വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും വ്യാപാര ചർച്ചകൾ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഉപദേഷ്ടാവായ പീറ്റർ നവാരോ ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമായ സ്വരത്തിലാണ് ഇപ്പോഴും സംസാരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ ഇന്ത്യയെക്കുറിച്ച് പീറ്റർ നവാരോ രൂക്ഷവിമർശനങ്ങൾ നടത്തുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയതിലൂടെ ഇന്ത്യ സാമ്പത്തിക നേട്ടങ്ങൾ നേടിയെടുക്കുക മാത്രമല്ല, ഉക്രെയ്ൻ യുദ്ധത്തിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് പരോക്ഷമായി സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, അദ്ദേഹത്തിന്റെ വോട്ടെടുപ്പിലെ മിക്ക ഉപയോക്താക്കളും അദ്ദേഹത്തിന്റെ അഭിപ്രായം നിരസിച്ചപ്പോൾ, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വാദം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. വിഷയത്തിൽ പീറ്റർ നവാരോ എക്സില്‍ ഒരു പോൾ പുറത്തിറക്കി. ഇന്ത്യയുടെ ഉയർന്ന താരിഫ് അമേരിക്കൻ ജോലികൾക്ക്…
Author: .
26-ാമത് 56 ഇന്റർനാഷണൽ ടൂർണമെന്റിന് സെയിന്റ് ലൂയിസിൽ കേളികൊട്ടുയരുന്നു
സെയിന്റ് ലൂയിസ് : സെപ്റ്റംബർ 19, 20, 21 (വെള്ളി ശനി ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ വെച്ചു (727 Weidman Rd, Manchester, MO) നടത്തപ്പെടുന്ന, 26-ാമത് 56 ഇന്റർനാഷണലിന്റെയും, സെന്റ് ലൂയിസ് 56 ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി 56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ നാഷണൽ എക്സിക്യൂട്ടീവ് കോർഡിനേറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 90 ഇൽ പരം ടീമുകൾ മാറ്റുരക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഹ്രഹിക്കുന്ന ടീമുകൾ https://www.56international.com എന്ന വെബ്‌സൈറ്റിൽ പേര് രജിഷ്ടർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 19 -ാം തീയതി രാവിലെ 11.00 മണിക്ക് രജിഷ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആദ്യം രജിസ്ട്രേഷനും, തുടർന്ന് ദേശീയ സമതി യോഗവും ജനറൽ ബോഡിയും, അതിനെ തുടർന്ന് ഉറ്ഘടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 മണിക്ക് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. സെപ്റ്റംബർ 18…
‘ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ചുമത്തുക’; പുടിനുമേൽ സമ്മർദ്ദം ചെലുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു
വാഷിംഗ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ട്രംപ് ഇതിനകം തന്നെ ഇന്ത്യയിൽ 50% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്, ഇപ്പോൾ യൂറോപ്യൻ യൂണിയനും ഈ ദിശയിൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വാഷിംഗ്ടണിൽ മുതിർന്ന യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ‘നാടകീയ താരിഫുകൾ’ ചുമത്താനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും, ചൈന റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ അവ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂലൈയിൽ, ഇന്ത്യൻ ഇറക്കുമതിക്ക് ട്രംപ് 25% പ്രതികാര തീരുവ ഏർപ്പെടുത്തി, പിന്നീട് അത് 50% ആയി ഉയർത്തി. ചൈനയുടെ കാര്യത്തിൽ, യുഎസ് ഇതുവരെ 30% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ…
ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കെ.എച്ച്.എസ്.എന്‍.ടി സംഘടിപ്പിച്ച ഓണാഘോഷം അതിഗംഭീരമായി
ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് (കെ. എച്ച് എസ് എന്‍ ടി) സംഘടിപ്പിച്ച ഓണാഘോഷം എല്ലാവരുടേയും മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങി. അത്തം മുതല്‍ തിരുവോണം വരെ മനോഹരമായ പൂക്കളം തീര്‍ത്ത് ക്ഷേത്രം ഓണാഘോഷത്തിനു തയ്യാറെടുത്തു. സെപ്റ്റംബര്‍ 5 ന് തിരുവോണ ദിവസം (വാമന ജയന്തി) ചന്ദന മുഖക്കാപ്പണിഞ്ഞ ശ്രീ ഗുരുവായൂരപ്പന് ഭക്തജനങ്ങള്‍ അന്‍പൊലിയും, ചുറ്റുവിളക്കും പ്രത്യേക പുഷ്പ്പാജ്ഞലിയും അര്‍പ്പിച്ച് അനുഗ്രഹം നേടി. മറ്റു സ്റ്റേറ്റുകളില്‍ നിന്നും സജ്ജനങ്ങള്‍ ഗുരുവായൂരപ്പ ദര്‍ശനത്തിനായി തിരുവോണ ദിവസം രാവിലെ മുതല്‍ വരികയുണ്ടായി എന്ന് ക്ഷേത്രം പൂജാരിമാരായ കാരക്കാട്ട് പരമേശ്വരന്‍ നമ്പൂതിരി, കല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, സുദേവ് ആലമ്പാടി എന്നിവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 6 ന് വിപുലമായ ഓണാഘോഷം കെ എച്ച് എസ് എന്‍ ടി കമ്മിറ്റി ഭാരവാഹികളും മെമ്പേഴ്സും നിത്യ…
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും, പ്രമുഖ കൺവെൻഷൻ പ്രഭാഷകനും ആയിരുന്ന വെണ്മണി വാതല്ലൂർ കുടുംബാംഗം റവ.ഫിലിപ്പ് വർഗീസിന്റെ (87) പൊതുദർശനം സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ (24518 Lahser Rd, Southfield, MI 48033) വെച്ച് നടത്തപ്പെടും. സംസ്കാരം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റ് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിൽ (621 W Long Lake Rd, Troy, MI 48098) സംസ്കരിക്കും. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് മുഖ്യ കാർമ്മികത്വം വഹിക്കും. മാർത്തോമ്മ സഭയുടെ കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ,…
സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച
ന്യൂജെഴ്സി: ന്യൂജെഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽസ് അസോസിയേറ്റ് ഡയറക്ടർ സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച റാൻഡോൾഫിലെ മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിലെ ശുശ്രുഷകൾക്കു ശേഷം നടത്തും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജെഴ്സി, ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുടെ മുന്‍ പ്രസിഡന്റും അമേരിക്കൻ മലയാളി, സംഗമം, എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായിൽ കുടുംബാംഗം റെജി ജോര്‍ജിന്റെ ഭാര്യയും തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി.എം. ഉമ്മന്റേയും ഏലിയാമ്മയുടെയും പുത്രിയുമാണ്. റാൻഡോൾഫ് മാർത്തോമ്മാ ചർച്ചിലെ സജീവാംഗമായിരുന്നു. സൺഡേ സ്‌കൂളിന്റെ റീജിയണൽ തല ചുമതല വഹിച്ചിരുന്നു. ഏക സഹോദരൻ അലക്‌സാണ്ടർ ഉമ്മൻ 2017 ൽ ഹ്യൂസ്റ്റനിൽ അന്തരിച്ചു. മക്കൾ: രോഹിത് ജോർജ്, റോഷ്‌നി ജോർജ് (സ്റ്റോണി ബ്രൂക്ക് വിദ്യാർത്ഥിനി) പൊതുദർശനം: സെപ്റ്റംബർ 13 ശനിയാഴ്ച…
വൈവിധ്യമാർന്ന ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണമാഘോഷിച്ചു
ഡാളസ്: വൈവിധ്യമാർന്ന ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണമാഘോഷം ആകർഷകമായി സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ചായിരുന്നു ഓണാഘോഷം. പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (IPMA) ഉക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകി കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചത് കാണികൾ ഹർഷാവരത്തോടെയാണ് സ്വീകരിച്ചത്. വള്ളം കളി, നാടൻ നൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇവയെല്ലാം ഒത്തുചേർന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിന്നു ഓണാഘോഷമെന്ന് സംഘാടകർ അവകാശപ്പെട്ടു.അതോടൊപ്പം രണ്ടായിരത്തിലധികം…
ക്രിക്കറ്റില്‍ പുതിയ അദ്ധ്യായം സൃഷ്ടിക്കാനൊരുങ്ങി ഒമാന്‍; 2025 ഏഷ്യാ കപ്പിൽ അവരുടെ സ്വപ്നം സാക്ഷാത്കരിക്കും
മസ്ക്കറ്റ് (ഒമാന്‍): ഓഫീസ് മേശകളിലിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്തതിനും രാത്രി വൈകുവോളം സിമന്റ് പിച്ചുകളിൽ ക്രിക്കറ്റ് കളിച്ചതിനും ശേഷം, ഒമാന്റെ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ഏഷ്യാ കപ്പിലേക്ക് വരുന്നത് അവരുടെ ടീമിനും രാജ്യത്തിനും അഭിമാനം കൊണ്ടുവരാനാണ്. ടീം ക്യാപ്റ്റൻ ജതീന്ദർ സിംഗും ഓൾറൗണ്ടർ സുഫിയാൻ മഹമൂദും ടീമിന്റെ പ്രതീക്ഷകളുമായി മാത്രമല്ല, ഒമാനിലെ ക്രിക്കറ്റിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായാണ് കളിക്കളത്തിലിറങ്ങുന്നത്. ആദ്യകാല പോരാട്ടങ്ങൾ തുടക്കത്തിൽ തന്റെ പ്രാഥമിക ലക്ഷ്യം ഒരു ജോലി നേടുക എന്നതായിരുന്നുവെന്ന് ജതീന്ദർ പറഞ്ഞു; ക്രിക്കറ്റ് ഒരു ഹോബി മാത്രമായിരുന്നു. തുടക്കത്തിൽ ഒമാനിൽ ടർഫ് ഗ്രൗണ്ടുകൾ ഉണ്ടായിരുന്നില്ല, 2008 ൽ സിമന്റ് പിച്ചുകളും പിന്നീട് ആസ്ട്രോ ടർഫും ഉപയോഗിച്ചു. 2011 ൽ മാത്രമാണ് അവർക്ക് ശരിയായ ടർഫ് ഗ്രൗണ്ട് ലഭിച്ചത്. ഈ ബുദ്ധിമുട്ട് കാരണം നിരവധി പ്രതിഭാധനരായ കളിക്കാർ ക്രിക്കറ്റ് വിട്ടുപോയി, പക്ഷേ ജതീന്ദർ, സുഫിയാൻ…
ഇന്ത്യ പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകർക്ക് ഒമാന്‍ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി വിസ നല്‍കുന്നു
ഒമാന്‍: വിദേശ നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ അടുത്തിടെ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി പ്രോഗ്രാം ആരംഭിച്ചു. ഒമാന്റെ വിഷൻ 2040 പരിഷ്കരണ പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അറിവ് കൈമാറുക എന്നിവയാണ് ലക്ഷ്യമിടുന്നത്. സലാലയിൽ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം, ഒരു നിക്ഷേപകൻ കുറഞ്ഞത് 200,000 ഒമാനി റിയാലുകൾ (ഏകദേശം 5.2 ലക്ഷം യുഎസ് ഡോളർ) നിക്ഷേപിച്ചാൽ, അയാൾക്കും കുടുംബത്തിനും (ഭാര്യ, കുട്ടികൾ, അടുത്ത ബന്ധുക്കൾ) 10 വർഷത്തെ പുതുക്കാവുന്ന റെസിഡൻസി പെർമിറ്റ് ലഭിക്കും. ബന്ധുക്കളുടെ പ്രായത്തിനോ എണ്ണത്തിനോ പരിധിയില്ല. ടയർ-1 വിസ (10 വർഷത്തേക്ക്): ഇതിന് കുറഞ്ഞത് 500,000 റിയാലിന്റെ നിക്ഷേപം ആവശ്യമാണ്. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനി, പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനി,…
ദോഹ മദ്രസ: സെപ്റ്റംബർ 12 ന് ക്ലാസ്സുകൾ പുനരാരംഭിക്കുന്നു
ദോഹ: ദോഹ അൽ മദ്രസ അൽ ഇസ്‌ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകൾ സെപ്റ്റംബർ 12 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലെ അധ്യയന വർഷത്തേക്കുള്ള (2025-26) അഡ്മിഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥി സമൂഹത്തിൻ്റെ മത – ധാർമിക ശിക്ഷണ രംഗത്ത് നാല് പതിറ്റാണ്ടോളമായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന, നിലവിൽ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന മദ്രസയിൽ KG മുതൽ 10 വരെ ക്ലാസുകളിലാണ് അധ്യയനം നടക്കുന്നത്. അബൂഹമൂറിൽ പ്രവർത്തിക്കുന്ന മദ്രസയിൽ കെ. ജി മുതൽ 6 വരെ ക്ലാസ്സുകളിലേക്ക് ശനിയാഴ്ചയും (രാവിലെ 8:30 മുതൽ ഉച്ചക്ക് 2 വരെ), 7, 8 ക്ലാസ്സുകളിലേക്ക് വെള്ളി (രാവിലെ 8 മുതൽ 10 വരെ), ശനി (രാവിലെ 8:30 മുതൽ ഉച്ചക്ക് 2 വരെ) ദിവസങ്ങളിലും 9, 10 ക്ലാസ്സുകളിലേക്ക് വെള്ളിയാഴ്ചകളിലുമാണ് (രാവിലെ 8 മുതൽ…
