സവാനി ഗ്രൂപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമറിയിച്ച് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനില്‍ ഫിലിപ്പ്. ജൂറിയുടെ നീതിപൂര്‍ണ്ണമായ തീരുമാനത്തിന് താന്‍ നന്ദിയുള്ളവനാണെന്ന് സുനില്‍ ഫിലിപ്പ് പ്രതികരിച്ചു. അമേരിക്കയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് പെന്‍സില്‍വേനിയയിലെ യുഎസ് ജില്ലാ കോടതിയില്‍ നടന്ന സങ്കീര്‍ണ്ണമായ ഫെഡറല്‍ കേസില്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനില്‍ ഫിലിപ്പിനെ എല്ലാ കുറ്റാരോപണങ്ങളില്‍ നിന്നും പൂര്‍ണമായി കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നത് മാര്‍ച്ച് 9നാണ്. വിസാ തട്ടിപ്പ്, ഹെല്‍ത്ത്‌കെയര്‍ തട്ടിപ്പ്, നികുതി വെട്ടിപ്പ്, മണി ലോണ്ടറിംഗ്, നിയമ ലംഘനങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നിന്നുള്ള സവാനി ഗ്രൂപ്പ് ഉടമകള്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ ഭാസ്‌കര്‍ സവാനി, അരുണ്‍ സവാനി എന്നിവരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കേസന്വേണത്തിനിടെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പലരേയും പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.…
Author: വിന്‍സന്റ് ഇമ്മാനുവല്‍
ഇന്ത്യയിലെ ആർഎസ്‌എസിനെയും റോയെയും നിരോധിക്കണമെന്ന് ട്രംപിനോട് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ
വാഷിംഗ്ടണ്‍: 2026 ലെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” ആയി പ്രഖ്യാപിക്കാൻ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം വീണ്ടും ശുപാർശ ചെയ്തു. 2025 ൽ മതന്യൂനപക്ഷങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, പുതിയ നിയമങ്ങൾ, ക്ഷേത്രങ്ങൾക്കും പള്ളികൾക്കും നേരെയുള്ള ആക്രമണങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ റിപ്പോർട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘത്തെയും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനെയും നിരോധിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ, രണ്ട് സംഘടനകൾക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം പുറത്തിറങ്ങിയ റിപ്പോർട്ട് ആർഎസ്‌എസിന്റെയും റോയുടെയും പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. കൂടാതെ, ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” ആയി പ്രഖ്യാപിക്കാനും, ആയുധ വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, ഭാവിയിലെ സൈനിക-വാണിജ്യ…
ഇറാന്റെ ‘ഡാൻസിംഗ് മിസൈൽ’ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉറക്കം കെടുത്തുന്നു
ഇറാന്റെ “നൃത്തം ചെയ്യുന്ന മിസൈൽ” ആയ ‘സെജ്ജിൽ-2’ എതിരാളികൾക്ക് ഒരു തലവേദനയാണ്. അയൺ ഡോം, പാട്രിയറ്റ്, താഡ് തുടങ്ങിയ മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, അത് വായുവിൽ നൃത്തം ചെയ്യുകയും ദിശ മാറ്റുകയും ചെയ്യുന്നു. 2,000 കിലോമീറ്റർ ദൂരപരിധി, ഖര ഇന്ധനം, സമർത്ഥവും കൈകാര്യം ചെയ്യാവുന്നതുമായ ഒരു വാർഹെഡ് എന്നിവയുള്ള ഇത് നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേല്‍-യുഎസ്-ഇറാന്‍ യുദ്ധത്തിൽ പുതിയതും അപകടകരവുമായ ഈ ആയുധമാണ് ഇറാന്‍ പുറത്തെടുത്തത്. ലോകം ഇതിനെ “ഡാൻസിംഗ് മിസൈൽ” എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ അവരുടെ നൂതന സെജ്ജിൽ-2 ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചത്. ലക്ഷ്യത്തിലേക്ക് കുതിക്കുന്നതോടൊപ്പം, നൃത്തം ചെയ്യുകയും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ഈ മിസൈലിന്റെ ആക്രമണങ്ങൾ ഇസ്രായേലിന്റെ ടെൽ അവീവിലും മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവച്ചു, ഇരു…
ഇന്ത്യൻ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടന്നത് ട്രംപിനേറ്റ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്; കടലിടുക്ക് അടച്ചിടാന്‍ 7 രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ആരും സഹകരിച്ചില്ല
അമേരിക്കയും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യയിലെത്തി. കപ്പലുകള്‍ ഇന്ത്യയിലെത്തിയയുടന്‍ യുഎസ് ഒരു പ്രസ്താവന പുറത്തിറക്കി. വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ഇറാനു നേരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍, ഹോർമുസ് കടലിടുക്കും ആഗോള നിരീക്ഷണത്തിലാണ്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ ഈ ജലപാതയിലൂടെ സുരക്ഷിതമായി കടന്ന് ഇന്ത്യയിലെത്തി. ഇന്ത്യയുമായുള്ള നല്ല ബന്ധം നിലനിർത്തിക്കൊണ്ട് ഇറാൻ ഈ കപ്പലുകൾക്ക് ഒരു ദോഷവും വരുത്തിയില്ല. ഇന്ത്യയും ഇറാനും പതിവായി ബന്ധം പുലർത്തുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ എല്ലാവരും ഇറാനിയൻ നേതാക്കളുമായി സംസാരിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇറാനിയൻ, ഇന്ത്യൻ, ചൈനീസ് കപ്പലുകളുടെ എണ്ണത്തിൽ നിലവിൽ അമേരിക്കയ്ക്ക് ഒരു പ്രശ്നവുമില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി…
ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്നാനായ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ “ഫലപ്രദമായ ആശയവിനിമയം” (Building Effective Communication) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനറൽ ക്ലാസ് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻ വിജയമായി. ബെൻസലേം സെന്റ് ഗ്രിഗോറിയോസ് ചർച്ച് മിനിസ്റ്ററും, പ്രശസ്ത ഫാമിലി കൗൺസിലറും, തിയോളജിക്കൽ ബിരുദധാരിയുമായ സീന മാത്യു നയിച്ച സെഷനുകൾ സദസ്സിന് പുതിയ അറിവുകളും ആവേശവും പകരുന്നതായിരുന്നു. ഫിലഡൽഫിയ ബൈബറി റോഡിലെ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടന്ന ചടങ്ങ് ഇടവക വികാരി റെന്നി എബ്രഹാം അച്ചൻ ഉദ്ഘാടനം ചെയ്തു. ചാക്കോ പുന്നൂസ് അച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ പരിഹരിക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ സീന മാത്യു ക്ലാസ്സിൽ പങ്കുവെച്ചു. രാവിലെ 11:30-ന് ആരംഭിച്ച ക്ലാസ്, പങ്കെടുത്തവരുടെ സജീവമായ…
മന്ത്ര ശാക്തെയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് – MANTRAHയുടെ ശാക്തെയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ ചുമതലയേറ്റു. ഹിന്ദു സംസ്കാരത്തോടും പാരമ്പര്യത്തോടും തത്ത്വചിന്തകളോടും ആഴത്തിലുള്ള സ്നേഹവും ദീർഘകാല പ്രതിബദ്ധതയും പുലർത്തുന്ന വ്യക്തിയാണ് ബിന്ദു സുന്ദരൻ. ഭർത്താവ് രവി സുന്ദരനും രണ്ട് മക്കളുമൊപ്പമാണ് അവർ ന്യൂയോർക്കിൽ താമസിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് പബ്ലിക് സ്കൂളിൽ ബയോളജി അധ്യാപികയായ ബിന്ദു, സമൂഹ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവും അതോടൊപ്പം വിവിധ കമ്മ്യൂണിറ്റി പരിപാടികളിലും സജീവ പങ്കാളിത്തം വഹിച്ചുവരുന്നു. ശ്രീമതി ബിന്ദു സുന്ദരൻ്റെ നേതൃത്വത്തിൽ SHAKTHEYAM 2027 കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായും കാര്യക്ഷമമായും മുന്നേറും എന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.
കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
സാൻ ജോവാക്വിൻ കൗണ്ടി ( കാലിഫോർണിയ):അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇൻസ്റ്റാഗ്രാമിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയായ മോണിക്ക ബരാജാസിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. 18-ാം വയസ്സിൽ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച സാഞ്ചസ്, തന്റെ 14 വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ട അപകടം ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 26 മാസത്തെ ജയിൽവാസത്തിന് ശേഷം 2019-ൽ ഇവർ പുറത്തിറങ്ങി. കഴിഞ്ഞ ഡിസംബർ 2-ന് സ്റ്റോക്ടണിലെ ഗെർട്രൂഡ് അവന്യൂവിൽ വെച്ചാണ് സാഞ്ചസിനും കൂടെയുണ്ടായിരുന്ന ഒരാൾക്കും വെടിയേറ്റത്. സാഞ്ചസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോണിക്ക ബരാജാസിനെ ഈ വാരാന്ത്യം പോലീസ് പിടികൂടിയത്.…
ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം
ക്വീൻസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെ…
ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യം എങ്ങനെ കൈവരിക്കും? (എഡിറ്റോറിയല്‍)
“ഏറ്റവും കൂടുതൽ നുണകൾ പറയപ്പെടുന്നത് തിരഞ്ഞെടുപ്പിന് മുമ്പും, യുദ്ധ സമയത്തും, വേട്ടയാടലിനുശേഷവുമാണ്” എന്ന് പറയാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പോള്‍ ഇറാന്‍ യുദ്ധത്തിലും കാണുന്നത്. “യുദ്ധം ആരംഭിച്ചത് അമേരിക്കയല്ല, പക്ഷെ അമേരിക്ക അത് അവസാനിപ്പിക്കും” എന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുതന്നെ തുടങ്ങാം. യുഎസും ഇസ്രായേലും പകൽ സമയത്ത് ആക്രമണം നടത്തി ഒരു പരമാധികാര രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ലോകം മുഴുവൻ കണ്ടു. അതേസമയം, ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തങ്ങൾക്ക് വിവരവും ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പെന്റഗൺ യു എസ് കോണ്‍ഗ്രസില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതിനർത്ഥം പെന്റഗൺ കോൺഗ്രസിനോട് ഒരു കാര്യവും പെന്റഗൺ മേധാവി മാധ്യമങ്ങളോട് മറ്റെന്തെങ്കിലും പറയുകയും ചെയ്തു എന്നാണ്! അതുപോലെ, ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ആക്രമണമായിരിക്കും അതെന്നും…
രാശിഫലം (06-03-2026 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കേണ്ടതായിട്ടുണ്ടാകും. അത് ആലോചിച്ച് നിങ്ങള്‍ അല്‍പം നിരാശരാകും. എങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഊര്‍ജസ്വലരാക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിലൂടെ കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍…
