ഓണം മലയാളികൾ മനസ്സുകൊണ്ട് നടത്തുന്ന ഒരു തീർത്ഥാടന യാത്ര: എബി മക്കപ്പുഴ

കേരളത്തിലായാലും പ്രവാസ ലോകത്തിലായാലും നമ്മുടെ ഗൃഹാതുരത്വത്തെ ഇത്രമേൽ തൊട്ടുണർത്തുന്ന മറ്റൊരാഘോഷവും മലയാളിക്കില്ലാ എന്നത് ശ്രദ്ധേയമാണ്! മനുഷ്യൻ തീർത്ത മതിൽക്കെട്ടുകൾക്കെല്ലാം അപ്പുറത്ത് ഹൃദയസമന്വയത്തിന്‍റെ ഒരു ആത്മീയത യാത്രയായി ഓരോ ഓണവും ആഘോഷിക്കുന്നു. ഞാനെന്നും നീയെന്നുമുള്ള അകലങ്ങളും, അത് തീർക്കുന്ന അതിരുകളും ക്രമേണ ഇല്ലാതെയാകുന്നു എന്നതാണ് ഓണാഘോഷങ്ങളുടെ പൈതൃകം. ദേശീയഉത്സവം എന്നതിലുപരി മനുഷ്യനിലെ ആത്മീയദര്ശങ്ങളെ വേരൂട്ടി വളർത്തുന്ന നല്ല അനുഭവങ്ങൾ എന്നും മലയാളിക്ക് പ്രദാനം ചെയ്തിട്ടുണ്ട്. അസുരരാജാവായ മഹാബലിയുടെയും വാമനന്‍റെയും പുരാണപ്രസിദ്ധമായ കഥ ഓണാഘോഷങ്ങൾക്ക് വിശേഷപ്പെട്ട ഒരു മിത്തുകൂടിയാണ്.. പുരാതനകാലത്തെ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓണാഘോഷങ്ങളിലൂടെ തെളിമപ്പെടുന്നു. മാവേലി തമ്പുരാൻ നാടിന്‍റെ ഐശ്വര്യം ദർശിക്കുവാൻ വിരുന്നെത്തുന്നത് ഭൂമിയുടെ ആഴങ്ങളിൽ നിന്നാണ്. ഭൂമിയുടെ മടിത്തട്ടിലാണ് സമൃദ്ധിയുടെ സ്വർഗ്ഗം എന്ന പ്രകൃത്യാവബോധം നമ്മളിൽ തട്ടി ഉണർത്തുന്ന അവസരങ്ങളാണ് ഓണാഘോഷങ്ങളിൽ തെളിഞ്ഞു കാണുന്നത്. പോസിറ്റീവ് ആയ ചിന്തകൾ മനസ്സുകളിൽ പ്രതിഫലിക്കുന്ന…

മിടായികുന്നിലെ തണൽ മരങ്ങൾ (അദ്ധ്യായം-2): ജയശങ്കര്‍ പിള്ള

ആകാശത്തു ചെറിയ മഴക്കോളുണ്ട്. ചുട്ടു പൊള്ളുന്ന ചൂടിൽ പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ പാലമരത്തണലിനു പോലും ഉഷ്ണമനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറ് മഴമേഘങ്ങൾ കൂടുകൂട്ടി തുടങ്ങിയതിനാൽ അകലെ വയലുകൾക്കു വല്ലാത്ത ഒരു ഭംഗി തോന്നി. മായയുടെ നരവീണ ഇടതൂർന്ന മുടികൾ കാറ്റിലിളകിയാടി. എങ്കിലും വിടെ നിന്നോ ഒരു അപ്പൂപ്പൻ താടി പറന്നു വന്നു അവളുടെ മുടിയിഴകളിൽ കുരുങ്ങി ഇരുപ്പായി. ദേവൻ മെല്ലെ അതെടുക്കുവാൻ ശ്രമിച്ചു, അപ്പോഴേയ്ക്കും കാറ്റെവിടെയോ അതിനെ പറത്തി കടന്നു പോയി. “എന്തേ …” “ഹേ.. ഒന്നുമില്ല …” ദേവന്‍ അവളുടെ മുടിയിഴകളെ തഴുകി. അവളൊരു ചെറിയ കുട്ടിയെ പോലെ ദേവനോട് ചേർന്ന് നിന്നു. അവളുടെ മനസ്സിലേക്ക് ആ പഴയ ദിനങ്ങൾ ഒഴുകി എത്തുകയായിരുന്നു. അവൾ മനസ്സിൽ കാത്തുവച്ച കുറെ ഏറെ ചോദ്യങ്ങൾ ഇന്നും ഉത്തരം കിട്ടാതെ കുഴിച്ചു മൂടപ്പെട്ടവയായിരുന്നു. അവസാന വർഷ പരീക്ഷയും കഴിഞ്ഞു കൂട്ടുകാരെല്ലാം യാത്ര പറഞ്ഞു…

ഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂടിനിടെ പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു

ഗ്രാന്റ് പ്രെയറി: ടെക്സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയിൽ കനത്ത ചൂടിനിടെ ഒരു വാണിജ്യ മേഖലയിൽ നിർത്തിയിട്ടിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 3:45ഓടെയാണ് സംഭവം. ഈസ്റ്റ് അവന്യൂ ജെയിലെ ഒരു കെട്ടിടത്തിന്റെ പിൻവശത്തെ പാർക്കിങ് ലോട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോണിയ മാസിയെ വെടിവെച്ചുകൊന്ന മുൻ ഡെപ്യൂട്ടി ഷീൻ ഗ്രേസൺ ജയിലിൽ മരിച്ചു

ഇല്ലിനോയ്‌ : 2024-ൽ  ഇല്ലിനോയിസിൽ വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെക്കുറിച്ച് പരാതിപ്പെടാൻ 911-ൽ വിളിച്ച സോണിയ മാസി (36) എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ വെടിവെച്ചുകൊന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ ഷെരീഫ് ഡെപ്യൂട്ടി ഷീൻ ഗ്രേസൺ (32) ഇന്ന്മരിച്ചു. രണ്ടാം ഘട്ട കൊലപാതകക്കുറ്റത്തിന് 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഗ്രേസൺ, ശിക്ഷാകാലാവധിയുടെ ആറാം മാസത്തിലാണ് മരണപ്പെടുന്നത്. മരണ വിവരം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു വൻ പ്രതിഷേധങ്ങൾക്കും നിയമപരിഷ്കാരങ്ങൾക്കും വഴിവെച്ച ഈ സംഭവത്തിൽ, 2023 മുതൽ സ്റ്റേജ് 3 വൻകുടൽ കാൻസറിന് ചികിത്സയിലായിരുന്ന ഗ്രേസണ് പിന്നീട് രോഗം മൂർച്ഛിച്ചിരുന്നു. എന്നാൽ മരണകാരണം കാൻസർ തന്നെയാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുൻപ് ഇയാൾ നൽകിയ പരോൾ അപേക്ഷ അധികൃതർ തള്ളിയിരുന്നു.

ഡാളസ് ഡബ്ല്യു.എം.സി ആഗോള സമ്മേളനത്തിന് അവിസ്മരണീയമായ രണ്ടും മൂന്നും ദിനങ്ങൾ; സമാപനം ഇന്ന്

ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി രണ്ടാം ദിനത്തിലെയും മൂന്നാം ദിനത്തിലെയും (ഓഗസ്റ്റ് 22, 23) പരിപാടികൾ പൂർത്തിയായി. ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പ്രൗഢഗംഭീരമായ പൊതുസമ്മേളനങ്ങൾക്കും വർണ്ണാഭമായ കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ്ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും, ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ ഉജ്ജ്വല തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പ്രൗഢമായ പരിപാടികൾ അരങ്ങേറിയത്. നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് ഓഗസ്റ്റ് 24 തിങ്കളാഴ്ച തിരശീല വീഴും. ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന…

രാശിഫലം (23-08-2026 ഞായര്‍)

ചിങ്ങം: ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവിടും. പ്രകൃതിയെക്കുറിച്ച് കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. പണച്ചെലവിന് സാധ്യത തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തു നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത…

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന് മുൻഭാഗത്തായി ബലിക്കൽപുര (ഫോയെർ), അതിനു താഴെ നിലയിൽ നിന്നും  (ബേസ്‌മെന്റ്) സ്വാമി അയ്യപ്പ ദർശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തർക്കായി കൃഷ്ണശിലയിൽ നിർമ്മിതമായ പതിനെട്ടു പടികൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ക്ഷേത്ര വാസ്തുവിദ്വാൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ  നമ്പൂതിരിയുടെ നിർദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആഗസ്റ്റ് 22 (ചിങ്ങം 6) ന് ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം ചെയ്തു. ഗണപതി ഹോമം, ശുദ്ധി പൂജകൾ, 18 പടി കലശ പൂജയും അഭിഷേകവും, ശ്രീ ഗുരുവായൂരപ്പനും അയ്യപ്പ സ്വാമിക്കും പ്രത്യേക പൂജകൾ എന്നിവ നടത്തി. ഈ സുപ്രധാന ചടങ്ങിൽ പങ്കു ചേർന്ന  ഭക്ത ജനങ്ങളെയും അഭ്യുദയകാംഷികളെയും ക്ഷേത്ര ഭാരവാഹികൾ ഭഗവൽ നാമത്തിൽ നന്ദി അറിയിച്ചു.…

എ ഫെയ്ത്ത് ജേർണി’: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം — പുസ്തകം പ്രകാശനം ചെയ്തു

ഡാലസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവും പൈതൃകവും വിശ്വാസവും ആരാധനാപാരമ്പര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വടക്കേ അമേരിക്ക–യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ പള്ളിയിൽ 2026 ആഗസ്റ്റ് 23-ന് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഗ്രന്ഥം ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഡാലസിൽ നടന്ന MTVEA 18-ാമത് ഭദ്രാസന കോൺഫറൻസിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രകാശന ചടങ്ങ്. ഗ്രന്ഥകാരനും ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗവും, വടക്കേ അമേരിക്ക ഭദ്രാസനത്തിന്റെ നിയമോപദേശകനും Legal Affairs Committee (LAC) അംഗവുമായ അഡ്വ. ലാൽ വർഗീസിനെ അഭിനന്ദിച്ചുകൊണ്ടാണ് തിരുമേനി ഗ്രന്ഥം പ്രകാശനം ചെയ്തത്. “മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ…

വൈഭവിന് മൂന്ന് ഫോർമാറ്റുകളിലും തിളങ്ങാൻ കഴിയുമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്

വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളും കഴിവുള്ളവരുമായ കളിക്കാരെ ടെസ്റ്റ് ക്രിക്കറ്റിന് അത്യാവശ്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് വിശ്വസിക്കുന്നു. ഡബ്ലിനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, സൂര്യവംശിക്ക് ശരിയായ പ്രകടനം കാഴ്ച വെക്കാന്‍ മതിയായ സമയവും റെഡ്-ബോൾ ക്രിക്കറ്റിൽ പരിചയവും ലഭിക്കണമെന്ന് ദ്രാവിഡ് പറഞ്ഞു. ക്രിക്കറ്റ് ലോകത്ത് പുതിയൊരു സെൻസേഷനായി വൈഭവ് സൂര്യവംശി ഉയർന്നുവന്നിരിക്കുകയാണ്. 2026 ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ അയാള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, ഈ വർഷം ഇംഗ്ലണ്ടിനെതിരെ ടി20യിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം നേടിക്കൊടുത്തു. അടുത്ത മാസം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും അയാള്‍ അംഗമാണ്. രാജസ്ഥാൻ റോയൽസിനൊപ്പമുള്ള സമയം അനുസ്മരിച്ചുകൊണ്ട്, ഫ്രാഞ്ചൈസി തന്നെ ലേലത്തിൽ ഉൾപ്പെടുത്തിയെന്നും, ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിനായി പൂർണ്ണമായും തയ്യാറാണെന്ന് താൻ കാണുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഐ‌പി‌എൽ പോലുള്ള ടൂർണമെന്റുകളിലൂടെ വൈഭവിന് ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ…

മിച്ചൽ സ്റ്റാർക്കിന്റെ മിന്നുന്ന പ്രകടനത്തിന്റെ ഫലമായി ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 64 റൺസിൽ ഒതുങ്ങി.

ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ബൗളർമാരുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഓസ്‌ട്രേലിയ, ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്‌സ് മുഴുവൻ വെറും 64 റൺസിന് ഓൾ ഔട്ടാക്കി. ദിവസത്തെ കളി അവസാനിക്കുമ്പോൾ, ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് നേടിയിരുന്നു, നിലവിൽ ബംഗ്ലാദേശിന്റെ സ്‌കോറിന് 14 റൺസ് പിന്നിലാണ്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളർമാർ വൻ നാശം വിതച്ചു. ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് മികച്ച രീതിയിൽ പന്തെറിഞ്ഞു, ബംഗ്ലാദേശ് ബാറ്റിംഗ് ഓർഡറിനെ പൂർണ്ണമായും തകർത്തു. സ്റ്റാർക്ക് തന്റെ ആദ്യ പന്തിൽ തന്നെ ഷാദ്മാൻ ഇസ്ലാമിനെ പുറത്താക്കി, തുടർന്ന് തന്റെ അടുത്ത ഓവറിൽ തുടർച്ചയായ പന്തുകളിൽ തൻസിദ് ഹസൻ തമീമിനെയും നസ്മുൾ ഹൊസൈൻ ഷാന്റോയെയും പുറത്താക്കി. ബംഗ്ലാദേശിന്റെ…