ഫിലാഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ : എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. ഗ്രേറ്റർ ഫിലാഡൽഫിയയിലെ ആദ്യ മാർത്തോമാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഈ സുവർണജൂബിലി ഉത്ഘാടനം ചെയ്യുന്നതായി നാം പ്രഖ്യാപിക്കുന്നു ‘ എന്ന് തിരുമേനി പറഞ്ഞപ്പോൾ , വിശ്വാസികളാൽ തിങ്ങി നിറഞ്ഞ ദേവാലയത്തിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ , അത് തങ്ങളുടെ ഹൃദയത്തിൽ നിന്നും ഉയർന്ന സന്തോഷത്തിന്റെയും ഇന്നയോളം നടത്തിയ ദൈവത്തിനുള്ള നന്ദികരേറ്റലിന്റെയും അടയാളമായിരുന്നു. വിശുദ്ധ കുർബ്ബാനയെ തുടർന്ന്…
Author: .
ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത് വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ്…
ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു
ദോഹ: 2024 – 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിൽ നിന്ന് അർധ വാർഷിക – വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം
കോഴിക്കോട്: വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും…
ഇടത് സർക്കാരിന്റെ വിദ്യാർത്ഥി-യുവജന ക്ഷേമ പദ്ധതികൾ മാതൃകാപരം: നാഷണൽ യൂത്ത് ലീഗ് കേരള
കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യുവമുന്നേറ്റം’ സംസ്ഥാന ക്യാമ്പ് കോഴിക്കോട് ചേംബർ ഭവൻ ഹാളിൽ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. പാർട്ടിയുടെ കരുത്താണ് യുവാക്കൾ എന്നും സേട്ട് സാഹിബ് കാണിച്ച ആദർശ ക്ഷേമ രാഷ്ട്രീയം സാമൂഹ്യ രംഗത്തും അധികാരത്തിലും നടപ്പാക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പാർട്ടിയുടെ ചരിത്രത്തിൽ നിർണായക ഘട്ടങ്ങളിൽ എല്ലാം നാഷണൽ യൂത്ത് ലീഗ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവും കെ.ടിൽ ചെയർമാനുമായ എസ്.കെ സജീഷ് ‘യുവജനരാഷ്ട്രീയം വെല്ലുവിളികൾ’ വിഷയത്തിൽ ക്ലാസ് നയിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് കോണ്ഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷത്തെയും തീവ്ര വലതുപക്ഷമായ ബിജെപിയെയും അധികാരത്തിൽ എത്തിക്കാനും നിലനിർത്താനുമുള്ള കുതന്ത്രങ്ങൾ ആണ് മെനയുന്നതെന്നും,രാജ്യത്തെ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ സംഭവിക്കുന്നത് വലിയ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ദുരന്തങ്ങൾ ആണെന്നും കേരളത്തിൽ ഉൾപ്പെടെ…
ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു
ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മരിച്ചവരിൽ എട്ട് സ്ത്രീകളും 13 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലെ ഇരുമ്പ് റെയിലിംഗ് തകർന്നതാണ് പ്രധാന അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഏകാദശി ആഘോഷത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയ സമയത്താണ് സംഭവം. ഭക്തരുടെ വൻ തിരക്ക് മൂലം തിക്കിലും തിരക്കിലും പെട്ടാണ് ഒമ്പത് പേർ മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകി. പോലീസ് സ്ഥലത്തെത്തി. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു, മറ്റ് രണ്ട് പേർ ചികിത്സയ്ക്കിടെയും മരിച്ചു.…
ചികിത്സാ പിഴവുമൂലം 9-വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: വിമൻ ജസ്റ്റിസ് നേതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ സംഭവിച്ച അശ്രദ്ധ മൂലം വലതു കൈ മുട്ടിന് താഴെ മുറിച്ചു മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർചികിത്സയിലുള്ള ഒമ്പതു വയസ്സുകാരിയെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പട്ടികജാതി കുടുംബം ജോലിയ്ക്ക് പോകാൻ കഴിയാതെ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ അടുത്താണ്. രക്ഷിതാക്കളുടെ മൂന്നു മക്കളിൽ ഒരേ ഒരു പെൺകുട്ടിക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. താഴെയുള്ള ആറും നാലും വയസ്സുള്ള ആൺകുട്ടികളെ വീട്ടിലാക്കിയാണ് രക്ഷിതാക്കൾ മകൾക്കൊപ്പമിരിക്കുന്നത്. സഹായത്തിനു വേണ്ടി കലക്ടർക്കും മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല. ചികിത്സാ പിഴവിനെത്തുടർന്ന് രോഗികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇരയാക്കപ്പെട്ടവർ നീതിക്കു വേണ്ടി ആയുസ്സ് മുഴുവൻ തെരുവിൽ ജീവിക്കേണ്ടി വരുന്നു എന്നത് പതിവായിരിക്കുന്നു. ഒമ്പത് വയസ്സിൽ വലതു കൈ മുറിച്ചു…
ദൗറതുൽ ഖുർആനും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന്(ശനി) മർകസിൽ
കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറതുൽ ഖുർആൻ ആത്മീയ സംഗമവും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന്(01.11.25) മർകസിൽ നടക്കും. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ് ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച് പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. വൈകുന്നേരം 6:30 ന് മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്യും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും…
ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസി മർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി
കാരന്തൂർ: വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും പുതിയ കാലത്ത് കൂടുതൽ നടക്കേണ്ടതുണ്ടെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നടന്ന അൽ ഖലം ക്യാമ്പസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം നടക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന് മുന്നോടിയായി നടന്ന ക്യാമ്പസ് തല മത്സരത്തിൽ ഖുർആനും അറബി ഭാഷയും ആസ്പദമായ വിവിധ വൈജ്ഞാനിക-കലാ പരിപാടികളാണ് അരങ്ങേറിയത്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിളിച്ചോതി അഖ്സ, റഫ, ഗസ എന്നീ മൂന്ന് ടീമുകളായാണ് ഇത്തവണ മത്സരങ്ങൾ നടന്നത്. 104 ഇനങ്ങളിലായി 160 വിദ്യാർഥികൾ മത്സരിച്ച ഫെസ്റ്റിൽ ഇബ്‌റാഹീം സിയാദ് കാസർഗോഡ് കലാപ്രതിഭയായും മുഹമ്മദ് അദ്നാൻ റിപ്പൺ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ജെ എൻ യു സ്കൂൾ ഓഫ് ലാംഗ്വേജ് പ്രൊഫസർ…
മലയാള ദിനാചരണത്തിന്റെയും ഭരണ ഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു
തിരുവനന്തപുരം: 2025 ലെ സംസ്ഥാനതല മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ അഭിവൃദ്ധിക്കും സമഗ്ര വികസനത്തിനും വേണ്ടിയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള സംസ്കാരത്തോടും നമ്മുടെ മാതൃഭാഷയോടും, സർക്കാർ ജീവനക്കാർ ഉൾപ്പെടെ, വർദ്ധിച്ചുവരുന്ന സ്നേഹവും താൽപ്പര്യവും ഉണ്ട്. നമ്മുടെ ഭരണസംവിധാനത്തിന്റെ നടത്തിപ്പിൽ വലിയ അളവിൽ പ്രതിഫലിക്കാൻ ഇത്തരം പരിപാടികൾ പ്രചോദനം നൽകും. നിയമങ്ങൾ ഏർപ്പെടുത്തി മലയാളം ഭരണഭാഷയാക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഭാഷാ പഠനത്തിനും ഭരണഭാഷ മാറ്റുന്നതിനുമായി സർക്കാർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ശ്രേഷ്ഠ ഭാഷയാണ്. എന്നാൽ യഥാർത്ഥത്തിൽ അതു ശ്രേഷ്ഠമാകണമെങ്കിൽ വിദ്യാഭ്യാസം, ഭരണം, നീതിനിർവഹണം തുടങ്ങി മലയാളികളുടെ സമസ്ത ജീവിതമണ്ഡലങ്ങളിലും മലയാള ഭാഷയ്ക്ക് മുഖ്യമായ ഇടം…
