സ്റ്റൈല്‍ സ്റ്റൈല്‍ താൻ: സുനിൽ വല്ലാത്തറ, ഫ്ലോറിഡ

കർണാടകയിലെ ഒരു ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുമ്പോൾ യാത്രക്കാർക്ക് ഒരു പ്രത്യേക സ്റ്റൈലിൽ ടിക്കറ്റ് കൊടുക്കുകയും വേറൊരു സ്റ്റൈലിൽ പണം വാങ്ങി ബാഗിൽ ഇടുകയും ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനെ ആ ബസിൽ സ്‌ഥിരമായി യാത്ര ചെയ്തിരുന്ന സിനിമ മേഖലയുമായി ബന്ധമുള്ള ആൾ ശ്രെദ്ധിക്കുകയും ഫോളോ ചെയ്യുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ ഒഴിവു സമയങ്ങളിൽ സിഗരറ്റ് കറക്കി അന്തരീക്ഷത്തിലേക്കു എറിഞ്ഞു ചുണ്ടിൽ വരുത്തി തീ കൊളുത്തിയ ആ ചെറുപ്പക്കാരൻ ആയ കണ്ടക്ടർ ആയിരുന്നു പിന്നീട് സിനിമയിൽ എത്തി തമിഴ് സിനിമയുടെ താര രാജാവായി മാറിയ സ്റ്റൈൽ മന്നൻ സാക്ഷാൽ രജിനികാന്ത് രജിനിയുടെ സിനിമയിലെ തുടക്കം ഒട്ടും ഈസി ആയിരുന്നില്ല. തമിഴ് സിനിമയിലെ മുടിചൂടാ മന്നന്മാർ ആയിരുന്ന എം ജി ആർ ഉം ശിവാജി ഗണേശനും കത്തി നിൽക്കുന്ന സമയത്താണ് എഴുപതുകളുടെ മധ്യേ രജനി സിനിമയിൽ എത്തിയത് തമിഴ്…

ജെയിംസ് സാമുവേൽ (49) അറ്റ്ലാന്റയിൽ നിര്യാതനായി

അറ്റ്ലാന്റ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ (49) നിര്യാതനായി. അനേക വര്‍ഷം ഡാളസ്സിൽ താമസിച്ചിരുന്ന പരേതന്‍, കഴിഞ്ഞ പത്തു വർഷക്കാലമായി അറ്റ്ലാന്റയിൽ താമസമാക്കി ട്രാവൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്നേഹസ്മരണകളും എന്നും ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഭാര്യ: ഷീബ സാമുവേൽ. മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ. സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.  

ഇമ്മാനുവേൽ മാർത്തോമ്മ ഇടവക ദിനാഘോഷവും 27 കുട്ടികളുടെ ആദ്യകുർബാന ശുശ്രൂഷയും നടന്നു; ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യകാർമികത്വം വഹിച്ചു

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ ഇടവക ദിനാഘോഷവും 27 കുട്ടികളുടെ ആദ്യകുർബാന ശുശ്രൂഷയും ഒക്ടോബർ 18 ഞായറാഴ്ച ഹൂസ്റ്റണിൽ ഭക്തിനിർഭരമായി നടന്നു. മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഡോ. ജോസഫ് ജോൺ, അസിസ്റ്റൻറ് വികാരി ജോൺ വിൽസൺ എന്നിവർ സഹ ശുശ്രൂഷകരായിരുന്നു. ആദ്യകുർബാന സ്വീകരിച്ച ഇടവകയിലെ 27 കുട്ടികൾക്ക് വിശ്വാസ ജീവിതത്തിലെ സുപ്രധാന നിമിഷം ആയിരുന്നു ചടങ്ങ്. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും സഭാ ജീവിതത്തിലെ സജീവ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന ഈ ശുശ്രൂഷയിൽ കുടുംബാംഗങ്ങളും അനേകം ഇടവകാംഗങ്ങളും പങ്ക് ചേർന്നു. മാതാപിതാക്കളോടൊപ്പം കുടുംബ പ്രാർത്ഥനയിൽ പങ്കുചേരുകയും ഞായറാഴ്ച ദിവസങ്ങളിൽ ആരാധനയിൽ വന്ന് സംബന്ധിക്കുന്നതിനും മുൻഗണന നൽകണമെന്നും ഓരോ കുട്ടിക്കും സത്യവേദപുസ്തകം നൽകി ബിഷപ്പ് ഡോ.പൗലോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു. ഇടവകയുടെ ആത്മീയ…

യുഎസ്-ഉക്രെയ്ൻ ബന്ധത്തിൽ വിള്ളൽ വീഴുന്നോ?; രഹസ്യാന്വേഷണ വിവരങ്ങൾ തടഞ്ഞതിലും സ്റ്റാർലിങ്ക് നിയന്ത്രണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് സെലെൻസ്‌കി

വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ അമേരിക്കയും ഉക്രെയ്‌നും തമ്മിലുള്ള ബന്ധത്തിൽ പുതിയ അസ്വാരസ്യങ്ങൾ ഉയരുന്നതായി സൂചന. ഉക്രെയ്‌ന് നൽകിവന്ന നിർണായക സൈനിക, രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം അമേരിക്ക മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരുന്നുവെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെളിപ്പെടുത്തി. ഈ കാലയളവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകളും സുപ്രധാന വിവരങ്ങളും ലഭിക്കുന്നതിൽ ഉക്രേനിയൻ സൈന്യം പ്രതിസന്ധി നേരിട്ടതായി അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ സൈനിക പിന്തുണയുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്ന വെളിപ്പെടുത്തലുകൾ സെലെൻസ്‌കി നടത്തിയത്. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ അമേരിക്ക നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ഉക്രെയ്‌ന് നിർണായകമാണെന്ന് സെലെൻസ്‌കി വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളും മറ്റ് സഖ്യകക്ഷികളും വിവരങ്ങൾ കൈമാറുന്നുണ്ടെങ്കിലും അമേരിക്കയുടെ അത്യാധുനിക ഉപഗ്രഹ, റഡാർ നിരീക്ഷണ സംവിധാനങ്ങൾക്ക് പകരമാകാൻ അവയ്ക്ക് കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് റഷ്യ വിക്ഷേപിക്കുന്ന…

ഉക്രെയ്‌നിലെ സ്റ്റാർലിങ്ക് സേവനങ്ങളിൽ തടസ്സം; ആശയവിനിമയ സംവിധാനത്തിന്റെ വിശ്വാസ്യതയിൽ ആശങ്ക, അന്വേഷണം ആവശ്യപ്പെട്ട് യുഎസ് നിയമനിർമ്മാതാക്കൾ

വാഷിംഗ്ടണ്‍:  റഷ്യയുമായുള്ള യുദ്ധത്തിനിടെ ഉക്രെയ്ൻ സൈന്യം ആശ്രയിക്കുന്ന സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തടസ്സങ്ങൾ അമേരിക്കയിൽ ആശങ്കയ്ക്ക് കാരണമായി.   ഉക്രെയ്ൻ സൈന്യത്തിന്റെ ആശയവിനിമയ സംവിധാനത്തെ ബാധിക്കുന്ന സാങ്കേതിക പ്രശ്നങ്ങളുടെ യഥാർഥ കാരണം കണ്ടെത്തണമെന്നും സേവനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് നിയമനിർമ്മാതാക്കൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. യുദ്ധമേഖലയിലെ സൈനിക പ്രവർത്തനങ്ങൾക്കും സാധാരണക്കാരുടെ അടിയന്തര ആശയവിനിമയത്തിനും നിർണായകമായ സംവിധാനത്തിൽ തടസ്സമുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല പ്രവർത്തിപ്പിക്കുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഉക്രെയ്‌നിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ ഈ സംവിധാനം രാജ്യത്തിന്റെ സൈനിക, സിവിലിയൻ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. റഷ്യൻ ആക്രമണങ്ങളിൽ പരമ്പരാഗത ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകരാറിലായ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ബന്ധം നിലനിർത്താൻ സ്റ്റാർലിങ്ക്…

അടുത്ത 10 മുതൽ 15 വർഷത്തിനുള്ളിൽ ലോകം കടുത്ത തൊഴിൽ പ്രതിസന്ധിയിലേക്ക്; 80 കോടി യുവാക്കൾക്ക് ജോലി ലഭിക്കാതെ പോകുമെന്ന് ലോകബാങ്ക് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ബാങ്കോക്ക്: അടുത്ത പത്ത് മുതൽ പതിനഞ്ച് വർഷത്തിനുള്ളിൽ ആഗോള തൊഴിൽ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള യുവജനസംഖ്യ അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരുകൾക്കും സ്വകാര്യ മേഖലയ്ക്കും സാധിച്ചില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. തൊഴിൽ വിപണിയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണവും പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും തമ്മിലുള്ള വലിയ അന്തരമാണ് ലോകം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കോക്കിൽ നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ലോകബാങ്ക് ഗ്രൂപ്പിന്റെയും വാർഷിക യോഗങ്ങളുടെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെയാണ് അജയ് ബംഗ ആഗോള തൊഴിൽ പ്രതിസന്ധിയുടെ ഗൗരവം വിശദീകരിച്ചത്. അടുത്ത 10 മുതൽ 15 വർഷത്തിനുള്ളിൽ ഏകദേശം 120 കോടി യുവാക്കൾ ലോകമെമ്പാടുമുള്ള തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുമെന്നാണ്…

ഫ്ലോറിഡയിൽ മീൻപിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ 71 കാരൻ ദാരുണമായി കൊല്ലപ്പെട്ടു

ഫ്ലോറിഡ:ഫ്ലോറിഡയിൽ മീൻപിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ 71 കാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ വിന്റർ ഗാർഡനിലുള്ള ഡോ. ബ്രാഡ്ഫോർഡ് മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്റ്റീവൻ ഹാമിൽട്ടൺ എന്ന വയോധികനാണ് അലിയേറ്ററുടെ കടിയേറ്റു മരിച്ചത്. മീൻപിടിക്കുന്നതിനിടെ അദ്ദേഹത്തെ മുതല ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ, ഏകദേശം 12 അടി നീളമുള്ള മുതലയെ ഫ്ലോറിഡ ഫിഷ് & വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ പിടികൂടി കൊന്നു. ഫ്ലോറിഡയിൽ ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണെന്നും, വന്യജീവികളോട് ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഡോ. രാജു ജേക്കബ് (86) ഡാലസിൽ നിര്യാതനായി

ഡാളസ്: കവിയൂർ കിഴക്കനേത്തു പരേതനായ ജേക്കബിന്റെ മകൻ ഡോ. രാജു ജേക്കബ് ഡാലസിൽ നിര്യാതനായി. പരേതൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫൊസ്സർ ആയി 1968 മുതൽ 1976 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാലി ജേക്കബ് റാന്നി മന്നമരുതി പനവേലിൽ കുടുംബാംഗമാണ്. തിരുവല്ല മാർത്തോമാ കോളജിൽ 1969 – 71 വർഷങ്ങളിൽ അദ്ധ്യാപിക ആയിരുന്നു. മക്കൾ: ഡോ.സപ്‌നാ & ഡോ:സൂരജ് മരുമക്കൾ:ഡോ.കിരൺ ജോയ് ഫിലിപ്പ്, ഡോ.ഷഹീൻ ജേക്കബ് കൊച്ചുമക്കൾ:റോഹൻ, ഋതിക്, സായ്‌ഡൻ &സാചരി എന്നിവർ പൊതു ദർശനവും സംസ്കാരവും 2026 ഒക്ടോബർ 24 ശനിയാഴ്ച. പൊതു ദർശനം കോപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ 10 മണിമുതൽ നടത്തപ്പെടും. Address: Rolling Oaks Memorial center, 400 Freeport Parkway Coppell Tx75019

ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ചക്രവാതച്ചുഴി; കേരളത്തിൽ മഴ ശക്തമാകും, എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ലക്ഷദ്വീപ്, തമിഴ്‌നാട് മേഖലകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടർന്നേക്കുമെന്നാണ് പ്രവചനം. മഴയുടെ തീവ്രത വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 17, ശനി) കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് യെല്ലോ അലർട്ട് സൂചിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരമേഖലകളിൽ…

ശബരിമല തീർഥാടനത്തിന് കെഎസ്ആർടിസിയുടെ വിപുലമായ ഒരുക്കങ്ങൾ; മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 ബസുകൾ

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് തീർഥാടനകാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തീർഥാടകരുടെ തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളിലായാണ് പ്രത്യേക സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 561 ബസുകളും ആദ്യഘട്ടത്തിൽ സർവീസ് നടത്തും. തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ അധിക ബസുകൾ നിരത്തിലിറക്കാനും ആവശ്യമെങ്കിൽ ലീസ് അടിസ്ഥാനത്തിൽ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽനിന്നും പ്രത്യേക സർവീസ് കേന്ദ്രങ്ങളിൽനിന്നും പമ്പയിലേക്ക് അധിക സർവീസുകൾ നടത്തും. തീർഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിലെ തിരക്ക് വിലയിരുത്തി സർവീസുകളുടെ എണ്ണം ക്രമീകരിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം…