിച്ച് കിൻഡറും നാൻസി കിൻഡറും അവരുടെ ബഹുവിലപ്പെട്ട സമ്പത്തിന്റെ 95 ശതമാനവും ചാരിറ്റികൾക്ക് ദാനമായി നൽകുമെന്ന് അറിയിച്ചു. കിൻഡർ ഫൗണ്ടേഷൻ ഹൂസ്റ്റണിലെ തർഡ് വാർഡിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള എമാൻസിപ്പേഷൻ പാർക്കിന്റെ വികസനത്തിനായി $18.5 മില്യൺ ചിലവിടുന്ന പദ്ധതിയും ഇതിനോടൊപ്പം പ്രഖ്യാപിച്ചു. 1872-ൽ അടിമത്തത്തിൽ നിന്ന് മോചിതരായവർ സ്ഥാപിച്ച ഈ പാർക്ക്, കറുത്തവരുടെ ചരിത്രത്തിലും സംസ്കാരത്തിലും വലിയ പങ്കുവഹിക്കുന്നതാണ്. ഹൂസ്റ്റൺ നഗരത്തിൽ കിൻഡർ ദമ്പതികളുടെ പേരിൽ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉണ്ട് **Forbes** അനുസരിച്ച്, ഏകദേശം $11.4 ബില്യൺ സമ്പത്തുള്ള രാജ്യത്തെ സമ്പന്നതയിൽ മുന്നിലുള്ള ദമ്പതികളിൽ ഇവരും ഉൾപ്പെടുന്നു. അവസാനമില്ലാത്ത ദാനങ്ങൾക്കു വേണ്ടി അറിയപ്പെടുന്ന ഇവർ, ഹൂസ്റ്റൺ സ്വദേശികളായ നിരവധി സ്ഥാപനങ്ങൾക്കും ചാരിറ്റികൾക്കും ഇതുവരെ **സെക്കാറുകളുടെ നൂറുകണക്കിന് കോടികൾ സംഭാവനയായി നൽകിയിട്ടുണ്ട്. ഇനി അവർ നൽകാൻ ആഗ്രഹിക്കുന്നത് $10 ബില്യൺക്കു മീതെയായ എല്ലാ സമ്പത്തും…
“ലവ് ഓഫ് ക്രൈസ്റ്റ് സി എസ് ഐ” സഭാ വിളവെടുപ്പ് മഹോത്സവം”: അനുഗ്രഹവും സൗഹൃദവും പങ്കുവെച്ച ദിനം
ഡാളസ്(ടെക്സാസ്): Love of Christ സി എസ് ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം ഡാളസ് സഭാ പരിസരത്ത് ഭക്തിനിർഭരമായും ആവേശോജ്വലമായും നടന്നു. ദൈവം നൽകിയ സമൃദ്ധമായ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനത്തിന്റെയും, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം സമൂഹത്തിന് കൈമാറുന്ന വേദി കൂടിയായി ഈ ആഘോഷം മാറി. വൈകുന്നേരം 4.00 മണിക്ക് റവ. ഷെർവിൻ ദോസിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. ആത്മീയതയും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിച്ച ഈ മഹോത്സവം രാത്രി 8.30 വരെ നീണ്ടുനിന്നു. ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമായി നിലകൊണ്ട ഈ പരിപാടിയിൽ സഭാംഗങ്ങളും സുഹൃത്തുക്കളും സജീവമായി പങ്കെടുത്തു. വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. പരോട്ട–ബീഫ്, പൂരി–മസാല, ബിരിയാണി തുടങ്ങിയ രുചികരമായ വിഭവങ്ങൾക്കൊപ്പം ചായ, കാപ്പി, പലഹാരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഫെയ്‌സ് പെയിന്റിംഗ്, ഗെയിംസ്, വിനോദങ്ങൾ തുടങ്ങിയവ പരിപാടിക്ക് കൂടുതൽ നിറം പകർന്നു.…
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ ത്രിദിന സമ്മേളനം ഡാലസിൽ ഒക്ടോ:31 മുതൽ
ഡാളസ്: ഡാലസ്സിൽ 2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ 2025ലെ ലാന (ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്തമേരിക്ക ) ദ്വൈവാ൪ഷിക ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നു.സമ്മേളനത്തിൽ ശ്രീ.സുനിൽ പി. ഇളയിടം മുഖ്യാഥിതിയായി പങ്കെടുക്കും. സുനിൽ പി. ഇളയിടം ഒരു ഇന്ത്യൻ എഴുത്തുകാരനും, നിരൂപകനും, വാഗ്മിയും, മലയാള ഭാഷയിലെ യൂണിവേഴ്സിറ്റി പ്രൊഫസറുമാണ്. രാഷ്ട്രീയം, സാഹിത്യം, കല, സംസ്കാരം എന്നീ വിഷയങ്ങളിൽ അദ്ദേഹം എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നു. കേരള ലളിതകലാ അക്കാദമി അവാർഡും രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിക്കുന്ന ത്രിദിന സമ്മേളനത്തിൽ ഡോ: എം. വി പിള്ള , നിരൂപക൯ സജി അബ്രഹാം തുടങ്ങിയവ൪ പ്രധാന അതിഥികളായ് പങ്കെടുക്കുന്നു . മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും,…
അശോക് നായർ ഡാലസിൽ അന്തരിച്ചു
ഫ്രിസ്കോ ( ഡാലസ് ):റാന്നി പുല്ലു പുറം തറ മണ്ണിൽ അശോക് നായർ(63) ഡാലസിൽ ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് അന്തരിച്ചു കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയ അശോക് നായർ നിരവധി വർഷം ന്യൂജേഴ്സിയിലെ താമസത്തിനു ശേഷം 20 വർഷം മുൻപാണ് ഡാലസിലെ ഫ്രിസ്‌കോയിൽ താമസമാക്കിയത് .സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു . ഭാര്യ : ശ്രീകല അശോക് മക്കൾ :സാഗർ നായർ ,സ്വാതി നായർ മരുമക്കൾ :മോനിഷ മോഹൻ അശ്വൻ നായർ സഹോദരങ്ങൾ :സരസമ്മ നായർ ന്യൂജേഴ്സി ,പത്മിനി പിള്ള ,ലളിതാ ഗംഗാധരൻ ഇരുവരും ഇന്ത്യ ലീല സ്വാമി ഒഹായോ ,തങ്കമണി നായർ ന്യൂജേഴ്സി ,അജയ് നായർ ന്യൂജേഴ്സി സംസ്കാര ചടങ്ങുകൾ പിന്നീട് ഡാളസിൽ ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ മുഖ്യകാർമികത്വത്തിൽ കൂടുതൽ വിവരങ്ങൾക്ക്: അജയ് നായർ 2015728531
ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു
സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81)സിയാറ്റിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ് ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് ) മക്കൾ ബിജു ചാക്കോ (മെയ്ജോ), മിനി ജോസ് മരുമക്കൾ ജെസ്സിബിജു ,ജോസ് (എല്ലാവരും സിയാറ്റിൽ ) കൂടുതൽ വിവരങ്ങൾക്ക് ബിജു ചാക്കോ 425 350 1339 സംസ്കാരം പിന്നീട്
