ട്രംപ് ജി-20 ഉച്ചകോടി ബഹിഷ്‌കരിച്ചത് ദക്ഷിണാഫ്രിക്കയെ പ്രകോപിപ്പിച്ചു

ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കർഷകരോടുള്ള പെരുമാറ്റം ചൂണ്ടിക്കാട്ടി, ഈ വർഷത്തെ ജി-20 ഉച്ചകോടിയിൽ ഒരു യുഎസ് ഗവൺമെന്റ് ഉദ്യോഗസ്ഥരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ലോകത്തെ പ്രമുഖ, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ രാഷ്ട്രത്തലവന്മാരുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അദ്ദേഹത്തിന് പകരം പങ്കെടുക്കേണ്ടതായിരുന്നു, പക്ഷേ അദ്ദേഹവും പങ്കെടുക്കില്ല. “ജി 20 ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത് തികച്ചും ലജ്ജാകരമാണ്,” ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റിൽ പറഞ്ഞു. അക്രമം, മരണം എന്നിവയുൾപ്പെടെ ആഫ്രിക്കൻ ജനതയെ ദുരുപയോഗം ചെയ്യുന്നതും അവരുടെ ഭൂമിയും കൃഷിയിടങ്ങളും പിടിച്ചെടുക്കുന്നതും ട്രംപ് തന്റെ പോസ്റ്റിൽ പരാമർശിച്ചു. വിവേചനവും അക്രമവും നേരിടുന്ന ട്രംപ് ഭരണകൂടം, ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ് ന്യൂനപക്ഷമായ വെളുത്ത വംശജരായ ആഫ്രിക്കൻ കർഷകരെ ഉപദ്രവിക്കാനും ആക്രമിക്കാനും അനുവദിക്കുന്നുവെന്ന് വളരെക്കാലമായി ആരോപിച്ചിരുന്നു. എന്നാല്‍, ഓരോ വർഷവും അമേരിക്കയിൽ പ്രവേശിപ്പിക്കപ്പെടുന്ന…

പറയും, പിന്നെ ചെമ്പരത്തി പൂവ് മൗനവും (കവിത): ലാലി ജോസഫ്

പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല, നിങ്ങള്‍ പറയുന്ന പറ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്ന പറ. പക്ഷെ പറഞ്ഞാലും പറഞ്ഞാലും അവന് മനസിലാകുന്നത് വേറെയാണ.് പലവട്ടം പലരീതിയില്‍ പറഞ്ഞു നോക്കി, ഒടുവില്‍ മനസ്സിലായി ഫലം ഇല്ലെന്ന്. അവസാനം കിതച്ചും വിതുമ്പിയും പറയാനുള്ളത് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ രക്തസമ്മര്‍ദ്ദം ഉയരുന്നു! അപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി കാരണം പറഞ്ഞിട്ടും ഫലം ഇല്ലെന്ന് മനസ്സിലായി. എന്നിട്ടും അവന്‍ പിന്നേയും പറയുന്നു: പറ, പറ, പറ, പറ ഞാന്‍ കേള്‍ക്കട്ടെ. ഇനി എന്ത് പറയും? മൗനമായ് ഞാന്‍ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ്.

കേരളപ്പിറവി ആഘോഷം “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ കേരളത്തിന്റെ തനതായ കലകളെയും രുചി വൈഭവങ്ങളെയും കോർത്തിണക്കി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA)അവതരിപ്പിച്ച കേരളപ്പിറവി ആഘോഷം “കേരളോത്സവം ” A Journey Though Tradition’ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയവും വർണാഭവുമായി. 2009ൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ നാളിതു വരെയുള്ള വ്യസ്ത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ട് അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ മികവുറ്റതായി മാറിക്കഴിഞ്ഞു. നവംബർ 2 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ചടങ്ങിൽ റാന്നി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന ഒരു മനോഹര കേരള മേളയായിരുന്നു അരങ്ങേറിയത്. നാട്യ, നൃത്ത, സംഗീത പ്രദർശനങ്ങളിലൂടെ കേരളത്തനിമ നിറഞ്ഞൊരു നയനമനോഹര കാഴ്ചകളൊരുക്കിയ ഒരു കലാമേളയായി അത് മാറി. എച്ച്‌.ആർ‌.എ പ്രസിഡൻറ്…

ഹൂസ്റ്റൺ സി.എസ്.ഐ. സെന്റ് തോമസ് പള്ളിയിൽ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് 2025 ലെ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ 16 വരെ നടത്തുന്നു. “Restore Us, O God…” (Psalm 80:3) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ തീം. ഡാലസ് സി.എസ്.ഐ. സഭാ വികാരി റെവ്. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും. തീയതികളും സമയങ്ങളും: നവംബർ 14 (വെള്ളി) രാത്രി 6 മുതൽ 8 വരെ നവംബർ 15 (ശനി) രാത്രി 6 മുതൽ 8 വരെ നവംബർ 16 (ഞായർ) രാവിലെ 10:30 മുതൽ 12:30 വരെ (സൺഡേ സർവീസിനോടൊപ്പം സമാപനം) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: വികാരി: റെവ്. ദീബു ഏബി ജോൺ – (346) 577-0685 സെക്രട്ടറി: റോബിൻ തോമസ് – (845) 499-9374

ഇന്ത്യൻ സർക്കാരിന്റെ നവരത്ന കമ്പനിയായ എൻ‌ബി‌സി‌സി യുഎഇ വിപണിയിൽ പ്രവേശിച്ചു; പാന്തിയോണുമായി ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: യുഎഇ ആസ്ഥാനമായുള്ള പാന്തിയോൺ ഡെവലപ്‌മെന്റ് , ഇന്ത്യാ ഗവൺമെന്റിന്റെ നവരത്ന സ്ഥാപനമായ എൻ‌ബി‌സി‌സി (ഇന്ത്യ) ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു . ഈ പങ്കാളിത്തത്തിന് കീഴിൽ, രണ്ട് കമ്പനികളും സംയുക്തമായി യുഎഇയിൽ ഉയർന്ന നിലവാരമുള്ള റെസിഡൻഷ്യൽ, ഹോസ്പിറ്റാലിറ്റി, മിക്സഡ്-ഉപയോഗ പദ്ധതികൾ വികസിപ്പിക്കും. ഇന്ത്യയും ഗൾഫ് രാജ്യവും തമ്മിലുള്ള നിക്ഷേപ, അടിസ്ഥാന സൗകര്യ പങ്കാളിത്തങ്ങൾ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത്, യുഎഇയിൽ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വർദ്ധിച്ചുവരുന്ന പങ്കിനെ ഈ കരാർ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ മുൻനിര സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എൻ‌ബി‌സി‌സിക്ക് 50 ബില്യൺ ദിർഹത്തിലധികം (ഏകദേശം ₹1.13 ലക്ഷം കോടി) മൂല്യമുള്ള പദ്ധതികളുടെ ഒരു പോർട്ട്‌ഫോളിയോ ഉണ്ട്. 60 വർഷത്തിലധികം എഞ്ചിനീയറിംഗ്, നിർമ്മാണ പരിചയമുള്ള കമ്പനി, ഈ സംയുക്ത സംരംഭത്തിന് വൈദഗ്ദ്ധ്യം നൽകും. സെൻട്രൽ വിസ്റ്റ, പുതിയ പാർലമെന്റ് മന്ദിരം, ഡൽഹി വികസന…

വെൽഫെയർ പാർട്ടി ഇലക്ഷൻ യൂത്ത് ബീറ്റ്സ് സംഘടിപ്പിച്ചു.

മങ്കട: രാജ്യത്ത് വർദ്ധിച്ചു വരുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ ചെറുത്തു നിൽക്കുന്നതിന് വിദ്യാർത്ഥി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ്പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇലക്ഷൻ യൂത്ത് ബീറ്റ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅവർ. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഖീം കടന്നമണ്ണ അദ്ധ്യക്ഷത വഹിച്ചു. വി.ടി.എസ്. ഉമർ തങ്ങൾ, ബന്ന ചെറുകോട്, സഹല മങ്കട, മുനീർ മങ്കട, ഹംന സി.എച്ച്, ഷാറൂൻ അഹമ്മദ്, ഷമീം കെ, ഡാനിഷ് മങ്കട, നസീം അലവി എന്നിവർ പ്രസംഗിച്ചു.

പ്രവാസി വെല്‍ഫെയര്‍ എസ്.ഐ.ആര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചു

ദോഹ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിലും അനുബന്ധ രേഖകള്‍ ശരിയാക്കാന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പ്രവാസി വെല്‍ഫെയര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിലെത്തി നില്‍ക്കെ തിടുക്കപ്പെട്ട് കേരളത്തില്‍ എസ്.ഐ.ആര്‍ പ്രഖ്യാപിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നും അര്‍ഹരായവര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി പോകാതിരിക്കാൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്ന നടപടി ക്രമത്തിൽ അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തന്നതിലും അനർഹർ കയറി പറ്റാതിരിക്കാനും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന…

വന്ദേഭാരതിൽ ആർ.എസ്.എസ് ഗണഗീതം: ഹിന്ദുത്വ രാഷ്ട്രീയം വിദ്യാർഥികളിലൂടെ ഒളിച്ചുകടത്താൻ അനുവദിക്കില്ല – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ ബി.ജെപി.യുടെ പാർട്ടി ഫണ്ടിൽ നിന്ന് വകയിരുത്തിയ പദ്ധതി പോലെയാണ് കേരളത്തിൽ ഉദ്ഘാടന പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഏറ്റവും അവസാനം സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് ട്രെയിനിൽ വെച്ച് ഗണഗീതം ചൊല്ലിച്ച് സോഷ്യൽ മീഡിയയിൽ ദക്ഷിണ റെയിൽവേ പോസ്റ്റ്‌ ചെയ്തത് അതിൻ്റെ ഉദാഹരണമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ കുറ്റപ്പെടുത്തി. സംഘ്പരിവാർ ഹിന്ദുത്വ രാഷ്ട്രീയം വിദ്യാർഥികളിലൂടെ ഒളിച്ചുകടത്തുകയാണ് ദക്ഷിണ റെയിൽവേ. ഇത് വെച്ചുപൊറുപ്പിക്കില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലോ, കോളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലോ ഭാഗമാകാതെ ബ്രിട്ടീഷ് രാജ്ഞിക്ക് വിധേയത്വം പ്രഖ്യാപിച്ച കൂട്ടരാണ് സംഘ്പരിവാർ. സംഘ്പരിവാർ ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ദക്ഷിണ റെയിൽവേ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഹിന്ദുത്വവാദികളിൽ നിന്നും ദേശഭക്തി ഗാനം കേൾക്കേണ്ട ഗതികേട് ഈ നാടിനില്ല. ട്രെയിൻ പോലെയുള്ള പൊതുഗതാഗത സംവിധാനം വ്യത്യസ്തകളുള്ള ഇന്ത്യൻ ഗ്രാമ-നഗരങ്ങളിലൂടെ…

തുർക്കിയില്‍ പെർഫ്യൂം ഡിപ്പോയിൽ വൻ തീപിടുത്തം; ആറ് പേർ മരിച്ചു; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ശനിയാഴ്ച രാവിലെ കൊകേലി പ്രവിശ്യയിലെ ഒരു പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു. പെട്ടെന്ന് തന്നെ ഗോഡൗണിൽ തീ പടർന്നു. തീജ്വാലകൾ മുഴുവൻ പരിസരവും വിഴുങ്ങി. പെർഫ്യൂമുകളുടെയും മറ്റ് കത്തുന്ന വസ്തുക്കളുടെയും സാന്നിധ്യം തീ വേഗത്തിൽ പടരാൻ കാരണമായി, ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. മിനിറ്റുകൾക്കുള്ളിൽ, സ്ഫോടന ശബ്ദങ്ങൾ കേട്ടത് ചുറ്റുമുള്ള പ്രദേശത്ത് പരിഭ്രാന്തി പരത്തി. ആളുകൾ സുരക്ഷയ്ക്കായി ഓടാൻ തുടങ്ങി, പുക പ്രദേശം മുഴുവൻ വിഴുങ്ങിയതായി അവര്‍ പറഞ്ഞു. വിവരം ലഭിച്ചയുടനെ നിരവധി അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി വളരെ പരിശ്രമിച്ചതിനു ശേഷം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. എന്നാല്‍, അപ്പോഴേക്കും വെയർഹൗസിന്റെ വലിയൊരു ഭാഗം കത്തി നശിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ,…

ബ്രഹ്മോസ് ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ചു!; ഫിലിപ്പീൻസിൽ ബ്രഹ്മോസ് വിന്യസിച്ചത് ചൈനയെ നടുക്കി

പാക്കിസ്താനെതിരായ ബ്രഹ്മോസ് ആക്രമണം ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ബലഹീനത തുറന്നുകാട്ടിയിരുന്നു. അതേസമയം, ദക്ഷിണ ചൈനാ കടലിൽ ചൈനയെ നേരിട്ട് വെല്ലുവിളിച്ച് ഫിലിപ്പീൻസ് അവരുടെ ആദ്യത്തെ ബ്രഹ്മോസ് ബാറ്ററി വിന്യസിച്ചു. 375 മില്യൺ ഡോളറിന്റെ ഈ ഇന്ത്യ-ഫിലിപ്പീൻസ് കരാർ മുഴുവൻ മേഖലയിലെയും തന്ത്രപരമായ അധികാര സന്തുലിതാവസ്ഥയെ മാറ്റിമറിച്ചു. മെയ് മാസത്തിൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷത്തിനിടെ, നിർണായകമായ ഒരു സൈനിക വസ്തുത ലോകത്തിന് വ്യക്തമായി. ഇന്ത്യൻ ബ്രഹ്മോസ് മിസൈലുകൾ പാക്കിസ്താന്‍ വ്യോമതാവളങ്ങളിൽ പതിച്ചതിന്റെ കൃത്യതയും വേഗതയും അവരുടെ ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ യഥാർത്ഥ സ്വഭാവം തുറന്നുകാട്ടി. ഒരു ശതമാനം പോലും സാധ്യതയില്ലാത്ത മിസൈലിനെ തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്നത് ചൈനയെ ഞെട്ടിച്ചു. ഇന്ന് ലോകത്തിലെ ഒരു വ്യോമ പ്രതിരോധ സംവിധാനത്തിനും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനെ തടയാൻ കഴിയില്ല. അതേസമയം, ഇന്ത്യയിൽ…